ജനകീയ വിഷയങ്ങൾ ഏറ്റെടുത്തു സമരം ചെയ്തതിന്റെ പേരിൽ ഏതാണ്ട് 300 ഓളം കേസുകളിലാണ് അദ്ദേഹത്തെ പ്രതി ആക്കിയിരിക്കുന്നത്. ഒരു പക്ഷെ ജീവിച്ചിരിക്കുന്നതിൽ, ഒരേ ഒരു പാർട്ടിയുടെ പിന്തുണയോടെ വിജയത്തിന് തൊട്ടരികിൽ എത്തുന്ന മറ്റൊരു നേതാവില്ലെന്നു തന്നെ പറയാം

ഉപ തെരെഞ്ഞെടുപ്പിൽ കെ സുരേന്ദ്രൻ കോന്നി മണ്ഡലത്തിലെ എൻ ഡി എ  സ്ഥാനാർഥി ആയതോടെ, കേരളത്തിൽ ഏറ്റവും ശ്രദ്ധിക്കുന്ന മണ്ഡലമായി കോന്നി മാറിയിരിക്കുകയാണ്.  നരേന്ദ്ര മോദിയുടെ സ്വന്തം സ്ഥാനാർഥി എന്ന പട്ടമാണ് കെ സുരേന്ദ്രന് നാട്ടു കാർ ചാർത്തി കൊടുത്തിരിക്കുന്നത്. സ്ഥാനാർഥി പ്രഖ്യാപനം കഴിഞ്ഞതോടെ വർദ്ധിത വീര്യത്തോടെ ബിജെപി - എൻ ഡി എ അണികൾ മണ്ഡലത്തിലെങ്ങും സജീവമായി ക്കഴിഞ്ഞു.  പോസ്റ്ററുകളും, കൂറ്റൻ കട്ട്ഔട്ട് കളും ഉയർന്നു കഴിഞ്ഞു. വീട് കേറി പ്രചാരണം ആരംഭിച്ചു.  തെരെഞ്ഞെടുപ്പ് കൺവെൻഷൻ കഴിയുന്നതിനു മുമ്പ് തന്നെ പ്രചാരണ പരിപാടികൾ തുടങ്ങി.

എന്താണ് കെ സുരേന്ദ്രനെ ഇത്രയേറെ ഹീറോ ആക്കുന്നത്.  എല്ലാ കാലത്തും, എല്ലാ വിഷയങ്ങളിലും കൃത്യവും വ്യക്തവുമായ ഒരു അഭിപ്രായം പറയുന്ന നേതാവാണ് കെ സുരേന്ദ്രൻ. ജനകീയ വിഷയങ്ങൾ ഏറ്റെടുത്തു സമരം ചെയ്തതിന്റെ പേരിൽ ഏതാണ്ട് 300 ഓളം കേസുകളിലാണ് അദ്ദേഹത്തെ പ്രതി ആക്കിയിരിക്കുന്നത്.  ഒരു പക്ഷെ ജീവിച്ചിരിക്കുന്നതിൽ, ഒരേ ഒരു പാർട്ടിയുടെ പിന്തുണയോടെ വിജയത്തിന് തൊട്ടരികിൽ എത്തുന്ന മറ്റൊരു നേതാവില്ലെന്നു തന്നെ പറയാം.  വി എസ്സും, ഉമ്മൻ ചാണ്ടിയും, രാജഗോപാലും, കുമ്മനം രാജ ശേഖരനും ഒഴിച്ചാൽ, അവരവരുടെ പാർട്ടിയുടെ മാത്രം സപ്പോർട്ട് മായി ഒരു തെരഞ്ഞെടുപ്പിനെ നേരിട്ടാൽ എന്താവും അവസ്ഥ?  കെ സുരേന്ദ്രൻ കേരളത്തിലെ 140 മണ്ഡലങ്ങളിൽ എവിടെ നിന്നും ഒറ്റയ്ക്ക് മത്സരിച്ചാൽ പോലും  വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിയുന്ന നേതാവാണ്. അത് തന്നെയാണ് കെ സുരേന്ദ്രനെ പ്രിയങ്കരനാക്കുന്നത്.

