സ്ഥാനാർഥി നിർണയത്തിൽ സി പി എം കുറച്ചു കൂടി ഉന്നത മൂല്യങ്ങൾക്ക് പ്രാധാന്യം കൊടുക്കണമായിരുന്നു
പണ്ട് ഇടതുപക്ഷം ഭരണത്തിൽ വരുമ്പോൾ പഴി കേൾപ്പിച്ചിരുന്നത് സി ഐ ടി യു എന്ന തൊഴിലാളി സംഘടന ആയിരുന്നു. ഇന്ന് അവർ ഒതുക്കം വന്ന ഒരു തൊഴിലാളി സംഘടനയായി മാറി. ഇന്ന് അതിന് ഒരു മാനുഷിക മുഖമുണ്ട്. എന്നാൽ ഇത്തവണ ആ ചുമതല ഭംഗിയായി നിർവഹിച്ചത് ഡി വൈ എഫ് ഐ ആയിരുന്നു. അതിന് കിട്ടിയ അംഗീകാരമാണ് അഞ്ചിൽ നാലിടത്തും ഡി വൈ എഫ് ഐ ക്കാരെ സ്ഥാനാർഥികളാക്കിയത്. മത്സരിക്കുന്ന DYFI ക്കാരെല്ലാം മോശക്കാരാണെന്ന അഭിപ്രായമില്ല. എന്നാൽ അത്തരത്തിൽ ട്രാക് റെക്കോർഡുള്ളവർ മത്സരരംഗത്തുണ്ട്. വളരെ തെറ്റായ സന്ദേശമാണ് സി പി എം ഇത് വഴി പൊതു ജനങ്ങൾക്ക് നൽകുന്നത്.
എത്രയെത്ര കേസുകളിലാണ് കഴിഞ്ഞ നാല് വർഷമായി DYFI ക്കാർ ഉൾപ്പെട്ടിട്ടുള്ളത്. നിർധനരായ ചെറുപ്പക്കാരുടെ ആശയും, പ്രതീക്ഷയുമായിരുന്ന PSC തട്ടിപ്പുകൾ കേരളം ചർച്ച ചെയ്തു തീർന്നിട്ടില്ല. സ്ഥാപനങ്ങൾ, ആക്രമിക്കുക പോലീസ് സ്റ്റേഷനുകൾ ആക്രമിക്കുക, കൃഷികൾ നശിപ്പിക്കുക, ക്ഷേത്രങ്ങളിൽ പാർട്ടി കോടി നാട്ടുക, ബാറുകളിൽ അക്രമം നടത്തി മദ്യവും, പണവും മോഷ്ടിക്കുക അങ്ങനെ ഒരു സർക്കാരിനെ എങ്ങനെയെല്ലാം അപകീർത്തി പെടുത്താമോ അങ്ങനെയെല്ലാം അപകീർത്തി പെടുത്തിയ പ്രസ്ഥാനമാണ് DYFI .
പോസ്കോ കേസിൽ കസ്റ്റഡിയിലെടുത്ത പ്രതികളെ മോചിപ്പിക്കാൻ പോലീസ് സ്റ്റേഷൻ ആക്രമിച്ചത് തിരുവനംതപുരത്താണ്. 51 DYFI പ്രവർത്തകർക്കെതിരെയാണ് അന്ന് കേസെടുത്തത്. ചെങ്ങന്നൂരിൽ പെൺകുട്ടിയെ ക്രൂരമായ പീഡിപ്പിച്ചെന്ന ആരോപണത്തെ തുടർന്ന് യുവനേതാവിനെ സംഘടനാ ചുമതലകളിൽനിന്ന് ഒഴിവാക്കിയിരുന്നു. തൊടുപുഴയിൽ പുലർച്ച മദ്യം ചോദിച്ചെത്തുകയും നൽകാതിരുന്നതിന് ബാറിൽ അക്രമം നടത്തുകയും പണം മോഷിടിക്കുകയും ചെയ്ത ആരോപണത്തിൽ ഡി.വൈ.എഫ്.ഐ മുതലക്കോടം മേഖല കമ്മിറ്റി സെക്രട്ടറി മാത്യൂസ് കൊല്ലപ്പിള്ളി, പ്രസിഡണ്ട് ജിത്തു ഉൾപ്പടെ നാല് ഡി.വൈ.എഫ്.ഐ നേതാക്കളെ പുറത്താക്കിയിരുന്നു. ആലപ്പുഴയില്‍ വീട്ടമ്മയെ ബാലാത്സംഗം ചെയ്യുകയും നഗ്നചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്‍ത കേസില്‍ ഡി.വൈ.എഫ്.ഐ. വള്ളിക്കുന്നം മേഖലാ കമ്മിറ്റി അംഗം സുനിഷ് സിദ്ദിഖ് ആണ് അറസ്റ്റിലായത്. വൈപ്പിന്‍ ഗവണ്‍മെന്റ് കോളേജില്‍ എസ്.എഫ്.ഐ ആക്രമണത്തില്‍ പരിക്കേറ്റ എ.ഐ.എസ്.എഫ് പ്രവര്‍ത്തകരെ കാണാനെത്തിയ സി.പി.ഐ ജില്ലാ സെക്രട്ടറിയെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. കോഴിക്കോട് കോര്‍പറേഷന്‍ അഴിമതി ആരോപിച്ചു സമരം നടത്തിയ അഴിമതി വിരുദ്ധ സമിതിയുടെ സമര വേദിയില്‍ കയറി സമരക്കാരെ ആക്രമിച്ച കേസില്‍ പ്രതികളായ ഡി വൈ എഫ് ഐ നേതാവ് മുന്‍ മേയര്‍ സി ഭാസ്‌കരന്റെ മകന്‍ വരുണ്‍ ഭാസ്‌കര്‍ അടക്കമുള്ളവരെ പോലീസ് അറസ്റ്റു ചെയ്തത് ഓർക്കുക. കാക്കയങ്ങാട് വിവാഹിതയായ യുവതിയ്ക്ക് അശ്ലീല സന്ദേശമയച്ചയാളെ പോലീസ് വിളിപ്പിച്ച രീതി ശരിയല്ലെന്ന് ആരോപിച്ചു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനിലെത്തി പോലീസുകാരെ കൈയേറ്റം ചെയ്യുകയും എസ്.ഐ ഉള്‍പ്പടെയുള്ളവരെ അസഭ്യം പറയുകയും ചെയ്തു. സംഭവത്തില്‍ മൂന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തതും നമുക്ക് മറക്കാൻ കഴിയില്ല. ദിലീപിന്‍റെ 'ദേ പുട്ട്' ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. വിദേശ കാര്യ വിദഗ്‌ധൻ ശ്രീനിവാസനെ അടിച്ചു താഴയിട്ടതും മറ്റാരുമല്ല.
