പന്തളത്ത് പിന്നോക്ക ബാലികയെ പീഡിപ്പിച്ചു: പ്രതി 65 കാരൻ അബ്ദുൽ സലാം അറസ്റ്റിൽ

പന്തളത്ത് പിന്നോക്ക വിഭാഗത്തിൽ പെട്ട ബാലികയെ പീഡിപ്പിച്ചു. 56 കാരൻ അബ്ദുൽ സലാം അറസ്റ്റിൽ

പന്തളം കുളനടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കക്കട സലാഫ് മൻസിൽ അബ്ദുൾ സലാമിനെ (56) പോക്സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. പിന്നോക്ക വിഭാഗത്തിൽ പെട്ട കുട്ടി യുപി സ്‌കൂളിലാണ് പഠിക്കുന്നത്. സാധാരണ ബുദ്ധി വികാസം പ്രാപിക്കാത്ത കുട്ടിയാണെന്ന് പറയപ്പെടുന്നു. നവംബർ 27 ന് ആണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പീഡനത്തിന് ഇരയായ കുട്ടി വീട്ടിൽ ഒറ്റയ്ക്കുള്ള സമയത്ത് വീടിന് മുൻവശം നിൽക്കുമ്പോൾ പ്രതി സ്കൂട്ടറിൽ വന്ന് കുട്ടിയെ ബലമായി വീടിനുള്ളിൽ കയറ്റി ഉപദ്രവിക്കുകയായിരുന്നു. വിവരം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഏഴാം ക്ലാസ്സിൽ പഠിക്കുന്ന മകളുടെ ബാഗിൽ വിലകൂടിയ മിഠായി പായ്ക്കറ്റുകൾ കണ്ടതിനെ തുടർന്ന് അമ്മക്ക് തോന്നിയ സംശയമാണ് പ്രതിയിലേക്കു നയിച്ചത്.  പീഡിപ്പിച്ചതിന് പകരമായി അബ്ദുൽ സലാം 500 രൂപ കുട്ടിക്ക് പാരിദോഷികമായി നല്കിയിരുന്നത്രെ! ഒരപ്പൂപ്പൻ 500 രൂപ തന്നെന്നാണ് കുട്ടി പറഞ്ഞത്.  തുടർന്ന് കുട്ടിയുടെ 'അമ്മ സ്‌കൂൾ അധികൃതരെയും, പഞ്ചായത്തു പ്രതിനിധികളെയും അറിയിച്ചു. അവർ ഉടൻ തന്നെ ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിക്കുകയും ചെയ്തു.  താമസംവിനാ പോലീസിൽ പരാതി എത്തി.  തുടർന്ന് കുട്ടിയെ മെഡിക്കൽ ചെക്ക് അപ്പ് നടത്തി കേസ് രജിസ്റ്റർ ചെയ്തു.

കഴിഞ്ഞ ദിവസം പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു.  കേസന്വേഷിക്കാനായി പ്രതിയുടെ വീട്ടിൽ ചെന്ന പൊലീസിന് ആദ്യം ചില എതിർപ്പുകൾ നേരിടേണ്ടി വന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു.  ഏതാണ്ട് മൂന്നു താണ 500 രൂപ വച്ച് പ്രതി കുട്ടിക്ക് കൊടുത്തിട്ടുണ്ടെന്നാണ് പറയുന്നത്.  സമീപത്തുള്ള ഒരു കടയിൽ നിന്ന് 350 രൂപയുടെ മിഠായികൾ വാങ്ങിയതായി കടക്കാരൻ പോലീസിനോട് പറഞ്ഞതായാണ് അറിയുന്നത്. പ്രതിയുടെ ഫോട്ടോ കുട്ടിയെ കാണിച്ചപ്പോൾ കുട്ടി അസ്വസ്ഥമാകുകയും കരയുകയും ചെയ്തു.  കുട്ടി അബ്ദുൽ സലാമിനെ തിരിച്ചറിയുകയും ചെയ്തു.  കുട്ടിയുടെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 

താരതമ്യേന ബുദ്ധി വികാസം കുറഞ്ഞ കുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. പന്തളം എസ് ഐ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. പ്രളയ സമയത്തും മറ്റും സജീവമായി സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ആളാണ് പ്രതി.  

No comments:

Powered by Blogger.