കെ സുരേന്ദ്രന്റെ വിജയം കോന്നിയിൽ മാത്രമല്ല കേരളത്തിലെമ്പാടും അലയൊലികൾ ഉണ്ടാക്കും.  വലിയ പദ്ധതികളാണ് കേന്ദ്രത്തിന്റെ പരിഗണയിലുള്ളതെന്നറിയുന്നു.  ശബരിമലയുമായി ബന്ധപ്പെട്ട AIMS, റബ്ബർ പാർക്ക്, ടൂറിസം പദ്ധതികൾ തുടങ്ങി കേന്ദ്ര സർക്കാർ മണ്ഡലത്തിലേക്ക് കയ്യയച്ചു സഹായങ്ങൾ നൽകുമെന്നാണ് അറിയാൻ കഴിയുന്നത്.  ഏതാണ്ട് 100 കോടിയുടെ പദ്ധതികളാണ് അടിയന്തിരമായി അടിസ്ഥാന സൗകര്യ വികസനം, ടൂറിസം, വ്യവസായം എന്നീ മേഖലകളിലേക്ക് ആലോചിക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരം. ശബരിമല, പരുമല, നിലക്കൽ മാരാമൺ, ചെറുകോൽപ്പുഴ തുടങ്ങിയ തീർഥാടന കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ധാരാളം വികസന പ്രവർത്തനങ്ങൾ ആലോചിക്കുന്നുണ്ട്. ഇതൊക്കെ പ്ലാൻ ചെയ്തുവെങ്കിലും നടപ്പിലാക്കാൻ വേണ്ടത്ര ജനപ്രതിനിധികൾ ബി ജെ പി ക്കില്ലാത്തതാണ് തലവേദന.  കെ സുരേന്ദ്രൻ എം എൽ  എ ആയാൽ ഈ ആശങ്കകൾ അകലാനാണ് സാധ്യത.

ആദ്യം കെ സുരേന്ദ്രൻ പരിഗണയിലുണ്ടായിരുന്നില്ലെങ്കിലും, അടൂർ പ്രാകാശിനെ പോലെ ക്രിയാത്മകമായി പ്രവർത്തിക്കുന്ന ഒരു സ്ഥാനാർഥി വേണമെന്നതായിരുന്നു ബി ജെ പി ബുദ്ധിയിൽ ഉയർന്നത്.  വെറുമൊരു ഭക്തൻ മാത്രമായിരുന്നിട്ടും ശബരിമല സമരങ്ങൾ  മുഴുവനും സ്വന്തം തോളിലേറ്റി അയ്യപ്പ ഭക്തരുടെ നേതാവായി വന്ന ആളാണ് സുരേന്ദ്രൻ.  അപ്പൊ പിന്നെ ഒരു എം എൽ എ ആയാൽ എങ്ങനെ ആയിരിക്കും മണ്ഡലത്തിലെ കാര്യങ്ങൾ അദ്ദേഹം നിർവഹിക്കുക.  തുടക്കത്തിൽ ഒരു ബി ജെ പി നേതാവ് മാത്രമായി പത്തനംതിട്ടയിൽ കാലു കുത്തിയ കെ സുരേന്ദ്രൻ ഇന്ന് പത്തനംതിട്ടയുടെ സ്വന്തം നേതാവായി മാറിയിരിക്കുകയാണ്. നാനാ ജാതി മതസ്ഥരും, വിവിധ കക്ഷി രാഷ്ട്രീയക്കാരും ഒരു പോലെ ബഹുമാനിക്കുന്ന നേതാവെന്ന മുൻ‌തൂക്കം കെ സുരേന്ദ്രനുണ്ട്.

ഭരണ വിരുദ്ധ വികാരം മണ്ഡലത്തിൽ ശക്തമായി അലയടിക്കുന്നുണ്ട്.  കോന്നി മെഡിക്കൽ കോളേജിന്റെ പണികൾ പൂർത്തിയാക്കാത്തതു ഇടതുപക്ഷത്തിന് ചില്ലറ തലവേദന ആയിരിക്കില്ല സമ്മാനിക്കുക.  സ്ഥാനാർഥി നിർണയത്തിലും ഇടതു പക്ഷത്തിനു നികത്താനാകാത്ത മണ്ടത്തരം സംഭവിച്ചു. കോൺഗ്രസിലും ഒരു വിഭാഗം അതൃപ്തിയിലാണ്.  ഇത്തരം വികാരങ്ങളെല്ലാം വോട്ടാക്കി മാറ്റാൻ കഴിയുന്ന നേതാവാണ് കെ സുരേന്ദ്രൻ എന്നത് തെരെഞ്ഞെടുപ്പ് ഫലത്തിന്റെ ഏകദേശ സൂചനയായി കാണാം.








No comments:

Powered by Blogger.