അങ്ങനെ പറഞ്ഞാൽ അവസാനിക്കാത്തത്ര തരത്തിൽ ക്രൂരതകൾ ചെയ്ത വിഭാഗമാണ് DYFI. അതിന് സി പി എം കൊടുക്കുന്ന ഗുഡ് സർട്ടിഫിക്കറ്റ് എൻട്രി ആണ് രണ്ടു DYFI സംസ്ഥാന കമ്മിറ്റി വൈസ് പ്രേസിടെന്ടു മാരെ തന്നെ മത്സരിപ്പിക്കുന്നത്. ഇന്നത്തെ DYFI ആണ് നാളത്തെ പാർട്ടി എന്നോർക്കണം. കോന്നിയിൽ മത്സരിക്കുന്ന DYFI നേതാവിന്റെ നേതൃത്വത്തിലാണ് നിർദ്ധനനായ കൈത കൃഷിക്കാരന്റെ കയ്യിൽ നിന്ന് പിരിവു വാങ്ങുകയും അതിന് ശേഷം കൈത കൃഷിയും മരുന്നുകളും മുഴുവൻ അടിച്ചു തകർക്കുകയും ചെയ്തെന്ന ആരോപണം ഉണ്ടായിട്ടുള്ളത്. കോഴഞ്ചേരി ബാറിൽ നിന്ന് പിരിവു കൊടുത്തില്ലെന്ന കാരണത്തിൽ ചിറ്റാറിൽ നിന്ന് ഗുണ്ടകളെ ഇറക്കി കൈകാര്യം ചെയ്യുമെന്ന ഓഡിയോ നാമെല്ലാവരും കേട്ടതാണ്. കുറച്ചു നാൾ മുൻപ് ചാരായം വാറ്റു കാരനെ എക്സൈസ് കാർ പിടിച്ചു കൊണ്ടുവന്നതിനു എക്സൈസ് സ്റ്റേഷൻ ആക്രമിക്കുകയും ഉദ്യോഗസ്ഥരെ മർദ്ദിക്കുകയും ചെയ്ത കേസിലെ പ്രതികൾ ആരൊക്കെയാണ്. അതോടെ എക്സസൈറ് സ്റ്റേഷൻ തന്നെ പെരുനാട്ടിലേക്കു മാറ്റേണ്ടി വന്നു.
സി പി എമ്മിൽ തന്നെ എത്രയോ നല്ല നേതാക്കൾ ഉണ്ട്. തെരെഞ്ഞെടുപ്പിൽ വിജയവും പരാജയവും ഒക്കെ ഉണ്ടാകും. പക്ഷെ ഓരോ പാർട്ടികളും മുന്നോട്ടു വെക്കുന്ന സ്ഥാനാർഥികൾ ആ പാർട്ടിയുടെ മുഖമാണ്. സമാധാനാപരമായ അന്തരീക്ഷം കാംക്ഷിക്കുന്ന പൊതു ജനങ്ങൾ ഇത്തരക്കാർക്ക് വോട്ടു ചെയ്യണമെന്ന് പറയുന്നത് തികച്ചും തെറ്റായ സന്ദേശം പകരുന്നതാണ്. നല്ല രാഷ്ട്രീയത്തിന് വോട്ടു ചെയ്യാം. അത് പാർട്ടി ഏതുമായിക്കോട്ടെ. കേരളത്തിൽ ഏറിയാൽ ഒരു 15 % ജനങ്ങൾ ഒഴിച്ച് 85 % ജനങ്ങളും പല പാർട്ടികൾക്കും വോട്ടു ചെയ്തിട്ടുള്ളവരാണ്. നല്ല സ്ഥാനാർഥികൾ ഉണ്ടെങ്കിൽ പ്രത്യേകിച്ചൊരു ഓളമില്ലെങ്കിലും ജനം വോട്ടു ചെയ്യും. പക്ഷെ ഇത്തരക്കാരെ കെട്ടി ഇറക്കി വോട്ടു ചെയ്യണമെന്ന് സി പി എം ശഠിക്കുന്നത് സമൂഹത്തോടുള്ള വെല്ലു വിളിയായി കാണാനേ കഴിയൂ.
സ്ഥാനാർഥി നിർണയത്തിൽ സി പി എം കുറച്ചു കൂടി ഉന്നത മൂല്യങ്ങൾക്ക് പ്രാധാന്യം കൊടുക്കണമായിരുന്നു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ജനങ്ങൾ എല്ലാം നിരീക്ഷിക്കുന്നവരാണ്. സ്ഥാനാർഥികളെ പറ്റിയൊക്കെ വ്യക്തമായ ധാരണ ഉണ്ടാക്കി വക്കുന്നവരാണ് കേരളത്തിലെ ജനങ്ങൾ. മൂന്നു ലക്ഷം ബി ജെ പി ക്കാർ പതനതിട്ടയിൽ ഉണ്ടായത് കൊണ്ടല്ല കെ സുരേന്ദ്രൻ മൂന്നു ലക്ഷം വോട്ടുകൾ പിടിച്ചത് എന്നോർക്കുക.

No comments: