ശബരിമല വ്യവഹാരം: കോടതി നൽകുന്ന സൂചന - പിണറായി ചക്ര വ്യൂഹത്തിൽ
ശബരിമല വ്യവഹാരം: കോടതി നൽകുന്ന സൂചന
ശബരിമലയിൽ സ്ത്രീകൾ കയറണമോ വേണ്ടയോ എന്ന വിഷയത്തെക്കാൾ ഉപരി വ്യക്തമായ ചില സൂചനകൾ നൽകുന്നതാണ് റിവ്യൂ പെറ്റിഷനുകൾ അനുവദിച്ചുകൊണ്ടുള്ള കോടതി വിധി. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ മുഖമടച്ചുള്ള അടിയാണ് കോടതി വിധി എന്ന് വ്യക്തമാണ്.
കേരളത്തിൽ ഐക്യ രൂപ്യമില്ലാത്ത ഹിന്ദു സമൂഹത്തെ മൂന്നായി ഭിന്നിപ്പിക്കുകയും, ക്രിസ്തു സമൂഹത്തിന്റെ 30 - 50% വോട്ടു നേടുകയും, ഇസ്‌ലാം സമൂഹത്തിന്റെ 100 % വോട്ടു നേടുകയും ചെയ്താൽ ഏതാണ്ട് 35 - 45 (മണ്ഡലം അനുസരിച്ചുള്ള വ്യത്യാസങ്ങൾ) വോട്ടു വിഹിതം നേടി അധികാര തുടർച്ചയിൽ വരാമെന്നതാണ് ശബരി മല വിഷയത്തിൽ പിണറായി വിജയൻ കാണുന്ന ലക്‌ഷ്യം. ഈ രാസപ്രവർത്തനമല്ലാതെ പിണറായി വിജയനിൽ ജാതി വർഗ്ഗ പരമായി ഉള്ള വ്യത്യാസം വെള്ളാപ്പള്ളി നടേശനിൽ നിന്നോ സുകുമാരൻ നായരിൽ നിന്നോ ഒട്ടും വിഭിന്നമല്ല. ഉമ്മൻ ചാണ്ടിയോ, കുമ്മനം രാജ ശേഖരനോ മുഖ്യമന്ത്രിയായിരിക്കുന്നത്ര ന്യൂനപക്ഷ അനുകൂല ഭരണമൊന്നും പിണറായി വിജയനിൽ നിന്നുണ്ടാകാൻ പോകുന്നില്ല. അഞ്ചാം മന്ത്രിയും ആറാം മന്ത്രിയുമൊക്കെ പിണറായി അംഗീകരിക്കുമോ? ആലോചിക്കുക.
ഇനി ശബരിമല വിധിയിലേക്ക് വരാം. വളരെ രമ്യമായി പരിഹരിക്കാൻ പറ്റുന്ന ഒരു വിഷയമായിരുന്നു ഇത്. വിധി നടപ്പിലാക്കാൻ ബന്ധപ്പെട്ടവരുമായി ആലോചിക്കാമായിരുന്നു. കോടതി നടപടികളുടെ പേരിൽ വിധി നടപ്പാക്കാൻ സാവകാശം കിട്ടുമായിരുന്നു. പക്ഷെ ആ സാധ്യതകളിലേക്കൊന്നും എന്തുകൊണ്ടാണ് പിണറായി പോകാതിരുന്നത്. അതിനുള്ള ഏക ഉത്തരമാണ് മുകളിൽ വിവരിച്ചത്. ഫലമോ? നൂറ്റാണ്ടുകളായി നില നിന്നിരുന്ന മുസ്‌ലിം സമൂഹത്തിലെ, പ്രത്യേകിച്ചും സുന്നി വിഭാഗങ്ങളിലെ സ്ത്രീകളുടെ പള്ളി പ്രവേശനത്തിൽ എത്തി നിൽക്കുന്നു. ഇവിടെ നാം കാണാതിരുന്നു കൂടാത്ത പ്രധാനപ്പെട്ട ഒരു സംഗതി ഉണ്ട്. ശബരിമലയിൽ പോകണമെന്ന് ഹിന്ദു സമൂഹത്തിലെ യുവതികൾ ആഗ്രഹിക്കുന്നില്ല. പള്ളിയിൽ പ്രാർഥിക്കണമെന്നു മുസ്‌ലിം സ്ത്രീകളും ആഗ്രഹിക്കുന്നില്ല. അതായത് ആരാണോ ഗുണഭോക്താവായിരിക്കുന്നത് അവർക്കു വിധി അനുകൂലമാണ് എന്ന് തോന്നിപ്പിക്കുമെങ്കിലും, അവർക്കെതിരായാണ് വിധി വന്നിട്ടുള്ളത്.
സ്ത്രീ സമത്വ വിഷയം ശബരിമലയിൽ ഇല്ല. അവിടെ ലിംഗ വിവേചന വിഷയം വരുന്നില്ല. എന്നാൽ അതെ അളവ് കോലിൽ നോക്കിയാൽ മുസ്‌ലിം പള്ളികളിൽ ലിംഗ വിവേചനമുണ്ട്. അവിടെ സ്ത്രീകൾക്കേ പ്രവേശനമില്ല. സത്യത്തിൽ അത് പൊളിക്കുകയാണോ പിണറായി വിജയൻ ചെയ്തത് എന്ന ചോദ്യം ഉയർന്നു വന്നാൽ തെറ്റ് പറയാനാകില്ല. ശബരിമല വിധി ദൂരവ്യാപക പ്രതിഫലങ്ങൾ ഉണ്ടാക്കുമെന്നുറപ്പ്. അതെങ്ങനെയെന്ന് നോക്കാം.
ഇനി കേസ് പരിഗണിക്കുന്നത് 7 അംഗ ബെഞ്ചാണ്. അവിടെ പുതിയ വാദങ്ങൾ നടക്കും. കക്ഷികളായ പിണറായി സർക്കാർ അവരുടെ വാദങ്ങൾ ഉന്നയിക്കണം. നിലപാടുകൾ പറയണം. ഇവിടെയാണ് സുപ്രീം കോടതി പിണറായി വിജയനെ ശരിക്കും പൂട്ടിയിരിക്കുന്നത്. സ്ത്രീ പ്രവേശനത്തിന് പിണറായി സർക്കാർ വാദമുഖങ്ങൾ ഉന്നയിച്ചാൽ, അതിന്റെ ഗ്രൗണ്ട് കോടതി ചോദിക്കും. അപ്പോൾ ലിംഗ വിവേചനം എന്ന ആംഗിളിൽ നിന്ന് മാത്രമേ അവർക്കു നിലപാടെടുക്കാൻ കഴിയൂ. അപ്പോൾ കോടതിയുടെ ചോദ്യം വരും ഇസ്‌ലാം മതത്തിലെ പ്രാർഥനാ കാര്യങ്ങളിലുള്ള ലിംഗ സമത്വത്തെപ്പറ്റി എന്താണ് അഭിപ്രായം? അവിടെയാണ് കോടതി പുതിയൊരു ഭൂമിക തുറന്നിട്ടത്. ആരും ആവശ്യപ്പെടാതെ, ഒരു സാഹചര്യവുമില്ലാതെ മുസ്‌ലിം സ്ത്രീകളുടെ പള്ളി പ്രവേശം കോടതി എന്തിനാണ് കൊണ്ടുവന്നത്? അന്ന് ഒരു സമസ്യ കോടതിയിൽ ഉയർന്നു വരുമ്പോൾ ശബരിമല സ്ത്രീ പ്രവേശന നിലപാടിനെതിരായ ഒരു നിലപാട് സ്വീകരിക്കാൻ സർക്കാരിന് കഴിയില്ല. കാരണം വിഷയം ഭരണഘടനാ പരമാമാണ് എന്ന ഗ്രൗണ്ടിലാണ് വാദം നടക്കുന്നത്. പിണറായി ഇവിടെ എന്തുത്തരം നൽകിയാലും അത് അദ്ദേഹത്തെയും പാർട്ടിയെയും വലിയ നിലയിൽ ബാധിക്കും.
എന്നാൽ ശബരിമല വിഷയം വരുന്ന 2021 ലെ തെരെഞ്ഞെടുപ്പിൽ മാത്രം ഒതുങ്ങാൻ പോകുന്ന ഒന്നല്ല. അയ്യായിരം ആറായിരം വോട്ടുകൾക്കപ്പുറം പോകുമെന്ന് സ്വപ്നത്തിൽ പോലും കരുതാൻ കഴിയാതിരുന്ന മണ്ഡലങ്ങളിലാണ് ബി ജെ പി ഗണനീയമായ വോട്ടു വിഹിതം വർദ്ധിപ്പിച്ചത്. കഴിഞ്ഞ പാർലമെന്റ് തെരെഞ്ഞെടുപ്പിലോ, നിയമസഭാ ഉപതെരെഞ്ഞെടുപ്പിലോ ബി ജെ പി സീറ്റ് പിടിച്ചില്ലെന്നാണ് പലരും സമാധാനിക്കുന്നത്. 1950, 1960 കളിൽ കോൺഗ്രസ്സ് ആരായിരുന്നു കേരളത്തിൽ. പിന്നീടെങ്ങനെ അവർ 100 നിയമസഭാ സീറ്റുകളും 20 ലോക സഭാ സീറ്റുകളും നേടി. 9 എം എൽ എ മാരുടെ തലവനായി കെ കരുണാകരൻ നേതാവായി അവരോധിക്കപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. പതിയെ കേരളത്തിലെ ജനങ്ങൾ ഒരു കമ്യുണിസ്റ് ഇതര ആശ്രയം കണ്ടുപിടിക്കുകയായിരുന്നു. സമാനമായ അവസ്ഥയാണ് ഇന്ന്. അതിന്റെ ഗുണ ഫലങ്ങൾ അനുഭവിക്കുന്നത് ഇത്തവണ ബി ജെ പി ആണെന്നത് അവരുടെ ക്രമാനുഗതമായ വളർച്ച സൂചിപ്പിക്കുന്നു. ഒരു മണ്ഡലത്തിൽ സീറ്റു പിടിക്കുക എന്ന നേരിയ ഒരു വിജയത്തിൽ നിന്ന്, കേരളത്തിലെ എല്ലാ മുക്കിലും മൂലയിലും അവരുടെ പ്രസൻസ് ഉണ്ടായിരിക്കുന്നു എന്നത് ചെറുതായി കാണുന്നുവെങ്കിൽ അവരോടു ഒന്നും പറയാനില്ല.
ഇന്ന് വന്ന ശബരിമല വിധി വലിയ യൂദ്ധങ്ങൾക്കാണ് ഇനി സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഒരു പക്ഷെ കേരളത്തിലെ ഹൈന്ദവ ക്ഷേത്രങ്ങളുടെ മുഴുവൻ നിയന്ത്രണം ദേവസ്വം ബോർഡിന്റെ കയ്യിൽ നിന്ന് നഷ്ടപ്പെടും. അങ്ങനെ വന്നില്ലെങ്കിൽ സ്ത്രീ സമത്വ വിഷയം പോലെ ആരാധന വിഷയങ്ങളിൽ ദേവസ്വം ബോർഡ് രീതി മറ്റു മതങ്ങളിലും നടപ്പിലാക്കണമെന്ന വാദം ഉയരും. അത് കോടതി പരിഗണിച്ചാൽ പിന്നെ കമ്യുണിസം ഒരു പൊടിക്കുപോലും കേരളത്തിലുണ്ടാവില്ല.
അതുകൊണ്ട് ഒരു വ്യക്തി എന്ന നിലയിൽ, എനിക്കെന്തു മണ്ണാംകട്ടയാണ് എന്ന് പിണറായിക്കു സമാധാനിക്കാൻ പറ്റുമായിരിക്കാം. പക്ഷെ പിണറായിയുടെ കൂടെ ഒരു തത്വ ശാസ്ത്രം കൂടി കേരളത്തിൽ നിന്ന് പടിയിറങ്ങി പോയേക്കാം.

No comments: