SI അമൃതം രംഗൻ കോൾ റെക്കോർഡ് ചെയ്യുമെന്നോ, അത് മാധ്യമങ്ങളിൽ പ്രസിദ്ധപ്പെടുത്തുമെന്നോ സക്കീർ ഹുസ്സൈൻ അറിഞ്ഞിരുന്നില്ല. എന്നിട്ടും ഇത്രയും മാന്യമായി ആ എസ് ഐ യോട് സംസാരിക്കാൻ സകീർ ഹുസൈന് കഴിഞ്ഞു
കളമശ്ശേരി എസ് ഐ X കളമശ്ശേരി സിപിഎം ഏരിയ സെക്രട്ടറി. സക്കീറാണ് കൂടുതൽ ശരി. കാരണം:
എന്നിട്ടും പൊതു സമൂഹം പൊതുവെ എസ് ഐ ക്കൊപ്പം തന്നെയായിരുന്നു. എന്നാൽ അപ്രതീക്ഷിതമായ ചില കോണുകളിൽ നിന്ന് സകീർ ഹുസൈന് അനുകൂലമായ പ്രതികരണങ്ങൾ വന്നു. ശ്രദ്ധിച്ചാൽ അവധാനതയുള്ളവരാണ് അത്തരം നിലപാടെടുത്തത്. എന്തായാലും വിഷയം അനലൈസ് ചെയ്യേണ്ടത് പ്രധാനമാണ്.
കേരളത്തിൽ നടക്കുന്ന ചെറിയ ചെറിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത് രാഷ്ട്രീയ നേതൃത്വം തന്നെയാണ്. പൊലീസിലെ ഒരു സർക്കിൾ ഇൻസ്പെക്ടർക്കു കൊടുക്കുന്നതിലും വലിയ പദവി തന്നെയാണ് ഒരു രാഷ്ട്രീയപാർട്ടിയിലെ പഞ്ചായത്തു തല നേതാവിന് കൊടുക്കുന്നത്. പോലീസിന്റെ തൊപ്പിയും കാക്കിയും സാധാരണ ജനങ്ങളുടെ മുകളിൽ അടിച്ചേൽപ്പിക്കാൻ നല്ലൊരു ശതമാനം പോലീസുകാർക്കും വ്യഗ്രത ഉണ്ട്. പോലീസിലെ ചിലരുടെ ധാർഷ്ട്യവും അഹങ്കാരവും അടക്കി നിർത്തുന്നതിന് രാഷ്ട്രീയക്കാർ തന്നെയാണ് കാരണക്കാർ. രാഷ്ട്രീയ പാർട്ടികളുടെ അധികാരം ഒന്നുകൊണ്ടു മാത്രമാണ് വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്നതുപോലെ ഇവിടെ പൊലീസിന് അഴിഞ്ഞാടാൻ അവസരമില്ലാതെ ഇരിക്കുന്നത്.
സിപിഎം എന്ന രാഷ്ട്രീയ പാർട്ടിക്ക്, ആധുനിക കാലത്തു ചില ഇകഴ്ച്ചകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിലെ പൊതു സമൂഹത്തിൽ ആ പാർട്ടി ചെലുത്തുന്ന, ഒരുകാലത്തു വളരെ കാര്യക്ഷമമായി സി പി എം ചെലുത്തിയ, സമൂഹ ഇടപെടലുകൾ ആണ് ഇന്ന് ഓരോ കേരളീയനും അനുഭവിക്കുന്ന സ്വാതന്ത്ര്യം. ആ ഒരൊറ്റ കാരണം കൊണ്ടാണ് ഒരു മികച്ച പോലീസ് സംവിധാനം നമുക്കുണ്ടായത്. ആ ഒരൊറ്റ കാരണം കൊണ്ടാണ് വിവിധ വിഷയങ്ങളുടെ നാളുകളിൽ പലരും വീടുകളിൽ കിടന്നുറങ്ങിയത്.
സി പി എം എന്ന പാർട്ടിക്ക് അധികാരം കിട്ടുമ്പോൾ പോലീസിനെ അവർ നല്ല രീതിയിൽ മുന്നോട്ടു നയിക്കുന്നുണ്ട്. അല്ലെന്നു പറയുന്ന സംഭവങ്ങൾ ഒറ്റപെട്ടതാണ്. ആ അധികാരം അവർ സിപിഎം അണികൾക്ക് മാത്രമായി വിനിയോഗിക്കുന്നു എന്ന് ശത്രുക്കൾക്കു തോന്നുമെങ്കിലും, കോൺഗ്രസ്സ്കാരും, ബി ജെ പി ക്കാരുമൊക്കെ ചില വിഷയങ്ങൾ ഉണ്ടാകുമ്പോൾ സി പി എം ലോക്കൽ നേതാക്കളെ വിളിച്ചു സഹായം ആവശ്യപ്പെടാറുണ്ട്.
കേരളം പോലൊരു സംസ്ഥാനത്ത് പോലീസിന്റെ ചെയ്തികൾ വളരെ വൈകാരികമായ രീതിയിൽ ജനങ്ങളെ സ്പർശിക്കാറുണ്ട്. പോലീസ് ശമ്പളം പറ്റുന്ന തൊഴിലാളികൾ മാത്രമാണ്. ആ തൊഴിൽപരമായ സ്വത്വത്തിൽ ഞാൻ, ഞങൾ എന്ന സ്വത്വവും കൂടി ചേരുമ്പോൾ അതിനു ബാഹ്യമായി നിൽക്കുന്നതിനെല്ലാം അപകടം സംഭവിക്കും. അങ്ങനെ സംഭവിക്കാതിരിക്കുന്നത് കേരളത്തിൽ രാഷ്ട്രീയ പാർട്ടികളുടെ പോലീസ് ഭരണത്തിലുള്ള ഇടപെടലുകൾ കൊണ്ട് മാത്രമാണ്.
യഥാർഥത്തിൽ സക്കീർ പറഞ്ഞു തുടങ്ങിയത്, ഞങ്ങളുടെ ഒരു ജില്ലാ നേതാവിനോട് നിങ്ങൾ അപമര്യാദയായി പെരുമാറി എന്നാണ്. കേട്ട പാതി കേൾക്കാത്ത പാതി അമൃതം രംഗൻ സക്കീറിന് നേരെ ചാടി വീണു. ആ ചാടി വീഴലിനെ കൗണ്ടർ ചെയ്യുന്നതിനുള്ള ആവേശത്തിൽ സക്കീർ ഹുസൈന് ചില തെറ്റുകൾ സംസാരത്തിൽ സംഭവിച്ചു പോയീ. പക്ഷെ അയാൾ തികച്ചും മാന്യമായാണ് എസ് ഐ യോട് പ്രതികരിച്ചത്. എസ് ഐ ഓവർ സ്മാർട്ടായി. സാധാരണ പോലീസ് കാരുടെ കോളുകൾ റെക്കോർഡ് ചെയ്യുന്നത് ഒരു തെറ്റല്ല. പക്ഷെ അത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് അക്ഷന്തവ്യമായ തെറ്റാണ്. അതിനു പിന്നിലുള്ള ചേതോ വികാരം എന്താണ്. സാക്കിർ കൊല്ലുമെന്നോ, സ്ഥലം മാറ്റുമെന്നോ, നിന്നെ കാണിച്ചു താരമെന്നോ ഒന്നും പറയുന്നില്ല. ഇക്കാര്യത്തിൽ കൂടുതൽ ശരി സകീർ ഹുസ്സൈൻ എന്ന സി പി എം ഏരിയ സെക്രട്ടറി ആണ്. ഒരു സ്റ്റാറിങ്ങിൽ കൂടുതൽ അമൃതം രംഗൻ ഒന്നും നേടിയതുമില്ല.
സാധാരണ ഒരു "വിരട്ടലിൽ" ഒതുക്കി വിടാമായിരുന്ന ലക്ഷക്കണക്കിന് കേസുകളിൽ പോലീസ് ആവശ്യമില്ലാതെ വണ്ടി തടയുകയും, സ്റ്റേഷനിൽ കൊണ്ടുപോകുകയും ദീർഘനേരം ബുദ്ധിമുട്ടിക്കുകയും ചെയ്യുന്ന ധാരാളം സംഭവങ്ങൾ ഉണ്ട്. 90 % ചെറിയ കേസുകളിലും പ്രാദേശികമായി വിഷയം മനസ്സിലാക്കി പ്രാദേശിക നേതാക്കൾ ചെന്ന് കാര്യം ധരിപ്പിക്കുകയാണ് ചെയ്യുന്നത്. സി പി എം എന്ന പാർട്ടിയിലെ 95% ലോക്കൽ നേതാക്കളും നല്ല മൂല്യങ്ങൾ കാത്തു സൂക്ഷിക്കുന്നവരും, ജനങ്ങളോട് മാന്യമായി പെരുമാറുന്നവരും ആണ്. ഏത് ആവശ്യത്തിന് എപ്പോ വിളിച്ചാലും ഇറങ്ങി പുറപ്പെടുന്നവർ.
18 വയസ്സാകാത്ത ഒരു കുട്ടി ബൈക് ഓടിച്ചതിന്റെ പേരിൽ പോലീസ് പിടിച്ചു കൊണ്ട് പോയാൽ, പോലീസുമായുള്ള ഒരു വാക്കു തർക്കത്തിൽ ഒരാളെ പോലീസ് അകാരണമായി പിടിച്ചു സ്റ്റേഷനിൽ വച്ചാൽ ഒരു ബി ജെ പി നേതാവോ, ഒരു കോൺഗ്രസ്സ് നേതാവോ പോലീസിനെ ഒന്ന് വിളിക്കുകപോലുമില്ല. എന്നാൽ ഒരു സി പി എം നേതാവ് ഓൺ ദി സ്പോട്ടിൽ പോലീസിനെ വിളിക്കും, ആവശ്യമായത് ചെയ്തിരിക്കും. ഇത്തരം സന്ദർഭങ്ങളിൽ സി പി എം നേതാക്കളെ തന്നെയാണ് ജനങ്ങൾ ആശ്രയിക്കുന്നത്.
ഇതൊന്നും അധികാര ദുർവിനിയോഗമായോ, അഴിമതിയായോ കാണാനേ കഴിയില്ല. ഇത് രാഷ്ട്രീയക്കാരന്റെ കടമയാണ്. അതുകൊണ്ടാണ് അനാവശ്യമായ പോലീസ് ഇടപെടലുകൾ കേരളം സമൂഹത്തിൽ ഉണ്ടാകാതിരിക്കുന്നതിനു കാരണം.
ഇവിടെ വിഷയം ഇത്ര രൂക്ഷമാകാൻ കാരണം, സക്കീർ ഹുസ്സൈൻ എന്ന രാഷ്ട്രീയ നേതാവിന്റെ പിന്നാമ്പുറത്തെ കഥകളാണ്. ഒരു "ചേർത്തല ഓമനക്കുട്ടൻ സഖാവ്" ആയിരുന്നെങ്കിൽ എസ് ഐ വീട്ടിലിരിക്കേണ്ടി വന്നേനെ. കോടതി പോലും ഇക്കാര്യത്തിൽ ഓവർ സ്മാർട്നെസ്സ് കാണിക്കുകയാണ്.
രാഷ്ട്രീയത്തിൽ അഴിമതിക്കാർ 5% മേ ഉള്ളൂ. ഒരു കാര്യം ചെയ്യാൻ വണ്ടിക്കൂലി ഇല്ലാത്ത ഒരു നേതാവ് വണ്ടിക്കൂലി ചോദിച്ചു മേടിച്ചെന്നിരിക്കും. അതൊന്നും തെറ്റല്ല. ശമ്പളം കൃത്യമായി മേടിച്ചിട്ടും പോലീസിലും, നിയമ ലോകത്തുമൊക്കെ എത്ര ശതമാനം അഴിമതിക്കാർ ഉണ്ട്. നിർദ്ധനരായ ജനങ്ങളെ സ്റ്റാമ്പും, പേനയും, പേപ്പറും വാങ്ങിപ്പിക്കാൻ ആജ്ഞാപിക്കുന്ന കേന്ദ്രങ്ങൾ ഇന്നും ഉണ്ട്.
"SI അമൃതം രംഗൻ കോൾ റെക്കോർഡ് ചെയ്യുമെന്നോ, അത് മാധ്യമങ്ങളിൽ പ്രസിദ്ധപ്പെടുത്തുമെന്നോ സക്കീർ ഹുസ്സൈൻ അറിഞ്ഞിരുന്നില്ല. എന്നിട്ടും ഇത്രയും മാന്യമായി ആ എസ് ഐ യോട് സംസാരിക്കാൻ സകീർ ഹുസൈന് കഴിഞ്ഞു".

No comments: