പറയുന്നവർ അവിടെ ഇരുന്നു പറയുക. ഇന്നാട്ടിലെ പാവങ്ങളുടെ വിയർപ്പിന്റെ തുട്ടുകൾ കോടികളായി സംഭരിച്ചു വച്ചിരിക്കുന്ന നായ്ക്കൂട്ടങ്ങളെ അറസ്റ്റു ചെയ്തു തല മുണ്ഡനം ചെയ്തു പൊട്ടു കുത്തി തെരുവിലൂടെ നടത്തണമെന്നാണ് ഇന്ത്യയിലെ ബഹുഭൂരിപക്ഷത്തിന്റെയും ആഗ്രഹം.
രാജ്യം കണ്ട പ്രഗത്ഭ ഗുണ്ടാ നേതാവും, പണം വെളുപ്പിക്കൽ പ്രസ്ഥാനത്തിന്റെ അഗ്രഗണ്യനുമായിരുന്ന ഡികെ ശിവകുമാർ എന്ന കോൺഗ്രസ്സ് നേതാവിനെ അറസ്റ്റു ചെയ്തതിൽ പ്രതിക്ഷേധിച്ച് ഇന്നലെ ഡൽഹിയിലും ഇന്ന് കർണാടകയിൽ ഏതാനും സ്ഥലത്തും കോൺഗ്രസ്സ് പ്രവർത്തകർ അക്രമം അഴിച്ചു വിട്ടു. എന്നാൽ കോൺഗ്രസ്സുകാർ ഭരിക്കുന്ന പഞ്ചാബിലോ, രാജസ്ഥാനിലോ, മധ്യപ്രദേശിലോ ഒന്നും കാര്യമായ ശബ്ദം ഉയർന്നില്ല. ആരാണ് ഡി കെ ശിവകുമാർ എന്ന് പരിശോധിക്കണം. തലയിൽ ഇന്നും ആള് താമസമുള്ള കോൺഗ്രസ്സുകാരാരും പ്രതികരിച്ചുമില്ല. ഇന്നലെ ശിവകുമാറിനെ ന്യായീകരിക്കാൻ ചില ചാനലുകളിൽ കമ്യൂണിസ്റ്റു കാർ തന്നെ നേരിട്ടെത്തി എന്നതാണ് ഏറ്റവും വലിയ തമാശ.
കർണ്ണാടക കനകപുരയിൽ നിന്നുള്ള MLA ഡി കെ ശിവകുമാർ മുൻ ഊർജ, ജലസേചന മന്ത്രി ആയിരുന്നു. അഹമ്മദ് പട്ടേലിൻറെ നേതൃത്വത്തിൽ ഹവാല നെറ്റ് വർക്ക് പരിപുഷ്ടിപ്പെടുത്തിയിരുന്നത് ഇദ്ദേഹമാണെന്ന നിരവധി പരാതികൾ ഉണ്ട്. അഹമ്മദ് പട്ടേൽ ഗാന്ധി കുടുംബത്തിന്റെ ഏറ്റവും വിശ്വസ്തനായ രാഷ്ട്രീയ തൊഴിലാളി ആണ്. ഒരിക്കൽ കേരളത്തിലെ കോൺഗ്രസ്സ് നേതാവ് പട്ടേലിനെ വിളിച്ചത് "അലുമിനിയം പട്ടേൽ" എന്നാണ്. ദില്ലിയിലും ബാംഗ്ലൂരുമായി ഹവാല അധോലോകത്തിൽ അൻപതോളം കണ്ണികൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്. നാല് ദിവസത്തെ നിരന്തര ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റു ചെയ്യുന്നത്. അറസ്റ്റു ചെയ്യാതിരിക്കാനായി മുൻകൂർ ജാമ്യഅപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും അത് കോടതി തള്ളുകയായിരുന്നു. ഡി കെ ശിവ കുമാറിന് രക്ഷപെടാൻ ഒരു പഴുതുമില്ലന്നതാണ് സത്യം. ചോദ്യം ചെയ്യലിൽ സഹകരിക്കുന്നില്ല എന്നതാണ് അറസ്റ്റു ചെയ്യാനുള്ള കാരണം. താങ്കളുടെയും ബന്ധുക്കളുടെയും പേരിലുള്ള ഭൂമിയുടെയും മറ്റു സ്ഥാവര ജംഗമ വസ്തുക്കളുടെയും വിവരങ്ങൾ ദയവായി സമർപ്പിക്കണം എന്ന ED യുടെ ചോദ്യത്തിന്, എന്റെ പേരിൽ എവിടെയെല്ലാം ഭൂമി ഉണ്ടെന്നു എനിക്കറിയില്ല എന്നതായിരുന്നു മറുപടി. താങ്കളുടെ കൈവശമുള്ള സ്വർണത്തിന്റെ കണക്കു ചോദിച്ചപ്പോൾ എന്റെ കയ്യിൽ ധാരാളം സ്വർണമുണ്ട്, കണക്കു തരില്ല എന്ന് പറഞ്ഞു ED യെ ഭീഷണി പ്പെടുത്തുകയായിരുന്നു.
