കടകം പള്ളി സുരേന്ദ്രൻ... അതെ.. ഇന്നത്തെ ദേവസ്വം മന്ത്രി കള്ളവാറ്റു കാരന്റെ കയ്യിൽ നിന്ന് പണം വാങ്ങി പോലീസിനെയും എക്സൈസിനെയും തടഞ്ഞു വച്ച് മണിച്ഛന് ചാരായം വിൽക്കാൻ അവസരം ഉണ്ടാക്കി കൊടുത്തു. അങ്ങനെ ആകാം ആ 33 പേര് ദുരന്തത്തിനിരയായത്

കേരളത്തിൽ ജീവിച്ചിരിക്കുന്ന ഉത്തമനായ, ഉന്നത മാനുഷിക മൂല്യങ്ങൾ ഉള്ള നേതാവാണ് കുമ്മനം രാജ ശേഖരൻ.  കുമ്മനത്തിന്റെ ലെവലിൽ ഘടകം പള്ളി എത്താൻ നിരവധി ജന്മങ്ങൾ ജനിക്കേണ്ടി വരും.

ഒന്നും രണ്ടുമല്ല 33 പേരുടെ മരണത്തിനിടയാക്കിയ കല്ല് വാതുക്കൽ മദ്യ ദുരന്തം ഒരു പക്ഷെ പുതു തലമുറ മറന്നു പോയിട്ടുണ്ടാകും.  മണിച്ചൻ എന്ന, 33 പേരെ വ്യാജ മദ്യം എന്ന വിഷം കലക്കി കൊന്ന നരാധമൻ തന്റെ ബിസിനെസ്സ് നന്നായി നടത്തി കൊണ്ട് പോയത് കടകം പള്ളി എന്ന രാഷ്ട്രീയക്കാരന് മാസാ മാസം പണം കൊടുത്തിട്ടാണ്. കടകം പള്ളി സുരേന്ദ്രൻ... അതെ.. ഇന്നത്തെ ദേവസ്വം മന്ത്രി കള്ളവാറ്റു കാരന്റെ കയ്യിൽ നിന്ന് പണം വാങ്ങി പോലീസിനെയും എക്സൈസിനെയും തടഞ്ഞു വച്ച് മണിച്ഛന് ചാരായം വിൽക്കാൻ അവസരം ഉണ്ടാക്കി കൊടുത്തു. അങ്ങനെ  ആകാം ആ 33 പേര് ദുരന്തത്തിനിരയായത്.  ആ കണക്കാണ് കുമ്മനം രാജശേഖരൻ ഓർമിപ്പിക്കുന്നത്.

ഇതൊക്കെ വെറുതെ ആരോപണമാണോ?  അല്ലേ അല്ല.  വർക്കല കഹാർ എന്ന എം എൽ എ നമ്മുടെ നിയമ നിർമാണ സഭയിൽ, നായനാർ മുഖ്യ മന്ത്രിയായിരിക്കുമ്പോൾ ചോദിച്ച ഒരു ചോദ്യത്തിന്റെ ഉത്തരം നമുക്ക് നോക്കാം. കടകം പള്ളി സുരേന്ദ്രൻ മണിച്ഛനിൽ നിന്ന് 66, 000 രൂപ കൈപ്പറ്റി, മാത്രമല്ല ഭാർഗവി തങ്കപ്പനും, സത്യനേശനും 3 ,30 ,000  രൂപ വീതവും കൈപറ്റിയിട്ടുണ്ട്.  ഇത് നമ്മുടെ നിയമ നിർമാണ സഭ നൽകിയ ഉത്തരമാണ്. ഇനിയും ആൾക്കാരുടെ പേരുകൾ ഉണ്ട്.

മണിച്ഛന്റെ ഡയറിയിൽ കടകം പള്ളി സുരേന്ദ്രന് മാസാ മാസം കൊടുത്ത മാസപ്പടിയുടെ കണക്ക് എഴുതി വച്ചിട്ടുണ്ടെന്നു പറഞ്ഞത് കുമ്മനം രാജശേഖരനല്ല.  വിജിലൻസ് ആൻഡ് ആന്റി കറപ്‌ഷൻ അന്വേഷണ ഉദ്യോഗസ്ഥരാണ്.  കടകം പള്ളി പണം മേടിച്ചിട്ടുണ്ടെന്നും അത് പാർട്ടി ക്കു വേണ്ടിയാണെന്നും കടകം പള്ളി തന്നെ പറഞ്ഞിട്ടുണ്ട്.  പണം വാങ്ങിയത് അതിരു തർക്കാകാരന്റെ കയ്യിൽ നിന്നല്ല എന്നോർക്കണം.  33 പേരെ കൊന്ന കൊലയാളിയുടെ കയ്യിൽ നിന്നാണ്.

രസകരമായ വിഷയം, അന്ന് പണം വാങ്ങിയവരെല്ലാം രാഷ്ട്രീയത്തിൽ നിന്ന് പുറത്തു പോയീ.  ഭാർഗവി തങ്കപ്പനെ സി പി ഐ പുറത്താക്കി.  സത്യനേശനെ സി പി എം പുറത്താക്കി.  പക്ഷെ കടകം പള്ളി പുറത്തായില്ല.  അതും നായനാർ എന്ന ഒരു വലിയ മനുഷ്യൻ പാർട്ടിയും സർക്കാരും ഭരിക്കുന്ന കാലത്ത്.  ഇങ്ങനെ വ്യക്തമായി ഒരു കൊലയാളിയുടെ കയ്യിൽ നിന്ന് പണം വാങ്ങിയെന്നു നിയമസഭാ പറഞ്ഞ ഒരാൾ അതെ നിയമസഭയിൽ മന്ത്രിയായിരുന്നു.  അതാണ് പുതിയ കമ്മ്യുണിസം. സർക്കാർ കൃത്യമായ തെളിവ് നൽകാത്തത് കൊണ്ട് എല്ലാവരും നിയമ പരമായി രക്ഷപെട്ടു.  പക്ഷെ ജനങ്ങൾക്ക് ഒക്കെ അറിയാം.

കുമ്മനത്തെ പോലെ ഒരാളെ അഭിസംബോധന ചെയ്യേണ്ട രീതിയിലല്ല കടകം പള്ളി അഭിസംബോധന ചെയ്തത്.  ഏറ്റവും തറ ആയിട്ടാണ്.  പക്ഷെ പലപ്പോഴും ഔന്നിത്യം കാരണം അദ്ദേഹം മിണ്ടിയില്ല. പ്രതികരിക്കണമെന്ന് പല ഉപദേശങ്ങളുണ്ടായിട്ടും മിണ്ടിയില്ല.

അവസാനം കുമ്മനം ഇട്ട ചൂണ്ടയിൽ കുരുങ്ങി നാറി നാണം കേട്ട് ദേവസ്വം ബോർഡ് ഭരിക്കാൻ ഒരു മന്ത്രി.  കഷ്ടം.  ഇറങ്ങി പോകുന്നതല്ല കൂടുതൽ നല്ലത്? കുമ്മനം രാജ ശേഖരൻ വെറുമൊരു രാഷ്ട്രീയ നേതാവ് മാത്രമല്ല.  ആയിര ക്കണക്കിന് കുഞ്ഞുങ്ങൾക്ക് ദിവസേന ഭക്ഷണവും, വിദ്യാഭ്യാസവും കൊടുക്കുന്ന യുക്തനായ മനുഷ്യന് ഉദാഹരണമാണ്. കൊലപാതകിയിൽ നിന്ന് വാങ്ങിയ പണത്തിനു ഒരിക്കൽ കണക്ക് പറയേണ്ടി വരും.

No comments:

Powered by Blogger.