കുട്ടി കല്യാണിക്ക് പുതിയ ലോറി വേണം: ആഗ്രഹം സാധിച്ച് പാവം ഒരച്ഛൻ

നാല് വയസ്സുള്ള കുട്ടി കല്യാണിക്ക് പുതിയ ലോറി വേണം: ആഗ്രഹം സാധിച്ച് പാവം ഒരച്ഛൻ

നാല് വയസ്സുള്ള കല്യാണിക്ക് പുതിയ ലോറി വേണം.  ലോക് ഡൗൺ അല്ലെ? എവിടെ കിട്ടും?  ലോറി കമ്പനികളെല്ലാം പൂട്ടിയിരിക്കുന്നു. പക്ഷെ അവൾ ആവശ്യത്തിൽ നിന്ന് പിന്മാറിയില്ല.  ലോറി വേണം അത്രതന്നെ! അവസാനം റാന്നി പെരുനാട്, വാഴയിൽ സതീഷ് കുമാർ തന്റെ മോളുടെ തീട്ടൂരത്തിനു മുന്നിൽ മുട്ടുമടക്കി, അവളുടെ ആവശ്യം നിറവേറ്റിയിട്ടു തന്നെ കാര്യം എന്നുറപ്പിച്ചു. എന്നാൽ സംഗതി അത്ര നിസ്സാരമല്ല. അത് ഓടണം. കാണാൻ ഭംഗി ഉണ്ടാകണം. ചുമ്മാ ഞഞ്ഞാപിഞ്ഞാ ലോറി അല്ല.  ആ കുട്ടി കുറുമ്പി വലിപ്പവും കളറും ഒക്കെ നിശ്ചയിച്ചു.

ഒന്നും അമാന്തിച്ചില്ല.  സതീഷ് ഒരു ലോറിയങ്ങു പണിതു. പേര് "കല്ലുസ്".  ഒന്നും രണ്ടു ദിവസം കൊണ്ടല്ല.  20 ദിനരാത്രങ്ങൾ.  അല്ല പിന്നെ... ഒരു കർമ്മസന്യാസ സപര്യ. പതിനഞ്ച് ഇഞ്ചു നീളം. അഞ്ചരയിഞ്ചു വീതി. ഒറ്റനോട്ടത്തിൽ  കുളിപ്പിച്ച് വൃത്തിയാക്കി യാർഡിൽ പാർക്ക് ചെയ്തിരിക്കുന്ന ഒരു വലിയ ലോറി എന്നേ തോന്നു. കാണുന്ന മാത്രയിൽ കയറി ഒന്നിരുന്നാലോ എന്ന് തോന്നി പോകും. 

ലോറി കാണാൻ ലോക് ഡൗൺ കാലത്തും സഹൃദയർക്ക് ആവേശമാണ്.
എന്തായാലും ലോക് ഡൗൺ കഴിയുന്നതോടെ സന്ദർശകരുടെ കുത്തൊഴുക്കാകും പെരുനാട്ടിലെ വാഴയിൽ വീട്ടിലേക്ക്.  ഓരോ കുസൃതി കുറുമ്പുകളെ.  അവളതൊന്നും തത്തു വച്ചിട്ട് വേണ്ടേ നമുക്കൊന്ന് കാണാനും ഒരു സെൽഫി എടുക്കാനും.

എവിടെ ???

No comments:

Powered by Blogger.