2018 സെപ്റ്റംബറിൽ രജിസ്റ്റർ ചെയ്ത കേസാണിത്. ED യുടെ ചോദ്യം ചെയ്യൽ ഒഴിവാക്കാൻ കർണ്ണാടക ഹൈക്കോടതിയിൽ കൊടുത്ത കേസ് കോടതി ഒരാഴ്ച മുമ്പേ തള്ളിയിരുന്നു. സ്വന്തം സ്ഥാപനങ്ങളിൽ നിന്നും, വീടുകളിൽ നിന്നും കണക്കില്ലാത്ത 9 കോടി രൂപ കണ്ടെടുത്തിട്ടും ഈ ഡോണിനെ ഇന്ന് വരെ അറസ്റ്റു ചെയ്യാത്തതിലാണ് അത്ഭുതം. ഒരു കാറിനുള്ളിൽ കണക്കില്ലാത്ത 50 ലക്ഷം രൂപ കൊണ്ടുപോകുന്നത് നിങ്ങൾ ഒന്നാലോചിച്ചു നോക്കൂ.
2017 ൽ ഗുജറാത്തിൽ അഹമ്മദ് പട്ടേലിന് വേണ്ടി തൻറെ അധോലോകം ഉപയോഗിച്ച് 44 ഗുജറാത്ത് MLA മാരെ കർണ്ണാടകയിൽ അധോലോക സാമ്രാജ്യത്തിൽ ഒളിപ്പിച്ചത്തിനു പിന്നിൽ മറ്റാരുമല്ല. നോമിനേഷൻ സമയത്തു സത്യവാങ് മൂലത്തിൽ കാണിച്ച 840 കോടിയുടെ ഉറവിടത്തിന്റെ രേഖകൾ ഇത് വരെ സമർപ്പിച്ചിട്ടില്ല. രാഷ്ട്രീയമല്ലാതെ ഇഷ്ട്ടന് മറ്റൊരു പണിയുമില്ല.
12 കടലാസ്സ് കമ്പനികൽ ഉണ്ടെന്നാണ് പറയപ്പെടുന്നത്. മന്ത്രിയായിരുന്നപ്പോൾ സ്വന്തം ഫെയ്ക്ക് കമ്പനികൾക്ക് വേണ്ടി 550 കോടി സസ്ഥാന സഹകരണ ബാങ്കുകളിൽ നിന്ന് ലോണായി അനുവദിക്കുകയും പിന്നീട് മന്ത്രിയെന്ന പദവി ദുരുപയോഗം ചെയ്ത് ആ ലോണുകൾ എഴുതി തള്ളുകയും ചെയ്തു. എത്ര സിമ്പിൾ പണ സമ്പാദനം? സിംഗപ്പൂരിൽ നടത്തിയ ഭൂമി ഇടപാടിൽ വൻ ദുരൂഹതയുണ്ട്. ഇത് വദ്ര കുടുംബത്തിനായി ശിവകുമാർ നടത്തിയതാണെന്ന ആരോപണമുണ്ട്. സുപ്രീം കോടതിയിൽ നിലനിന്ന ഭൂമി തട്ടിപ്പറിക്കൽ കേസിലെ പ്രതിയാണ്.
സച്ചിൻ നാരായണൻ, രാജേന്ദ്രൻ, ആഞ്ചനേയൻ തുടങ്ങിയവരുടെ ബന്ധപ്പെട്ട ഇടങ്ങളിൽ നടന്ന റെയ്‌ഡിൽ (ദില്ലിയിലെയും ബാംഗ്ലൂരിലെയും) ഗോഡൗണിൽ നിന്ന് 80 കോടി ഹവാലപ്പണം കണ്ടെടുത്തിരുന്നു. ഇവർ ശിവകുമാറിന്റെ അനുചരന്മാർ ആണ്. ഇതിൽ ഹനുമന്തപ്പ എന്ന സർക്കാർ ഉദ്യോഗസ്ഥൻ വരെ ഉണ്ട്.
കോൺഗ്രസ്സ് പാർട്ടിക്ക് ശിവകുമാർ കോടികൾ സംഭാവന നൽകിയിട്ടുണ്ട്. കൊടുത്ത പണത്തിന്റെയൊന്നും ഉറവിടം കാണിക്കാൻ ഇത് വരെ കഴിഞ്ഞിട്ടില്ല.
1500 കോടിയുടെ ഹവാലപ്പണ ഇടപാടാണ് ED യുടെ അന്വേഷണ പരിധിയിൽ ഉള്ളത്. ചിദംബരം, പട്ടേൽ, വാദ്ര തുടങ്ങിയവരുമായി ശിവകുമാറിന് ഉറ്റ ബന്ധമുണ്ട്. ചിദംബരത്തെ ചോദ്യം ചെയ്തതിൽ നിന്നും ഞെട്ടിപ്പിക്കുന്ന പല വിവരങ്ങളും അന്വേഷണ ഏജൻസിക്കു കിട്ടിയിട്ടുണ്ടെന്നുള്ളത് ഉറപ്പാണ്. കോടിക്കണക്കിനു വിലമതിക്കുന്ന റിസോർട്ടുകളും മറ്റും ഉൾപ്പെടെയുള്ള സ്വത്തുക്കൾ തന്റെയോ ബന്ധുക്കളുടെയോ, പാർട്ണർമാരുടെയോ പേരിൽ ശിവകുമാറിനുണ്ട്.
ഇത്തരം ഒരു പച്ച പാവത്തിന് വേണ്ടി കോൺഗ്രസ്സ് തെരുവിലിറങ്ങുമ്പോൾ ഇന്ത്യയിലെ 130 കോടി ജനതയുടെ കൈ തരിക്കുന്നുണ്ടാവും. എത്ര കൊണ്ടാലും പഠിക്കാത്തവരാണ് കോൺഗ്രസ്സ് അണികൾ. രാജ്യം മുഴുവൻ പടർന്നു പന്തലിച്ച്, ലക്ഷോഭ ലക്ഷം ജനങ്ങൾക്ക് ആശയും ആശ്രയവും, ആവേശവുമായിരുന്ന ഒരു മഹത്തായ പ്രസ്ഥാനത്തിനെ ഉടുമുണ്ട് ഉരിഞ്ഞു ആക്ഷേപിച്ചു പൊതു ജനമധ്യത്തിൽ താറടിക്കുന്ന ഒരു പറ്റം, ഗുണ്ടകൾ, അവരെ ഇനിയും നിയമത്തിനു മുന്നിൽ കൊണ്ടുവരരുതെന്നാണോ പറയുന്നത്.
പറയുന്നവർ അവിടെ ഇരുന്നു പറയുക. ഇന്നാട്ടിലെ പാവങ്ങളുടെ വിയർപ്പിന്റെ തുട്ടുകൾ കോടികളായി സംഭരിച്ചു വച്ചിരിക്കുന്ന നായ്ക്കൂട്ടങ്ങളെ അറസ്റ്റു ചെയ്തു തല മുണ്ഡനം ചെയ്തു പൊട്ടു കുത്തി തെരുവിലൂടെ നടത്തണമെന്നാണ് ഇന്ത്യയിലെ ബഹുഭൂരിപക്ഷത്തിന്റെയും ആഗ്രഹം.
ചിദംബരത്തെ വെറുക്കുന്നു. ഡി കെ ശിവകുമാറിനെ വെറുക്കുന്നു. ഇത്തരക്കാരെ വെറുക്കുകയും, ആക്ഷേപിക്കുകയും ചെയ്യുമ്പോൾ മാത്രമാണ് ഒരു പൗരനെന്ന കടമ നാം നിറവേറ്റുന്നത്. അഴിമതിയോടു സന്ധിയില്ലാത്ത സമരം നമ്മളാണ് നടത്തേണ്ടത്. അത് ചെയ്യാൻ ഇന്ന് മോദി എന്ന ഒരു ഭരണാധികാരി ഉദ്യോഗസ്ഥർക്ക് പൂർണ സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ട്. നാം ആ ഭരണാധികാരിക്ക് പിന്തുണ നൽകുക. ഇനിയും ക്കണ്ണടച്ചു ഇരുട്ടാക്കിയിട്ടു കാര്യമില്ല. കൊള്ളക്കാരൻ പറയുന്നതല്ല, തെളിവുകൾ പരിശോധിക്കുന്ന കോടതിയും, അന്വേഷണം നടത്തുന്ന ഏജൻസികളും പറയുന്നതാണ് നാം കേൾക്കേണ്ടത്.

No comments: