അഹങ്കാരം അതിരു വിടരുത്? എല്ലാം ചെന്നവസാനിക്കുന്ന ഒരു കാലം വരും. ഇത് ഹിന്ദുക്കൾക്കും, മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും ബാധകമാണ്

അയോധ്യ കേസ് വിധി 

ഭാരതം ഇന്നോളം നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ആയിരുന്നു അയോധ്യാ കേസ്.  ഇന്ത്യയിലെ രണ്ടു പ്രബല വിഭാഗങ്ങൾ (മുസ്ലീങ്ങളും ഹിന്ദുക്കളും) തമ്മിൽ സ്വയം സ്വരുക്കൂട്ടിയ അസ്വാരസ്യങ്ങളുടെ ഭണ്ടാരം. സാങ്കേതികമായി അതവസാനിച്ചുവെന്നു പറയാം.  ആര് നേടി, ആർക്കു നഷ്ടപ്പെട്ടു എന്ന പതിരിൽ കഴമ്പില്ല.  കാരണം ഈ വിഷയം ഉണ്ടാക്കി വച്ചത് ഇന്ന് ജീവിക്കുന്ന ഹിന്ദുക്കളോ മുസ്ലീങ്ങളോ അല്ല.  കൂടുതൽ യാഥാർഥ്യ ബോധത്തോടെ പറഞ്ഞാൽ ഈ തർക്കത്തിന് കാരണക്കാരൻ ഒരു ഇന്ത്യക്കാരൻ പോലുമല്ല. ബാബർ എന്ന വിദേശിയാണ്. ബാബറെന്നല്ല മുഗൾ ഭരണാധികാരികളൊന്നും ഖുർ ആന്റെ വഴിയേ ജീവിച്ചവരാണെന്ന അഭിപ്രായവുമില്ല.  അവർക്ക് ആ ചിന്താധാരയിൽ അധികമൊന്നും ചെയ്യാനുമായിട്ടില്ല.  അവരുടെ കൂട്ടത്തിൽ നിന്ന് ഒരു ഖലീഫ ഉണ്ടായതായി അറിവുമില്ല.  ഭാരതത്തിൽ ഇന്ന് നിലനിൽക്കുന്ന പല അഭിപ്രായ വ്യതാസങ്ങൾക്കും കാരണം വിദേശികളാണ്.  അവരുടെ അഹന്തയും അഹങ്കാരങ്ങളും ആണ്. 

ഇവിടെ സംസാരിക്കാൻ ഉള്ളത് ഇന്ത്യൻ മുസ്ലീങ്ങളെപ്പറ്റിയാണ്. ഹിന്ദുക്കളെ പറ്റി സംസാരിക്കാൻ ഒന്നുമില്ല.  കാരണം ഹിന്ദുക്കൾ ഇന്ത്യയിൽ തനതായി രൂപപ്പെട്ടു വന്ന ഒരു ജനതതി ആണ്.  ആര്യ അധിനിവേശം എന്നൊക്കെ കൊട്ടി ഘോഷിക്കുന്നതു ശുദ്ധ അസംബന്ധമാണ്. 100 % മുസ്ലീങ്ങൾ അങ്ങനെയാണെങ്കിലും അവരുടെ വിശുദ്ധ ഗ്രന്ഥവും, നിയമങ്ങളും ജീവിതചര്യകളും ഒക്കെ വൈദേശികമായി ഉണ്ടായിട്ടുള്ളതാണ്. അതുകൊണ്ടു മാത്രമാണ് മുസ്ലീങ്ങൾ പലപ്പോഴും പല മേഖലയിലും പിന്തള്ളപ്പെട്ടു പോകുന്നത്. അതുണ്ടാകാൻ പാടില്ല. 

