ആരാണ് രജിത്തിന്‌ എതിര്? ആരാണ് രജിത്തിനെ അനുകൂലിക്കുന്നത്.

നിർഭയ കേസിലെ 4 പ്രതികൾ ഡോ: രജിത് കുമാറിനെ നോക്കി പല്ലിളിക്കുന്നു. അവർ പുറത്തും ഡോക്ടർ അകത്തുമാകോമോ?

ഗോവിന്ദ ചാമി ചെയ്യാത്ത കുറ്റമാണ് ഡോ: രജിത് കുമാർ ചെയ്തത്.  പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്താതെ, പോലീസും പട്ടാളവും എല്ലാം തോക്കുമായി വീട് വളഞ്ഞു ഉഗ്രൻ ഏറ്റുമുട്ടലിനു ശേഷം കീഴടക്കിയ കിരാതനാണ് ഡോ രജിത് കുമാർ എന്നാണു മുഖ്യ ധാരാ മാധ്യമങ്ങൾ തകർത്ത് കാച്ചുന്നത്.  ജനങ്ങൾ കൂടിയത് വിമാനത്താവളത്തിൽ ആയതുകൊണ്ടാണ് ഇത്ര വലിയ തെറ്റായതു.  ബാറിലായിരുന്നെങ്കിലോ, ബിവറേജിന്റെ വാതിൽക്കലായിരുന്നെങ്കിലോ ഇത്തിരി പോലും നിയമം ലംഘിക്കുമായിരുന്നില്ല.  മാത്രമല്ല നല്ലതുമായിരുന്നു.

ആരാണ് രജിത്തിന്‌ എതിര്?  ആരാണ് രജിത്തിനെ അനുകൂലിക്കുന്നത്.

എതിർ ഭാഗത്തെ ലീഡർ സന്ദീപാനന്ദ ഗിരിയാണ്.  മന്ത്രിമാരുണ്ട്, എം എൽ എ മാരുണ്ട്, സാമൂഹിക പരിഷ്കർത്താക്കളുണ്ട്. കൊഞ്ചം രാഷ്ട്രീയക്കാരുണ്ട്. പണക്കാരുണ്ട്.  അവരുടെ പാർഷദന്മാരുണ്ട്. രഹ്ന ഫത്തിമ. ആട്ടക്കാർ, ഫെമിനിസ്റ്റുകൾ, ചുംബന സമരക്കാർ, ഏഷ്യാനെറ്റ്, മോഹൻ ലാൽ അങ്ങനെ അങ്ങനെ.

ആരാണ് മറുപുറത്ത്?

സന്തോഷ് പണ്ഡിറ്റ്, നടൻ മനോജ്, പവൻ, ആലപ്പി അഷറഫ്... യെസ്.. അത്രയൊക്കെ പേരെ നമുക്കറിയൂ.  ബാക്കി ഉള്ളവരൊയൊക്കെ ചേർത്തു സാധാരണ സ്ത്രീകൾ, യുവാക്കൾ, കുട്ടികൾ എന്നൊക്കെ പറയേണ്ടി വരും.

വ്യത്യാസം മനസ്സിലായോ.

അതാണ്. ഡിഗ്രി ജയിക്കാത്ത (ജയിച്ചോ എന്നറിയില്ല) ഒരാൾ കോടിക്കണക്കിനു പ്രേക്ഷകരുടെ മുന്നിൽ (ഇപ്പോഴല്ല) കോടിക്കണക്കിനു ഡിഗ്രി സർട്ടിഫിക്കറ്റുകൾ ഉള്ള ഒരു പി എച്ച് ഡി ക്കാരനോട് ചോദിക്കുകയാണ്... നിങ്ങളുടെ ഡിഗ്രി എന്തൊക്കയാണെന്നാ പറഞ്ഞത്?

എന്തായാലും അറസ്റ്റു ചെയ്തു.  തുടർന്ന് വായിക്കുന്ന വാർത്ത കേട്ടാൽ തോന്നും വെട്ടി പട്ടിക്കിട്ടുകൊടുക്കുമെന്നു...  കൊടുക്കട്ടെ! കോപ്പർനിക്കസ്‌മാർക്ക് ബുദ്ധിയാണ് മരണ കാരണം. അത് മറക്കണ്ട.

No comments:

Powered by Blogger.