പട്ടികജാതി വിദ്യാർഥിയെ പരീക്ഷാഹാളിൽ നിന്നിറക്കി വിട്ടു: നേതാവിന്റെ അനുമതിയില്ലാതെ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് ഹെഡ്മിസ്ട്രസ്സ്.

ചിറ്റാര്‍ ഗവ.എച്ച്.എസ്.എസില്‍ ആണ് സംഭവം നടന്നത്. പുലയ സമുദായത്തിൽ ഉൾപ്പെട്ട, പത്താം ക്‌ളാസിൽ പഠിക്കുന്ന പത്തനംതിട്ട ചിറ്റാർ സ്വദേശി കിരൺ എന്ന വിദ്യാർഥിക്കാണ്, സ്‌കൂൾ ഹെഡ്മിസ്ട്രസ്സ് ഷീല എന്ന അധ്യാപികയുടെ ക്രൂരതക്ക് ഇരയാകേണ്ടി വന്നത്. കിരണോടൊപ്പം ആദർശ്, സജിത്ത് എന്നീ വിദ്യാർഥികളെയും പരീക്ഷ എഴുതുന്നതിൽ നിന്ന് വിലക്കിയിരുന്നു.
സെപ്‌റ്റംബർ 3 നു രാവിലെ നടന്ന പരീക്ഷ എഴുതാൻ തുടങ്ങി അര മണിക്കൂർ കഴിഞ്ഞതോടെ പരീക്ഷ ഹാളിലേക്ക് ഹെഡ്മിസ്ട്രസ്സ് കടന്നു വരികയായിരുന്നെന്നു കുട്ടികൾ വിശദീകരിക്കുന്നു. തുടർന്ന് മൂന്നു പേരോടും പരീക്ഷ എഴുതാതെ പുറത്തു പോകാൻ അധ്യാപിക ആവശ്യപ്പെട്ടതായാണ് പരാതി.
സ്‌കൂളിലെ ഓണാഘോഷ പരിപാടിക്കിടയിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷമാണ് സംഭവത്തിനു കാരണമെന്ന് പറയപ്പെടുന്നു. സെപ്‌റ്റംബർ 3 നു നടന്ന പരിപാടിക്കിടെ ചില വിദ്യാർഥികൾ തമ്മിൽ സംഘര്ഷമുണ്ടായിരുന്നതായി നാട്ടുകാരും പറയുന്നു. പരീക്ഷ ഹാളിൽ നിന്നിറക്കി വിട്ട കുട്ടികൾ സ്ഥലത്തെ രാഷ്ട്രീയ നേതാവിന്റെ മകനുമായാണ് സംഘർഷമുണ്ടായതെന്നും, അദ്ദേഹത്തിൻറെ അനുമതിയില്ലാതെ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്നുമാണ് ഹെഡ്മിസ്ട്രസ് കുട്ടികളോട് പറഞ്ഞത്. സംഘർഷം നടന്നതിന് തൊട്ടുപിന്നാലെ കിരണിന്റെ മാതാവിനെ സ്‌കൂളിൽ വിളിച്ചു വരുത്തി കിരൺ മദ്യപിച്ചാണ് അടിപിടി ഉണ്ടാക്കിയതെന്ന് എഴുതി മേടിച്ചിരുന്നതായി പറയുന്നു. മദ്യപിച്ചാണ് സംഘർഷം ഉണ്ടായതെങ്കിൽ പോലീസിനെ അറിയിക്കുകയും, മെഡിക്കൽ എടുക്കുകയും വേണം. ബഹളത്തിനിടെ മദ്യപിച്ചെന്ന ആരോപണം ഉയർന്നതോടെ കിരൺ തന്നെ മെഡിക്കൽ എടുക്കണമെന്നാവശ്യപ്പെട്ടിരുന്നതായി ബന്ധുക്കൾ പറയുന്നു. എന്നാൽ സ്‌കൂൾ അധികൃതർ നടപടി ക്രമങ്ങൾ പാലിച്ചില്ല.
ഇതുമായി ബന്ധപ്പെട്ട് ചൈല്‍ഡ് ലൈന്‍ അധികൃതർക്ക് പരാതി നൽകിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ബന്ധപ്പെട്ടവർ ഇന്ന് തന്നെ വിവരങ്ങൾ ശേഖരിച്ച് നടപടി തുടങ്ങുമെന്നറിയിച്ചിരുന്നത്രെ,
ഇതിനിടെ സ്‌കൂളിലെ രക്ഷാകർതൃ സമിതിയുടെ പ്രസിഡണ്ട് കുട്ടികളെ ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്. ഒരു യുവ സംഘടനയുടെ നേതാവ് കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നും ആക്ഷേപമുണ്ട്.

No comments: