യുവാക്കൾക്കിടയിൽ തരംഗമായി കെ സുരേന്ദ്രൻ
ചിറ്റാർ, മൺപിലാവ്, വില്ലൂന്നി പാറ, ഒരു പക്ഷെ ചിറ്റാർ പഞ്ചായത്തിലെ ഏറ്റവും ഉയരം കൂടിയ പ്രദേശമാണ്. സാധാരണയിൽ സാധാരണക്കാരായ കൃഷിക്കാർ പാർക്കുന്ന ഇടം. കൃഷി ചെയ്താൽ തന്നെ കാട്ടു മൃഗങ്ങളാണ് മുച്ചൂടും ഭക്ഷിക്കുന്നത്. ഇവിടെ ഒരു ഭവന സന്ദർശനം എന്നത് തന്നെ ഏറെ ദുഷ്കരമാണ്. പക്ഷെ സ്ഥല വാസികളായ രമ്യക്കും സുബിക്കും അതൊന്നുമൊരു പ്രശനമല്ല. രാവിലെ തന്നെ എൻ ഡി എ സ്ഥാനാർഥി കെ സുരേന്ദ്രന്റെ പ്രസ്താവനയും, താമര ചിഹ്നവുമായി ഒരു യജ്ഞമാരംഭിച്ചു.
ഞായറാഴ്ച അവധി ദിവസമായതിനാൽ പ്രദേശത്തെ മുഴുവൻ വീടുകളും സന്ദർശിക്കണം. സാധാരണ ദിവസങ്ങളിൽ അതിനു കഴിയില്ലല്ലോ. പഠിക്കാനും ജോലിസ്ഥലത്തും ഒക്കെ എത്തണമെങ്കിൽ വെളുപ്പിനെ തന്നെ പുറപ്പെടണം. തിരിച്ചു വരുമ്പോൾ മൂവന്തി കഴിഞ്ഞിട്ടുണ്ടാകും. നരേന്ദ്ര മോദിയുടെ വികസന പദ്ധതികൾ അയൽവക്കക്കാരോടും, ബന്ധു മിത്രാദികളോടുമൊക്കെ പറയണം. ഇത് നല്ലൊരവസരമാണ്. നരേന്ദ്ര മോദി അധികാരത്തിൽ വന്നതോടെ സാമൂഹിക പ്രവർത്തനങ്ങളിൽ ബദ്ധ ശ്രദ്ധരാണ് ഏറെയും യുവാക്കൾ. ആ വഴിയേ തന്നെ ചരിക്കുവാനാണ് സുബിക്കും രമ്യക്കും ഇഷ്ടം.
വീടുകൾ കയറുന്നതൊക്കെ ശരി തന്നെ. പക്ഷെ ദുർഘടം പിടിച്ച വഴികളാണ്. തോടുകൾ കടക്കണം, വനങ്ങൾ താണ്ടണം, കാട്ടു മൃഗങ്ങളെയും പ്രതീക്ഷിക്കാം. പക്ഷെ ഇതൊന്നും അവർക്കൊരു തടസ്സമായില്ല. ആയവൽക്കങ്ങളിൽ താമസിക്കുന്ന രതീഷിനെയും, വിജേഷിനെയും, ഷിജുവിനെയും ഒപ്പം കൂട്ടി. അവരാകട്ടെ വലിയ ആവേശത്തിലും. അങ്ങനെ ഒത്തൊരുമിച്ചു വീടായ വീടെല്ലാം കയറി. സ്ഥാനാർഥിയെ പറ്റി ആരോടുമൊന്നും പറയേണ്ട കാര്യമില്ല. കെ സുരേന്ദ്രനെ ഇഷ്ടം. അത് നമ്മടെ ചെക്കനല്ലേ എന്നാണു അമ്മമാരും, മുതിർന്നവരും ചോദിക്കുന്നത്. അതെ എല്ലാവർക്കും എല്ലാം അറിയാം. ഉജ്വല യോജന, അഞ്ചു ലക്ഷം രൂപ ആരോഗ്യ ഇൻഷുറൻസ്, സ്വച്ഛ ഭാരത്. "ചിലേടത്ത് ആർട്ടിക്കിൾ 370 വരെ ചർച്ചയായി", പട്ടണങ്ങളിലൊക്കെ ദിവസേന സന്ദർശിക്കുന്ന, ഇഗ്ളീഷ് വിദ്യാഭ്യാസം കിട്ടിയ ഞങ്ങൾക്ക് പോലും അറിയാത്ത കാര്യങ്ങൾ പല മുതിർന്നവരും പങ്കു വച്ചത് ഞങ്ങളെ അത്ഭുദപ്പെടുത്തിയെന്നു സുബി പറയുന്നു.
മണ്ഡലത്തിലെങ്ങും പടർന്നു പിടിക്കുന്ന ഒരു രാഷ്ട്രീയ വികാരമാണ് കെ സുരേന്ദ്രൻ എന്നത് ഈ യുവാക്കൾ സാക്ഷ്യ പെടുത്തുന്നു
No comments: