പി മോഹൻ രാജിനെ അവഗണിക്കാൻ ഇനിയും കോൺഗ്രസ്സിന് കഴിയുമോ?

നീണ്ട നാൾ കേരള പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ പത്തനംതിട്ട ജില്ലാ ഘടകത്തിന്റെ അധ്യക്ഷനായ പി മോഹൻ രാജിനെ പാർലമെന്റ് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നിന്നകറ്റി നിർത്തുന്നത് കോൺഗ്രസ്സിന് ക്ഷീണം ചെയ്യുമെന്ന് സൂചന.  പത്തനംതിട്ട മുനിസിപ്പാലിറ്റിയുടെ ചെയർമാനായും പി മോഹൻ രാജ് സ്തുത്യർഹ സേവനമാണ് കാഴ്ച വച്ചത്.  കഴിഞ്ഞ പാർലമെന്റ് തെരെഞ്ഞെടുപ്പിൽ ഉയർന്നു വന്ന പ്രധാനപ്പെട്ട പേരുകളിൽ ഒന്നായിരുന്നു പി മോഹൻ രാജിന്റേത്.  എന്നാൽ അവസാന നിമിഷം ചുണ്ടിനും കപ്പിനുമിടയിൽ സ്ഥാനാർത്ഥിത്വം നഷ്ടപ്പെടുകയായിരുന്നു.

ഡി സി സി പ്രസിഡണ്ട് എന്ന നിലയിൽ ജില്ലയിൽ അങ്ങോളമിങ്ങലമുള്ള പൊതുജന ബന്ധമാണ് കരുത്ത്.  അചഞ്ചലമായ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന നേതാവ് കൂടിയാണ് അദ്ദേഹം.  കരുത്തനായ  സംഘാടകനായിരുന്നിട്ടു കൂടി പലപ്പോഴും അദ്ദേഹം തഴയപ്പെടുകയാണുണ്ടായത്.  കോന്നി ഉപ തെരഞ്ഞെടുപ്പിലും പ്രഥമമായി ഉയർന്നു വന്ന പേരുകളിൽ ഒന്ന് അദ്ദേഹത്തിന്റേതാണ്.  ജില്ലയിലെ ക്രിസ്ത്യൻ/മുസ്‌ലിം വിഭാഗങ്ങളിലും ആഴത്തിലുള്ള ബന്ധം പി മോഹൻ രാജിനുണ്ട്.  പലപ്പോഴും ജാതി മത സമവാക്യങ്ങൾ ക്രമീകരിക്കുന്നതിന് വേണ്ടിയും, പാർട്ടിയുടെ നമ കണക്കാക്കിയും വിപരീത സാഹചര്യങ്ങളിലും സംയമനം പാലിക്കുകയാണ് ചെയ്യുക.

പത്തനംതിട്ട ജില്ലയിലെ കോൺഗ്രസ്സ് പ്രസ്ഥാനത്തിൽ പി ജെ കുര്യന് ശേഷം ഏറ്റവും തലയെടുപ്പുള്ള നേതാവാണ് പി മോഹൻ രാജ്.  പത്തനംതിട്ട നഗര വികസനത്തിൽ അദ്ദേഹത്തിൻറെ പങ്കു കണ്ടില്ലെന്നു നടിക്കാൻ കഴിയില്ല.  ഏതു തെരെഞ്ഞെടുപ്പ് വരുമ്പോഴും ഇത്തവണ പി മോഹൻ രാജ് എന്ന പല്ലവി കേട്ട് കോൺഗ്രസ്സ് അണികളും പൊതു സമൂഹവും മടുത്തു കഴിഞ്ഞു.

എല്ലാ വിഭാഗത്തിലെയും വോട്ടുകൾ സമാഹരിക്കാൻ കഴിയുന്ന നേതാവാണ് പി മോഹൻ രാജ്.  ഭൂരിപക്ഷ സമൂഹവും ന്യൂന പക്ഷ സമൂഹവും ഒരുപോലെ ബഹുമാനിക്കുകയും ചെയ്യുന്ന നേതാവാരെന്ന ചോദ്യത്തിന് പി ജെ കുര്യന് ശേഷം പത്തനംതിട്ടയിൽ കോൺഗ്രസ്സിൽ ഒരു പേരെ ഉണ്ടാകൂ. അത് പി മോഹൻരാജിന്റേതാണ്.

യഥാർഥത്തിൽ കോന്നി മണ്ഡലം ഉപേക്ഷിച്ചു പോകേണ്ട ഒരു സ്ഥിതി വിശേഷവും അടൂർ പ്രാകാശിനുണ്ടായിരുന്നില്ല. അടൂർ പ്രകാശിനെ പോലെയുള്ള നേതാക്കൾക്ക് എല്ലാ കാലത്തും നിരവധി അവസരങ്ങളാണ് പാർട്ടി നൽകിയത്.  എന്നാൽ തന്റെ ഇഷ്ടക്കാരൻ തന്നെ വീണ്ടും മത്സരിക്കണമെന്ന നിലപാട് അങ്ങേ അറ്റം ധാർഷ്ട്യം നിറഞ്ഞതുമാണ്. പി മോഹൻ രാജിനെ പരിഗണിക്കാനുള്ള ബാധ്യതയും അടൂർ പ്രകാശിനുണ്ടായിരുന്നു. അടൂർ പ്രകാശ് ഉൾപ്പടെ പത്തനംതിട്ട ജില്ലയിലെ കോൺഗ്രസ്സ് ജനപ്രധിനിധികൾക്കു വിജയിക്കാൻ ആവശ്യമായ സാഹചര്യങ്ങളൊരുക്കുന്നതിൽ പി മോഹൻ രാജ് എന്നും മുന്നിൽ തന്നെ ഉണ്ടായിരുന്നു.   

No comments:

Powered by Blogger.