കേരളത്തിന്റെ കരളലിയിപ്പിച്ച എല്ലാ ജപ്തി നടപടികളും നടത്തിയിരിക്കുന്നത് എസ് ബി ഐ എന്ന ബാങ്കാണ്. ബാങ്കുകളുടെ തീട്ടൂരം പേപ്പട്ടി വിഷബാധയേക്കാൾ മാരകമാണ് കേരളത്തിൽ
ചെറുകിട വായ്പ്പകള്‍ ഉദാരമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിർദേശം നല്കുന്നതല്ലാതെ എന്തെങ്കിലും നടപ്പാക്കുമോ? സർക്കാർ ഒന്ന് പറയും. ബാങ്കുകൾ തോന്നിയപോലെ പ്രവർത്തിക്കും. ഒരു സാധാരണക്കാരനും ഒരു ലോണും കിട്ടാൻ പോകുന്നില്ല.
ഇന്ത്യയിലെ ബാങ്കിങ് സംവിധാനം എന്ന് കേൾക്കുമ്പോൾ ആദ്യം മുന്നിൽ വരിക SBI എന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആണ്. ഇന്ത്യയിൽ ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും ധാർഷ്ട്യവും, അഹങ്കാരവും നിറഞ്ഞവർ ആരാണ് എന്ന ചോദ്യത്തിന് ഉത്തരം നിസ്സംശയം പറയാം അത് SBI ജീവനക്കാർ തന്നെ. പൊതു ജീവിതവുമായി ബന്ധപ്പെടുന്നവരിൽ ഇത്രയും ക്രൂരമായി പെരുമാറുന്ന മറ്റൊരു വർഗത്തെ കാണാൻ കഴിയില്ല. ഒരു സത്യം പറയാം... ഒരിക്കൽ ഇവരെ ജനങ്ങൾ തെരുവിൽ നേരിടുന്ന അവസ്ഥ വരും.
കേരളത്തിന്റെ കരളലിയിപ്പിച്ച എല്ലാ ജപ്തി നടപടികളും നടത്തിയിരിക്കുന്നത് എസ് ബി ഐ എന്ന ബാങ്കാണ്. കഴിഞ്ഞയാഴ്ച എസ്.ബി.ഐ വെഞ്ഞാറമൂട് ശാഖ നിര്‍ധന പട്ടികജാതി കുടുംബത്തെ കുടിയിറക്കിയത് രാത്രി പത്തരയ്ക്കു നമ്മൾ കണ്ടതാണ്. 11 വയസ്സുള്ള ഒരു പെൺകുട്ടിയും അച്ഛനും അമ്മയും വീടിന്റെ വരാന്തയിൽ ഒരു രാത്രി മുഴുവൻ. എന്തൊരു ക്രൂരതയാണിത്. ഇത് മനുഷ്യാവകാശ ലംഘനമല്ലേ? ഇത് പട്ടിക ജാതി പീഡനമല്ലേ? ഇത് സ്ത്രീ പീഡനമല്ലേ? ഇത് പ്രായപൂർത്തിയാകാത്ത പട്ടിക ജാതി പെൺകുട്ടിയെ പീഡിപ്പിക്കുകയല്ലേ? ഇതിനെതിരെ കേസ് പോകേണ്ടതല്ലേ. രണ്ടു ലക്ഷം രൂപക്ക് ഒരു കുടംബത്തിന്റെ ആഹാരം, വസ്ത്രം, പാർപ്പിടം, കുടിവെള്ളം, വാസസ്ഥാനം എന്നിവ നിഷേധിക്കാൻ ഏത് ഇന്ത്യൻ നിയമമാണ് ഇവർക്ക് അവകാശം നൽകുന്നത്? കുറച്ചു നല്ല ആൾക്കാർ പൈസ അടച്ചത് കൊണ്ട് മാത്രം അവരുടെ ജീവൻ ഇന്ന് നില നിൽക്കുന്നു.
ഇവരീ പാപം എവിടെ കൊണ്ടവസാനിപ്പിക്കും? ഇത് ഒരു സംഭവം മാത്രമല്ല. പനവൂരില്‍ മാതാപിതാക്കളെയും 11 വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയെയും അടവ് മുടക്കിയെന്നു പറഞ്ഞു എസ് ബിഐ ജപ്തിയുടെ പേരില്‍ വീടു പൂട്ടി സീല്‍ ചെയ്തു. തീർന്നില്ല കേരളത്തിൽ അങ്ങോളമിങ്ങോളം ലക്ഷക്കണക്കിന് ജനങ്ങൾ ഇവരുടെ കൊടിയ പീഡനത്തിന് ഇരയായിക്കൊണ്ടിരിക്കുന്നു. ഒരു ലക്ഷം രൂപ വായ്പയെടുത്താൽ അഞ്ചു ലക്ഷം രൂപ തിരിച്ചടച്ചവർക്കു പോലും ഇവരുടെ അഹങ്കാരത്തിനു മുന്നിൽ ആത്മഹത്യ ചെയ്യേണ്ടി വരുന്നു. മാധ്യമങ്ങൾ പോലും ഈ വിഷയങ്ങൾ മുഖ്യ ധാരയിൽ കൊണ്ടുവരുന്നില്ല.
ലോൺ എടുത്ത് അടക്കാൻ വീഴ്ച വരുന്നത് സാമ്പത്തിക പ്രതി സന്ധികൾ മൂലമാണ്. അങ്ങനെ ഒന്ന് രണ്ടു ലക്ഷം രൂപ കുടിശിക വരുന്നത് വരെ ബാങ്കുകൾ മിണ്ടില്ല. തുടർന്ന് ഒരു ദിവസം ചാടി കയറി ചെന്ന് ജപ്തി എന്ന് പറഞ്ഞു ലോകം ഇളക്കുകയാണ്. ബാങ്ക് ഉദ്യോഗസ്ഥർ തന്നെ ലോൺ എടുത്ത ആളിന്റെ വീടിന്റെ പരിസരത്തു ചെന്ന് വലിയ പരസ്യം കൊടുക്കുകയാണ്. അങ്ങനെ ഒരു നാട് മുഴുവൻ അയാളെ അധിക്ഷേപിക്കുന്ന തരത്തിലാണ് ബാങ്കുകൾ പെരുമാറുന്നത്. അവസാനം മുഴുവൻ തുകയും അടക്കുകയും വേണം, അധിക്ഷേപങ്ങൾ നില നിൽക്കുകയും ചെയ്യും. ഇത്തരത്തിൽ നിരവധി ആൾക്കാർ ആത്മഹത്യ ചെയ്തിട്ടുണ്ട്. എന്നാൽ കോടികൾ കുടിശിക വരുത്തിയ വലിയ പണക്കാരെ ജപ്തി ചെയ്തതായി നിങ്ങൾ കേട്ടിട്ടുണ്ടോ? പ്രത്യേകിച്ചും എസ് ബി ഐ. ബാങ്കുകളുടെ തീട്ടൂരം പേപ്പട്ടി വിഷബാധയേക്കാൾ മാരകമാണ് കേരളത്തിൽ.
മറ്റൊരാളുടെ പണമല്ലേ ബാങ്ക് തരുന്നത്. അത് തിരിച്ചടക്കണ്ടേ? തികച്ചും ന്യായമാണ് ഈ ചോദ്യം. അതിലേറെ ധാർമികവുമാണ്. അഞ്ചു ലക്ഷം രൂപ കുടിശ്ശികയുള്ള ഒരാൾക്ക് അയാളുടെ ലോൺ അത്രയും തന്നെ തുക വച്ച് ഗഡുക്കളായി അടക്കാനുള്ള അവസരം കൊടുക്കരുതോ? ഒരു ബാങ്കും അത് ചെയ്യില്ല. ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് ജപ്തിയും കേസുമാണ്. അല്ലെങ്കിൽ ഇപ്പോൾ ഒരു ലക്ഷം അടക്കണം. ബാക്കി നാളെ അടക്കണം. കഞ്ഞി കുടിക്കാൻ നിവർത്തി ഇല്ലാത്തവരോടാണ് ഇത് പറയുന്നത്. നമുക്ക് ഒരാവകാശവുമില്ല. കോടതിയിൽ പോകാൻ പറ്റില്ല. കോടതി വിഷയം പഠിക്കില്ല. ആകെ ചെയ്യുന്നത് കോടതി ആറു മാസത്തെ അവധി കൊടുക്കും. എടുത്തത് രണ്ടു ലക്ഷം രൂപയാണ്. ഞങ്ങൾ അഞ്ചു ലക്ഷം തിരിച്ചടച്ചു. ഇനി അഞ്ചു ലക്ഷം കൂടി തിരിച്ചടക്കണമെന്ന പരാതി കോടതിയെ ധരിപ്പിച്ചാൽ ഓ.. ശരി എന്നാൽ ആ അഞ്ചു ലക്ഷം ആറു തവണകളായി അടക്കൂ എന്നാണ് കോടതി പറയുക. ഹൈ കോടതിയിൽ വക്കീലിനെ നമ്മൾ കേസെൽപ്പിക്കുമ്പോൾ തന്നെ വക്കീൽ ബാങ്കിന്റെ വാക്കേലിനെ വിളിക്കും. പിന്നെ മാന്യനായ വക്കീലാണെങ്കിൽ കുറച്ചു സാവകാശം നേടിത്തരുമെന്നു മാത്രം. അവർക്കൊന്നും ചെയ്യാനില്ല. ഒരു നിയമവും സാധാരണക്കാരാനനുകൂലമായില്ല.
ഇതെന്തൊരു വ്യവസ്ഥയാണ്. എന്തായാലും ബാങ്കുകളിൽ നിന്ന് വായ്പ എടുക്കുന്ന പരിപാടി ഏതാണ്ട് സാധാരണക്കാർ അവസാനിപ്പിച്ചിരിക്കുകയാണ്. ബാങ്കുകളിൽ പണം കെട്ടിക്കിടക്കുന്നു. വായ്പ ആർക്കും വേണ്ട. അഥവാ ഒരു വായ്പയെടുത്ത് മൂന്നു മാസം തിരിച്ചടവ് മുടങ്ങിയാൽ അവന്റെ റേറ്റിംഗ് പോകുമത്രേ! പിന്നെ അവനു വായു ഗുളിക പോലും മേടിക്കാൻ കഴിയില്ല. റേറ്റിംഗ് ഇല്ലാത്തവനാണത്രെ! വായ്പ എടുക്കുന്നത് മണ്ടത്തരമാണ്.
കഴിവതും വായ്പ എടുക്കാതിരിക്കുന്നതാണ് ബുദ്ധി. ഒരു വായ്പ എടുത്തതിനു ശേഷം നമുക്കൊരപാകത പറ്റിയാൽ (പറ്റില്ലെന്ന് പറയാൻ കഴിയില്ല) ജീവിതം അതോടെ തീരും. പിന്നെ ബാങ്കുകാർ, ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ചെല്ലും. അയല്വക്കത്തു ചെല്ലും, നമ്മുടെ അടുത്തുള്ള ഓട്ടോ സ്റ്റാൻഡിൽ ചെല്ലും, ദൂരെയുള്ള അമ്മാവനോട് പറയും, സമുദായത്തിൽ പറയും, കുടുംബ ശ്രീക്കാരോട് പറയും. അങ്ങനെ അങ്ങനെ നാണക്കേട്, മാനക്കേട്, ജീവിക്കാൻ തീർത്തും നിവർത്തിയില്ലെങ്കിൽ അവയവങ്ങൾ മെഡിക്കൽ കോളേജിന് ദാനം ചെയ്തു നിർവാണം പ്രാപിച്ചോണം. ഈ ബാങ്കിലെ ചെറ്റകൾക്കു മുന്നിൽ ഓച്ഛാനിച്ചു നിൽക്കണ്ടല്ലോ.
എസ് ബി ഐ യിൽ ജോലി ചെയ്യുന്ന ഏകദേശം രണ്ടു ശതമാനം വരുന്ന മാന്യന്മാരായ ഉദ്യോഗസ്ഥർ ക്ഷമിക്കുക. പക്ഷെ മറ്റൊരു വസ്തുത അസുരന്മാരിൽ പോലും 15 % നല്ലവരുണ്ട്.

No comments: