ഒരു സ്ത്രീ എന്ന ഘടകവും, കേരളത്തിലെ മികച്ച നേതാക്കളിൽ ഒരാളെന്ന ഘടകവും, ശബരിമല സമരങ്ങളിലെ സ്ത്രീ പക്ഷ നേതാവ് എന്ന നിലയിലും ശോഭാ സുരേന്ദ്രൻ മികച്ച സ്ഥാനാർഥി തന്നെയാകും. മറിച്ചൊരു തീരുമാനം ബി ജെ പി കൈക്കൊള്ളുന്നത് ആത്മഹത്യാ പരമാകും
കോന്നി ഉപതെരഞ്ഞെടുപ്പിൽ ബി ജെ പി യുടെ സാധ്യതകൾ
മികച്ച സ്ഥാനാർഥി മത്സരിച്ചാൽ കോന്നിയിൽ ബി ജെ പി ക്ക് വട്ടിയൂർ കാവിലേതിനേക്കാൾ സാധ്യതകൾ ഉണ്ട്. സത്യത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു മണ്ഡലങ്ങളും ബി ജെ പി ക്ക് അവരുടെ കഴിവ് തെളിയിക്കാൻ കഴിയുന്ന നല്ല അവസരമാണ് ഉള്ളത്. പക്ഷെ, ബി ജെ പി എന്ന പാർട്ടി ഈ തെരഞ്ഞെടുപ്പിനെ എത്ര പ്രാധാന്യത്തോടെ കാണുന്നു എന്ന കാര്യത്തിൽ അണികൾക്കിടയിൽ ആശങ്കയുണ്ട്.
തീർച്ചയായും കെ സുരേന്ദ്രൻ തന്നെയാണ് മികച്ച സ്ഥാനാർഥി. അത് പക്ഷെ മഞ്ചേശ്വരത്തും, വട്ടിയൂർ കാവിലും ഒക്കെ ഇന്നത്തെ അവസ്ഥയിൽ കെ സുരേന്ദ്രൻ തന്നെയാണ് മികച്ച നേതാവ്. അതെന്തുകൊണ്ടാണ് എന്ന് ബി ജെ പി യിലെ മറ്റു നേതാക്കൾ ചിന്തിച്ചാൽ പിന്നെ കേരളമണ്ണിൽ വേറൊരു പാർട്ടിക്കും സ്ഥാനം കാണില്ല.
എന്നാൽ അദ്ദേഹം മത്സരിക്കാതിരിക്കുന്നതാണ് രാഷ്ട്രീയ ബുദ്ധി. കാരണം സ്ഥാനാർഥിയാകാതെ മാറി നിന്ന് കരുക്കൾ നീക്കാനാണ് ശ്രമിക്കേണ്ടത്. ഒരിടത്തല്ല, മൂന്നു മണ്ഡലങ്ങളിലും അദ്ദേഹത്തിന്റെ ക്രൗഡ് പുള്ളിങ് എഫ്ഫക്റ്റ് പ്രയോജനപ്പെടുത്തണം. അത് തന്നെയാണ് ബി ജെ പി യുടെ ഏറ്റവും വലിയ സാധ്യതയും. കോന്നി/മഞ്ചേശ്വരം മണ്ഡലങ്ങളിൽ ജനങ്ങളുമായി അടുത്ത ബന്ധം അദ്ദേഹത്തിനുണ്ട്. എല്ലാ പഞ്ചായത്തുകളിലും കെ സുരേന്ദ്രനെ മുൻനിർത്തി ആസൂത്രണം ചെയ്യപ്പെടുന്ന മികച്ച റാലികൾ തീർച്ചയായും എഫക്റ്റീവ് ആയിരിക്കും.
കോൺഗ്രസ്സിന്റെ സ്ഥാനാർഥിആയി റോബിൻ പീറ്റർ മത്സരിച്ചാൽ അത് ബി ജെ പി ക്ക് ഗുണം ചെയ്യും. പത്തനംതിട്ട ജില്ലയിലെ തെരെഞ്ഞെടുക്കപ്പെട്ട എല്ലാ നിയമസഭാ പാർലമെന്റ് മണ്ഡലങ്ങളിലും ക്രൈസ്തവരാണ് എന്നത് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാതിരിക്കില്ല (അടൂർ സംവരണ മണ്ഡലം ഒഴികെ). സി പി എം ഏതു സ്ഥാനാർഥിയെ നിർത്തിയാലും തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നല്ല വീഴ്ചകൾ വരാനിടയുണ്ട്. ഇതൊഴിവാക്കാൻ മണ്ഡലത്തിന് പുറത്തുള്ള, ജില്ലക്ക് പുറത്തുള്ള സ്ഥാനാർഥികൾ വരണം. അതിനു സാധ്യത കുറവാണ്. ഉദയഭാനു, എം എസ് രാജേന്ദ്രൻ, സനൽ കുമാർ, ജെനീഷ് കുമാർ ആര് മത്സരിച്ചാലും പാർട്ടിക്കുള്ളിൽ നിന്ന് ചില തരത്തിലുള്ള എതിർപ്പുകൾ നേരിടേണ്ടി വരും. റോബിൻ പീറ്ററിന് അത് സ്വാംശീകരിക്കാൻ കഴിയില്ല. കാലാ കാലങ്ങളായി അടൂർ പ്രകാശ് പയറ്റിയ തന്ത്രവും ഇത് തന്നെ. തന്നെയല്ല കോൺഗ്രസ്സിലെ പ്രബല വിഭാഗത്തിന്റെ എതിർപ്പ് റോബിൻ പീറ്ററിന് നേരിടേണ്ടി വരും. അത് സി പി എമ്മിനനുകൂലമാകാൻ വഴിയില്ല.
ഇവിടെ വിഷയം സി പി എമ്മിലെയും, കോൺഗ്രസ്സിലെയും നിഷേധ വോട്ടുകൾ ബി ജെ പി ക്ക് സംഭരിക്കാൻ കഴിയുമോ എന്നുള്ളതാണ്. ബി ജെ പി ക്ക് ഏതാണ്ട് മൂന്നിൽ ഒന്ന് വോട്ട് കോന്നി മണ്ഡലത്തിൽ ഉണ്ട്. അതൊക്കെ ഒരു ഓളത്തിൽ കിട്ടിയതാണെന്നു പറയാമെങ്കിലും, ബി ജെ പി യുടെ ചരിത്രത്തിൽ എവിടെ നോക്കിയാലും അവർ സംഭരിച്ച വോട്ട്, അവർ സ്വയം വിചാരിക്കാതെ നഷ്ടപ്പെടില്ല. ഇവിടെ നഷ്ടപ്പെടാൻ ഏക സാധ്യത ദുർബല സ്ഥാനാർഥി എന്ന പ്രതിഭാസത്തിലാകും. അതായത് നല്ല സ്ഥാനാർഥി വേണം. വൈകാരികമായി ജനങൾക്ക് ബന്ധമുള്ളയാളാകണം. നരേന്ദ്ര മോദി/അമിത് ഷാ എന്നിവരെ ഓർമ്മിപ്പിക്കാൻ കഴിയുന്നയാളാകണം. അതിന് കെ സുരേന്ദ്രൻ കഴിഞ്ഞാൽ ശോഭ സുരേന്ദ്രൻ മാത്രമാണ് ഉള്ളത്.
ഒരു സ്ത്രീ എന്ന ഘടകവും, കേരളത്തിലെ മികച്ച നേതാക്കളിൽ ഒരാളെന്ന ഘടകവും, ശബരിമല സമരങ്ങളിലെ സ്ത്രീ പക്ഷ നേതാവ് എന്ന നിലയിലും ശോഭാ സുരേന്ദ്രൻ മികച്ച സ്ഥാനാർഥി തന്നെയാകും. മറിച്ചൊരു തീരുമാനം ബി ജെ പി കൈക്കൊള്ളുന്നത് ആത്മഹത്യാ പരമാകും. ഇപ്പോൾ പരിഗണിക്കുന്ന സംസ്ഥാന നേതാക്കളടക്കം മറ്റുള്ളവർ മത്സരിച്ചാൽ കെ സുരേന്ദ്രൻ പിടിച്ച വോട്ടുകൾ പിടിക്കാൻ കഴിയാതെ വരും. അത് മത്സരാർഥിയുടെ രാഷ്ട്രീയ ഭാവി തന്നെ ചോദ്യം ചെയ്യപ്പെടും.
പാർലമെന്റ് തെരെഞ്ഞെടുപ്പിൽ എസ് എൻ ഡി പി യോ, എൻ എസ് എസ് ഓ കെ സുരേന്ദ്രനനുകൂലമായ പരസ്യ നിലപാടെടുത്തിരുന്നില്ല. എന്ന് മാത്രമല്ല തെരെഞ്ഞെടുപ്പിനു തൊട്ടു മുൻപ് ഒരു സംഘടന വീണ ജോർജിനെ ജയിപ്പിക്കാതിരിക്കാൻ ആന്റോ ആന്റണിക്ക് വോട്ട് ചെയ്യണമെന്ന് കീഴ് കഘടകങ്ങളിൽ പ്രചരിപ്പിച്ചു. എന്നിട്ടും മൂന്നു ലക്ഷം ജനങ്ങൾ പോയി വോട്ട് ചെയ്തത് കെ സുരേന്ദ്രനാണ്. ക്രൈസ്തവ/ ഇസ്‌ലാം സഭകൾ പോലെ ഒരു ഏകീകൃത സംവിധാനത്തിന്റെ പിന്തുണ ഇല്ലാതിരുന്നിട്ടും അത്രയും നേട്ടം കൊയ്തത് ചെറിയ കാര്യമല്ല. അങ്ങനെ ഉള്ള സാഹചര്യത്തിൽ പോലും കെ സുരേന്ദ്രൻ ചിന്തിക്കുന്നതിനപ്പുറമുള്ള വോട്ടുകളാണ് പിടിച്ചത്. അത് ഏറെക്കുറെ ഉറച്ച വോട്ടുകളാണ്.

No comments: