ഏറ്റവും അവസാനം വന്ന പാലായിലെ തെരെജെടുപ്പു ഫലം ബി ജെ പി കേരള സമൂഹത്തിൽ ഒരു സ്വാധീനവും ചെലുത്തുന്നില്ല എന്നതിന് ഉത്തമ ഉദാഹരണമാണ്

കേരള ബി ജെ പി നേതൃത്വം എന്നത് ഒരു തമാശയായി മാറുന്നു.  ബി ജെ പി യുടെ സമുന്നതരായ നേതാക്കൾ മത്സര രംഗത്തു നിന്ന് മാറി നിൽക്കുന്നത് സംസ്ഥാന പ്രസിഡണ്ട് ശ്രീധരൻ പിള്ളയുടെ കഴിവ് കേടു ഭയന്നിട്ടാണ്. ഇനി അഥവാ ജന്ഗങ്ങൾ വിജയപ്പിക്കാമെന്നു തീരുമാനിച്ചാൽ അതിനു തടസ്സം വരുത്തുന്ന നിലപാടുകളാകും ശ്രീധരൻപിള്ള എടുക്കുക.  ഭൂലോക പാരാജയമായ ഒരു മനുഷ്യനെ എങ്ങനെ ഈ പ്രസ്ഥാനത്തിന്റെ തലപ്പത്തു വച്ച് മുന്നോട്ടു പോകുന്നു എന്നതാണ് ഏറെ കൗതുകകരം.

ഏറ്റവും അവസാനം വന്ന പാലായിലെ തെരെജെടുപ്പു ഫലം  ബി ജെ പി കേരള സമൂഹത്തിൽ ഒരു സ്വാധീനവും ചെലുത്തുന്നില്ല എന്നതിന് ഉത്തമ ഉദാഹരണമാണ്.  ജനങ്ങൾ സർക്കസിലെ കോമാളിയെ പോലെയാണ് സംസ്ഥാന നേതൃത്വത്തെ കാണുന്നത്.  ഏറ്റവും വലിയ തമാശ ബി ജെ പി സംഘടനാ സെക്രട്ടറി അമ്പേ പരാജയമാണെന്നതാണ്. ഇക്കാര്യത്തിൽ ആർ എസ് എസ് അക്ഷന്തവ്യമായ വീഴ്ചയാണ് വരുത്തുന്നത്.   

പാർലമെന്റ് തെരെഞ്ഞെടുപ്പ് കാലത്തു ശ്രീധരൻ പിള്ള കാട്ടി കൂട്ടിയ വെപ്രാളവും പരവേശവും മാത്രം മതി ആ രാഷ്ട്രീയ പാർട്ടിയുടെ അല്പത്തരം മനസ്സിലാക്കാൻ.  ശ്രീധരൻ പിള്ള അന്ന് പത്തനംതിട്ടയിൽ മത്സരിച്ചിരുന്നെങ്കിൽ ഒരു ലക്ഷം വോട്ടു പോലും തികച്ചു പിടിക്കുമായിരുന്നില്ല.  പാർട്ടിയുടെ ജയവും പരാജയവുമൊന്നുമല്ല അദ്ദേഹത്തിന്റെ പ്രശ്നം.  അദ്ദേഹവും, അദ്ദേഹത്തിന്റെ ചുറ്റിനും നിലക്കുന്ന കുറച്ചു പേരും അൽപ സ്വല്പമൊക്കെ ഇലക്ഷൻ മത്സരവും, ടിവി ബൈറ്റും ഒക്കെയായി മുന്നോട്ടു പോകുക എന്നത് മാത്രമാമാണ്.

പാലായിൽ പി സി തോമസിനെയോ, ഷോൺ ജോർജിനെയോ മത്സരിപ്പിച്ചു പരീക്ഷിക്കണമായിരുന്നു.  പുറത്താക്കിയ മണ്ഡലം പ്രസിഡന്റ് പോലും ഇതിൽ മെച്ചപ്പെട്ട  പ്രകടനം കാഴ്ച വച്ചേനേം.  സംസ്ഥാന തലത്തിൽ ചില ഉപജാപക സംഘമാണ് ബി ജെ പി യെ നയിക്കുന്നത്.  ഇഷ്ട്ടം പോലെ പണവും കേന്ദ്ര അധികാരങ്ങളുമുണ്ട്.  ഇതിന്റെ ശീതള ശ്ചായയിൽ മതി മറന്നു രസിച്ചു കഴിയുകയാണ് ബി ജെ പി നേതൃത്വം  ബി ഡി ജെ എസ് എന്ന ദുർഭൂതം ഉള്ള വോട്ടുകൾ കൂടി നഷ്ടപ്പെടുത്തുന്ന കാഴ്ചകളാണ് നാം കാണുന്നത്.  ഒന്നുകിൽ അവർക്കു ആവശ്യമായ പരിഗണന കൊടുത്ത് കൂടെ നിർത്തണം. അല്ലെങ്കിൽ അടിച്ചു പുറത്താക്കണം.  എന്നെങ്കിലും ഒരിക്കൽ പൊട്ടന്റെ മാവേലേറ് പോലെ ഒരു സീറ്റെങ്ങാൻ അവർ ജയിച്ചാൽ തൊട്ടടുത്ത ദിവസം അവർ വിലപേശലുമായി എൽഡി എഫ് ലോ യു ഡി എഫ് ലോ ചെല്ലും.  മാത്രമല്ല ഒരുക്കലും നൂറു ശതമാനം വിശ്വസിക്കാൻ  പറ്റുന്ന കക്ഷികളുമല്ല അവർ.

ശ്രീധരൻ പിള്ള രാജി വാക്കുകയല്ലാതെ ബി ജെ പി യെ രക്ഷിക്കാൻ ഒരു വഴിയുമില്ല.  ബിജെപി ജില്ലാ കമ്മിറ്റികൾ മുഴുവൻ പിരിച്ചു വിട്ടു പുതിയ കമ്മിറ്റികൾക്ക് രൂപം കൊടുക്കണം.  ഇത് രണ്ടും സാധ്യമല്ലെങ്കിൽ പാർട്ടി അണികൾ പുതിയ വഴികൾ താമസിയാതെ തേടും.  

No comments:

Powered by Blogger.