അയോധ്യാ വിധിയിൽ മുസ്ലീങ്ങൾക്ക് മതപരമായ നഷ്ടങ്ങൾ ഉണ്ട്.  കുറച്ചു കാലം നമാസ് നടത്തിയ ഒരു ഭൂമിയിൽ നിന്നാണ് അവർ ഇറങ്ങി പോകുന്നത്.  അത് വേദനാപൂർണമാണ്.  അതോടൊപ്പം അവർക്ക് ആശ്വസിക്കാനും വകകളുണ്ട്.  പുരാവസ്തു ഗവേഷകരുടെ കണ്ടത്തലിന്റെ അടിസ്ഥാനത്തിൽ ബാബരി മസ്ജിദ് നില നിന്ന സ്ഥലത്തു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു എന്ന് കോടതി സമർഥിച്ചിട്ടുള്ളതാണ്.  അതായത് അവിടെ ഒരു ക്ഷേത്രമുണ്ടായിരുന്നു.  എന്ന് മാത്രമല്ല ഭൂമിക്കടിയിൽ അതിപ്പോഴുമുണ്ട്.  അതായത് അവിടെ ഒരു വിഗ്രഹമുണ്ടായിരുന്നു.  അങ്ങനെയെങ്കിൽ അവിടെ ആരാധന നടത്തുന്നത് ആ വിഗ്രഹത്തിലാണ്. വിഗ്രഹ പൂജ ഇസ്‌ലാമിൽ ഒട്ടും അനുവദനീയമല്ല താനും. 

വിധി വന്നു കഴിഞ്ഞു.  ഇനി കോടതി അനുവദിച്ചിട്ടുള്ള അഞ്ചേക്കർ സ്ഥലത്തു പള്ളി പണികഴിപ്പിക്കാം.  അത്തരം ഒരു പള്ളിക്ക്‌ അന്താരാഷ്‌ട്ര തലത്തിൽ വലിയ ശ്രദ്ധ ഉണ്ടാകും.  അതായത് ലോകത്തെ ഏറ്റവും പരിശുദ്ധമായ ഒരു മുസ്‌ലിം ആരാധനാലയം അവിടെ ഉയരട്ടെ.  ലോകത്തെ മുഴുവൻ മുസ്ലീങ്ങളും അവിടെ വന്ന് ആരാധന നടത്തട്ടെ.  അങ്ങനെ മഹത്തായ ഒരു രംഗം അയോധ്യയിൽ സാധ്യമാകട്ടെ. 

അതോടൊപ്പം മുസ്ലീങ്ങൾ (അഹിന്ദുക്കൾ എല്ലാം) മനസ്സിലാക്കേണ്ട ഒരു പ്രധാന കാര്യമുണ്ട്.  തർക്കങ്ങൾ നില നിന്നിരുന്നെങ്കിലും 1980 വരെ ഇന്ത്യയിലെ ഹിന്ദുക്കൾ രാമജന്മഭൂമി-ബാബറി തർക്കം ഒരു തീവ്ര വിഷയമായി ഏറ്റെടുത്തിരുന്നില്ല.  എന്നാൽ അവിടെ തർക്കങ്ങൾ വരികയും അതിനെതിരെ പ്രചണ്ഡമായ പ്രചാരണങ്ങൾ നടക്കുകയും കേസുകൾ ഉണ്ടാവുകയും ചെയ്തപ്പോൾ "രാമന്റെ ജന്മ സ്ഥലത്തു പോലും ഒരു പള്ളി പണിയാൻ ഹിന്ദുക്കൾക്ക് ഇന്ത്യയിൽ കഴിയില്ലേ" എന്ന തരത്തിലുള്ള ചിന്ത പടർന്നു.  അവസാനം ഭാരതം മുഴുവനുമുള്ള ഹിന്ദുക്കൾ ഏക സ്വരത്തിലാകുകയും പള്ളി തകർക്കപ്പെടുകയും ചെയ്തു.  ഭരണകൂടത്തിനും, പോലീസിനും ഒക്കെ നോക്കി നിൽക്കാനേ കഴിഞ്ഞൊള്ളൂ.  പിന്നീട് അത് കൂടുതൽ ശക്തി പ്രാപിച്ചു.  അതിനു കാരണം മുസ്‌ലിം സമൂഹത്തിലെ ഏതാനും കുല്സിത ശക്തികളാണ്.  നാട് തോറും തീവ്ര സംഘടനകളുണ്ടാക്കുകയും,  ക്രിമിനൽ സ്വഭാവമുള്ള പ്രവർത്തനങ്ങൾ നടത്തുകയും, ഇന്ത്യയിലുള്ള ചിലരുടെ സഹായത്തോടെ പാകിസ്ഥാനിലെ തീവ്ര വാദികൾ നുഴഞ്ഞു കയറി ബോംബ് പൊട്ടിക്കുകയും ചെയ്തു.  അങ്ങനെ അതൊരു രാഷ്ട്രീയ വിഷയമായി മാറുകയും അത് രൂക്ഷമാകുകയും, ആ ചേരി തിരിവ് ഭൂരിപക്ഷ ഏകീകരണത്തിനു കാരണമാകുകയും ചെയ്തു. 

എന്തായാലും സമൂഹത്തിൽ ഇന്ന് ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ വലിയ അകൽച്ച ഉണ്ട്.  പലരും നേരിൽ സംസാരിക്കുകയും, സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കിലും സാമുദായികമായ വിഷയങ്ങൾ വരുമ്പോൾ പക്ഷം പിടിക്കുന്നത് കാണാം.  അത്തരത്തിലൊരു സാമൂഹിക സംവിധാനവുമായി നമുക്ക് മുന്നോട്ടു പോകാൻ ഒരിക്കലും കഴിയില്ല.  വിശ്വാസങ്ങളെയും,  ആചാരങ്ങളെയും ഒക്കെ വിട്ടു മാനുഷിക മൂല്യങ്ങൾക്ക് ഊന്നൽ നൽകി മുന്നോട്ടു പോയാൽ നമുക്കല്ല, നമ്മുടെ ഭാവി തലമുറ സുരക്ഷിതമായിരിക്കും.  അതിനുതകുന്ന സൗഹാർദ്ദങ്ങൾ കെട്ടിപ്പടുക്കുക.

ഇന്ത്യയിലിരുന്നു പാകിസ്ഥാൻ സിന്ദാബാദ് വിളിക്കുക, ഓഗസ്റ് 14 സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുക, ക്രിക്കറ്റിൽ പാകിസ്ഥാൻ ഇന്ത്യയെ തോൽപ്പിച്ചാൽ അതാഘോഷിക്കുക, ദേശീയ ഗാനം പാടുമ്പോൾ അനാദരവ് കാണിക്കുക, പ്രധാനമന്ത്രിയുടെ ഉടലിൽ നായയുടെ തല വെട്ടി വച്ച് കമന്റുകൾ ഇട്ട് ആഘോഷിക്കുക,  പ്രസിഡന്റിനെയും, പ്രധാനമന്ത്രിയെയും, ചീഫ് ജസ്റ്റിസിനെയും തെറിവിളിക്കുക,  അയ്യപ്പൻ പോലുള്ള മൂർത്തികളെ ആക്ഷേപിക്കുക, എതിർ പക്ഷത്തിന് ഇതൊക്കെ വല്ലാതെ വേദന ഉണ്ടാക്കുന്ന സംഭവങ്ങളാണ്.  സഹികെട്ടു ചിലർ പ്രതികരിക്കാൻ ഇറങ്ങും.  അത് സ്വാഭാവികമാണ്. അത് ഏകീകരണത്തിനു കാരണമാകും   അതിന്റെ അവസാനം അയോധ്യയിലേതുപോലുള്ള ഇറങ്ങി പോക്കിൽ അവസാനിക്കും.  അത് ഇറങ്ങി പോകുന്നവർക്ക് മാത്രമല്ല കണ്ടു നിൽക്കുന്നവർക്കും കരച്ചിലുണ്ടാക്കും.

അഹങ്കാരം അതിരു വിടരുത്? എല്ലാം ചെന്നവസാനിക്കുന്ന ഒരു കാലം വരും. ഇത് ഹിന്ദുക്കൾക്കും, മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും ബാധകമാണ്. 

No comments:

Powered by Blogger.