മാതൃഭൂമി വാങ്ങാൻ പെരുന്നയിൽ നിന്ന് നായന്മാർക്ക് സർക്കുലർ അയച്ചതായി റിപ്പോർട്ട്
മാതൃഭൂമി പത്രത്തിന്റെ മുതലാളിയായ എം പി വീരേന്ദ്ര കുമാർ പെരുന്നയിൽ എൻ എസ് എസ് ജെനെറൽ സെക്രട്ടറി സുകുമാരൻ നായരോട് മാപ്പപേക്ഷിക്കുകയും, നായർ സമൂഹം തങ്ങളോട് സഹകരിക്കണം എന്ന് അപേക്ഷിക്കുകയും ചെയ്തെന്നു കാട്ടി കരയോഗങ്ങളിലേക്കു സർക്കുലർ അയച്ചതായി റിപ്പോർട്ട്. ക്ഷമാപണം നടത്തിയതിനെ തുടർന്ന് നായർ സമുദായ അംഗങ്ങൾ തുടർന്നും മാതൃഭൂമി വരിക്കാരായി മാറണമെന്ന് കാണിച്ചാണ് സർക്കുലർ അയച്ചിരിക്കുന്നത്. എന്നാൽ പ്രസ്തുത സർക്കുലറിനെ അപ്പാടെ തള്ളി കളയുമെന്ന് സമുദായ അംഗങ്ങൾ പ്രതികരിച്ചതായും അറിയുന്നു.
മാപ്പ് അപേക്ഷിച്ചെങ്കിൽ അത് പരസ്യമായി പത്രത്തിലൂടെ തന്നെ ആകണമെന്നാണ് സമുദായങ്ങങ്ങൾ ആവശ്യപ്പെടുന്നത്. മാത്രമല്ല ഹരീഷ് എന്ന മൂന്നാം കിട എഴുത്തുകാരന്റെ വക്രീകരിച്ച സർഗ സൃഷ്ടി നായന്മാർ കാശു കൊടുത്ത് വായിക്കണൊ. സ്വന്തം സമുദായത്തെയും, പൈതൃകത്തെയും, ആചാരാനുഷ്ഠാനങ്ങളെയും അധിക്ഷേപിച്ച് രചന നടത്തുകയും അത് പ്രസിദ്ധീകരിക്കുകയും നായർ സമുദായത്തെ മാസങ്ങളോളം തെരുവിലിട്ട് വ്യഭിചാരിക്കുകയും ചെയ്തിട്ടും മാതൃഭൂമിയോ മാനേജ് മെന്റോ ഒരു വിശദീകരണവും നൽകിയില്ല. തുടർന്ന് യാതൊരു പരിഹാരവുമില്ലാതായപ്പോൾ സമാജ അംഗങ്ങൾ ഒന്നായി ചേർന്നെടുത്തു തീരുമാനമാണ് മാതൃ ഭൂമി ബഹിഷ്കരിക്കുക എന്നുള്ളത്. അങ്ങനെ ഒരു മണ്ടൻ കഥ അച്ചടിച്ചതിലൂടെ മാതൃ ഭൂമി എന്ത് നേടി?
നോവലിന്റെ പേരിൽ ഹരീഷ് എന്ന മഞ്ഞ എഴുത്തുകാരനെ ആക്രമിക്കാനോ ഒന്നും നായർ സമുദായങ്ങങ്ങൾ മുമ്പോട്ട് വന്നില്ല. സ്വന്തം കയ്യിലെ പണം മുടക്കി സമുദായത്തെ ആക്ഷേപിക്കുന്ന തുണ്ടുകൾ വാങ്ങി വായിക്കേണ്ടതില്ല എന്ന നിലപാടെടുക്കുക മാത്രമാണ് ചെയ്തത്. കേരളത്തിലെ നായർ സമുദായം വിചാരിച്ചാൽ പലതും നടക്കും. മാതൃഭൂമി മാത്രമല്ല ഇത്തരത്തിൽ പ്രവർത്തിക്കുന്ന മാധ്യമങ്ങളെയും രാഷ്ട്രീയ പാർട്ടികളെയും മുഴുവൻ നിലക്ക് നിർത്താൻ തക്കവണ്ണം പ്രബലമാണ് നായർ സമുദായം. അതൊക്കെ കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ കണ്ടതല്ലേ?
എൻ എസ് എസ് ആസ്ഥാനത്തു നിന്ന് മാതൃഭൂമി വരിക്കാരാകണം എന്ന സർക്കുലർ കരയോഗങ്ങളിലേക്കു പോയതിനു തൊട്ടു പിന്നാലെയാണ് പെരുന്തച്ചൻ ക്രിസ്ത്യാനി ആണെന്ന് കാണിച്ചു മറ്റൊരു ലേഖനം മാതൃഭൂമിയിൽ വന്നതെന്നതെന്നത് ഏറെ കൗതുകമുണർത്തുന്നു. കേരളത്തിലെ ഹൈന്ദവ സമൂഹത്തിന്റെ സാംസ്കാരിക മൂലക്കല്ലുകളിൽ ഒന്നാണ് പന്തിരുകുലം കഥകൾ. പെരുന്തച്ചൻ ഈശ്വര തുല്യമായി പരിഗണിക്കുന്ന തച്ചു ശാസ്ത്രത്തിന്റെ പ്രതീകമാണ്. മാതൃഭൂമി പറയുന്നത് ഉളിയന്നൂർ തച്ചനും, ഉപ്പു കൊറ്റനും ക്രിസ്ത്യാനികളാണെന്നാണ്. ചാത്തനും പാണാനാരും ശാക്തേയ മതക്കാരാണത്രെ! അതായത് ഹിന്ദുക്കളല്ല. ശാക്തേയമതം ഹിന്ദുമതമല്ലാതെ മറ്റെന്താണെന്ന് മാതൃഭൂമി പറയട്ടെ എന്നാണു നായർ സമുദായംഗങ്ങൾ ചോദിക്കുന്നത്. വള്ളോൻ ബുദ്ധമതക്കാരനാണെന്ന വാദവും ഉണ്ട്.
എന്തായാലും മാതൃഭൂമി നന്നാകുമെന്ന ധാരണയൊന്നും കേരളത്തിലെ ഹൈന്ദവർക്കില്ല എന്നാണു ഒരു മുതിർന്ന നായർ സമുദായ നേതാവ് തന്നെ പറയുന്നത്. കേരളത്തിലെ മാധ്യമങ്ങൾ ഹിന്ദുക്കളുടെ നാശത്തിനായി തക്കം പാർത്തിരിക്കുന്നവരാണ്. ഹൈന്ദവ വിശ്വാസികൾ മുഴുവനും തെരുവിലിറങ്ങി ശബരിമല അയ്യപ്പനായി ശരണം വിളിച്ചപ്പോൾ അവരെ പ്രക്ഷോപകർ എന്നാണു വിശേഷിപ്പിച്ചത്. ഹിന്ദുക്കൾക്കെതിരെ നടത്തിയ വനിതാ മതിലിൽ 5 ലക്ഷം പേര് പങ്കെടുത്തപ്പോൾ 50 ലക്ഷം പേർ പങ്കെടുത്തു എന്ന് അവർ റിപ്പോർട്ട് ചെയ്യണമെങ്കിൽ അവരുടെ ഉള്ളിലെ ചേതോവികാരം എന്താണെന്ന് നമുക്കും മനസ്സിലാക്കാം.
ഹരീഷിന്റെ നോവലിന്റെ മാത്രം പ്രശ്നമല്ല. ബൗദ്ധിക തലത്തിൽ മാതൃഭൂമി പാപ്പരായി പോയി. ഹിന്ദുക്കൾക്ക് അനുകൂലമായി എഴുതണമെന്നല്ല. ഹിന്ദുക്കളെ കരി വാരിതേക്കാൻ കള്ളക്കഥകൾ പടച്ചു വിടുന്നതെന്തിനാണെന്നാണ് ചോദ്യം.

No comments: