ഭക്തർ ധാരാളം പണം നല്കുന്നുണ്ടല്ലോ. പിന്നെ ഗുരുവായൂർ ദേവസ്വം ബോർഡ് 5 കോടി നൽകിയത് ധിക്കാരം

ദുരിതാശ്വാസനിധിയിലേക്ക് ഇന്ന് സംഭാവന ചെയ്തവരുടെ രണ്ടു പേരുകൾ പറയാം. അയ്യപ്പ സേവാ സംഘവും, ശബരിമല മേൽശാന്തിയും.  ഇങ്ങനെ ഹൈന്ദവരും, ക്രൈസ്തവരും, മുസ്ലീങ്ങളുമൊക്കെ വ്യക്തിപരമായി ധാരാളം പണം ദുരിദാശ്വാസ നിധിയിലേക്ക് നൽകുമ്പോൾ അവരുടെ ആരാധാനാലയത്തിന്റെ സഞ്ചിത നിധി ആരോടും അനുവാദം വാങ്ങാതെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് ശക്തമായി എതിർക്കപ്പെടേണ്ടത് തന്നെയാണ്. 5 കോടി രൂപ നല്‍കാനുള്ള ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം നിയമത്തോടും ഭക്ത ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്ന് ഓള്‍ ഇന്ത്യ ശബരിമല ആക്ഷന്‍ കൗണ്‍സില്‍ പ്രതികരിച്ചു കഴിഞ്ഞു. ഇതേ അഭിപ്രായം തന്നെയാണ് ഭക്തജനങ്ങളുടെ എല്ലാ കൂട്ടായ്മക്കും ഉള്ളത്.

ജനങ്ങളെ ലോക്ക് ഡൗണ്‍ ചെയ്തു കൊണ്ട് ക്ഷേത്ര സ്വത്തുക്കള്‍ കൈയ്യടക്കി ക്ഷേത്രങ്ങളെ തകര്‍ക്കാനുള്ള മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നയമാണ് കേരളത്തിലെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന് മുമ്പ് ഇത്തരത്തില്‍ തിരുവിതാംകൂര്‍ ദേവസ്വത്തില്‍ നിന്നു പണം അപഹരിക്കാന്‍ നടന്ന ശ്രമം ഭക്ത ജനങ്ങളുടെയും സംഘടനകളുടെയും സമയോചിതമായ ഇടപെടല്‍ മൂലം തടഞ്ഞത് ആരും മറന്നു പോയിട്ടില്ല.  ഭക്തജനങ്ങള്‍ ഭഗവാന് സമര്‍പ്പിച്ച പണം കവര്‍ന്നെടുക്കുമ്പോള്‍ മറ്റ് മതസ്ഥരുടെ ദേവാലയങ്ങളെ ഒഴിവാക്കുന്ന സര്‍ക്കാര്‍ മതേതര സര്‍ക്കാര്‍ ആണോ എന്നും ക്ഷേത്ര സ്വത്തുക്കള്‍ ലക്ഷ്യം വെച്ച് ക്ഷേത്രഭരണം കൈയ്യടക്കി ഹിന്ദുക്കളെ വിഡ്ഡികളാക്കുന്ന മതേതരത്വം ഇനിയും ഇവിടെ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ആള്‍ ഇന്ത്യ ശബരിമല ആക്ഷന്‍ കൗണ്‍സില്‍ ദേശീയ ജനറല്‍ സെക്രട്ടറി എസ്.ജെ.ആര്‍. കുമാര്‍ വ്യക്തമാക്കി.

No comments:

Powered by Blogger.