ലവ് ജിഹാദുകൾ വർദ്ധിക്കുന്നതിന് കാരണം സർക്കാരിന്റെ നിസ്സംഗതയും പ്രീണനവും

പ്രശസ്ത ചലച്ചിത്ര സംവിധായകൻ അലി അക്ബർ ഇക്കഴിഞ്ഞ ദിവസങ്ങളിൽ വളരെ സജീവമായി ഉയർത്തിക്കൊണ്ടു വന്ന വിഷയമാണ് ലവ് ജിഹാദ്.  ഒരിടക്കാലത്തു പ്രകടമല്ലാതിരുന്ന ഈ അരാജകത്വ പ്രവൃത്തി കേരളത്തിലുടനീളം വീണ്ടും തലപൊക്കിയതായാണ് ലഭിക്കുന്ന വിവരങ്ങളിൽ നിന്ന് മനസ്സിലാകുന്നത്. 2006 നു ശേഷം 2500 ക്രിസ്ത്യൻ കുട്ടികൾ ഇസ്‌ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ടെന്നു മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി തന്നെ പറഞ്ഞിട്ടുള്ള കാര്യമാണ്.  മുൻ ഡി ജി പി സെൻ കുമാർ ഈ വിഷയവുമായി ബന്ധപെട്ടു നിരവധി ഇടപെടലുകൾ നടത്തുകയും പൊതു ജനത്തെ അറിയിക്കുകയും ചെയ്തിട്ടുള്ളതാണ്.

തൃശ്ശൂരിൽ ക്രിസ്ത്യൻ മത വിഭാഗത്തിൽ പെടുന്ന പെൺകുട്ടിയെ ജ്യൂസിൽ മയക്കുമരുന്ന് കൊടുത്ത് മയക്കി പീഡിപ്പിച്ചു നഗ്‌ന ചിത്രങ്ങളെടുത്ത്‌, പീഡിപ്പിച്ചു കൊണ്ടിരുന്ന വാർത്തയാണ് അക്ബർ അലി തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ വിവരിച്ചത്. 

പത്തനംതിട്ട ജില്ലയിൽ ഏതാനും സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  ഇക്കഴിഞ്ഞയിടെ കോന്നി താലൂക്കിൽ ഇത്തരത്തിൽ വിവാഹ ചെയ്യപ്പെടുകയും പിന്നീട് ഗർഭിണിയായി പ്രസവിക്കുകയും ചെയ്ത ഒരു കുട്ടിയെ ഏറെ നാളായി കാണ്മാനില്ല.  ഇസ്‌ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ എവിടെയോ കൊണ്ടുപോയിരുന്നു എന്നാണു ബന്ധുക്കൾ നൽകുന്ന വിവരം.  റാന്നി താലൂക്കിൽ സമാനമായ ചില വിഷയങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുമുണ്ട്. 

വാർത്തകൾ എത്ര പുതുതായി വന്നാലും സർക്കാർ അതൊന്നും കേട്ട മട്ടില്ല.  ഇത്തരത്തിൽ പീഡിപ്പിക്കപ്പെടുകയും വഴിയാധാരമാകുകയും ചെയ്യുന്ന കുടുംബങ്ങൾ നിരവധിയാണ്. പോലീസ് ഇതൊന്നും കേട്ടതായി പോലീസും ഭാവിക്കുന്നില്ല.  ഇത്തരം വിഷയങ്ങൾ തുടർച്ചയായി ആവർത്തിക്കപ്പെടുന്നത് സാമൂഹിക സന്തുലിതാവസ്ഥ നഷ്ടപ്പെടാൻ ഇടയാകാവുന്ന വലിയ കാരണമാണ്. വിഷയം മാരകമായ അവസ്ഥയിലേക്ക് നീങ്ങുന്നുവെങ്കിലും ഇടപെട്ടാൽ വോട്ടു നഷ്ടപ്പെടുമെന്ന വിചാരമാണ് സർക്കാരിനെ നയിക്കുന്നത്.  ഇത്തരം വിഷയങ്ങളിൽ സർക്കാരിന് എന്തോ ഗൂഢ പദ്ദതിയുള്ളതുപോലെയാണ് കാര്യങ്ങൾ മുന്നോട്ടു പോകുന്നത്.

അലി അക്ബറിന്റെ പോസ്റ്റിന്റെ പൂർണ രൂപം:

 പെണ്മക്കളുള്ള ക്രിസ്ത്യൻ ഹിന്ദു മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്.
ഞാനെഴുതുന്നത് ഒരു കഥയല്ല...
കരളിൽ കൊളുത്തി വലിക്കുന്ന വേദനയുമായി എന്റെ മുൻപിലെത്തിയ ഒരു പിതാവിന്റെ വേദനയാണ്..
ഈ അനുഭവം ഞാൻ ഷെയർ ചെയ്യുന്നത് ഇവുടുത്തെ ക്രിസ്ത്യൻ ഹൈന്ദവ കുടുംബങ്ങൾക്ക് വേണ്ടിയാണ്..
എന്റെ കുറിപ്പുകൾ ഓരോ കുടുംബത്തിലും എത്തണം.. എത്തിക്കണം...
രണ്ടു പെൺകുട്ടികളുടെ പിതാവാണ് എന്റെ സുഹൃത്ത്...
മൂത്ത കുട്ടി നഗരത്തിൽ പഠിക്കുന്നു നിഷ്കളങ്ക ഗ്രാമത്തിന്റെ സന്തതി... ഹോസ്റ്റലിൽ ആണ്‌ താമസം...
അപ്രതീക്ഷിതമായി ഒരു ദിവസം രാത്രി പള്ളി വികാരി സുഹൃത്തിനെ വിളിച്ചു.. അദ്ദേഹത്തിന് അടുത്തെത്തിയപ്പോൾ തെല്ലു വിഷമത്തോടെ വൈദികൻ പറഞ്ഞു മകൾ ഒരു ട്രാപ്പിൽ പെട്ടിട്ടുണ്ട്.. കാര്യങ്ങൾ സംയമനത്തോടെ കേൾക്കണം...
എന്റെ മകളോ... അച്ഛന് തെറ്റിക്കാണും കഴിഞ്ഞദിവസം ഞാൻ അവളെ വിളിച്ചിരുന്നു സുഖമില്ലാത്തതുകാരണം രണ്ടു ദിവസമായി ക്ലാസ്സിൽ പോയിട്ട്...
അതേ ആ സുഖമില്ലായ്മയുടെ കാര്യം ഒരു സിസ്റ്റർ കണ്ടെത്തി അവരാണ് എന്നെ വിളിച്ചു പറഞ്ഞത്...
അച്ഛൻ അതു പറഞ്ഞപ്പോ എന്റെ സുഹൃത്തിന്റെ കണ്ണിൽ ഇരുട്ട് കയറി....
അദ്ദേഹം മകൾക്കു മുൻപിലെത്തി... മകൾ എല്ലാം തുറന്ന് പറഞ്ഞു...
അവധി ദിവസം കൂട്ടുകാരികൾ നിർബന്ധിച്ചപ്പോൾ ഹോസ്റ്റലിന് സമീപമുള്ള പാർക്ക് വരെ ഒന്നുപോയി... പാർക്കിലിരിക്കുമ്പോൾ കൂടെ പഠിക്കുന്ന കുറച്ചാൺകുട്ടികൾ അവർക്കടുത്തു അപ്രതീക്ഷിതമായി എത്തി... കുശലം പറഞ്ഞു തങ്ങളുടെ വകയായി ജ്യൂസ് വാങ്ങിത്തരാം... അവർ ജ്യൂസുമായി വന്നു പെൺകുട്ടി അതു കഴിച്ചു... അവൾ ഇരുട്ടിലാണ്ടു...
ബോധം വന്നപ്പോൾ നഗ്നയായി പാർക്കിനു പിന്നിലെ ഒരു മുറിയിൽ...
അവൾ തകർന്നു... ഒന്നുറക്കെ നിലവിളിക്കാൻ പോലും കഴിഞ്ഞില്ല.....
എന്ത്‌ സംഭവിച്ചു എന്ത്‌ നഷ്ടപ്പെട്ടു എന്നവൾക്കറിയില്ല...
ഒരുപക്ഷെ ഇപ്പോഴും......
താമസിയാതെ ആ ചെറുപ്പക്കാരൻ ഭീഷണിയുമായി എത്തി നഗ്ന ചിത്രങ്ങൾ ഇന്റർനെറ്റ്‌ വഴി പ്രചരിപ്പിക്കും..
കുട്ടി വീണ്ടും തകർന്നു.... സ്വർണ്ണവും പണവും പിടിച്ചുവാങ്ങി.. സകലതും കൈവിട്ടു പോയ പെൺകുട്ടി പറഞ്ഞു ഒന്നുകിൽ എന്നെ കൊല്ലണം അല്ലെങ്കിൽ എന്നെ സ്വീകരിക്കണം...
സ്വീകരിക്കാം.. പക്ഷെ മുസ്ലിം ആവണം
നിവൃത്തികേടുകൊണ്ട് കുട്ടി അതിനും
സമ്മതിച്ചു..
കുട്ടിയുടെ പെരുമാറ്റത്തിൽ വന്ന മാറ്റം ഹോസ്റ്റൽ അധികാരികൾ ശ്രദ്ധിച്ചു ..
കുട്ടി കൗൺസിലിംഗിന് വിധേയമായി പുതിയ ഊർജ്ജത്തോടെ ജീവിതത്തെ നേരിടാൻ തീരുമാനിച്ചാണ് ഹോസ്റ്റലിലേക്ക് മടങ്ങിയത് . ഹോസ്റ്റലിൽ തിരിച്ചെത്തുമ്പോൾ ആ നരാധമൻ അവിടെ കാത്തു നിൽപ്പുണ്ടായിരുന്നു.. പെൺകുട്ടിയുമായി വന്ന കാറിനുമുകളിലേക്ക് അവൻ ചാടി വീണു... ഡ്രൈവറുമായി മല്പിടുത്തമായി... ഇതിനിടയിൽ കുട്ടി ഓടി മറഞ്ഞു രക്ഷപ്പെട്ടു. ഇതെല്ലാം തന്നെ ഹോസ്റ്റലിലെ cctv യിൽ പതിഞ്ഞു...
ഇത്രയും കേട്ടു കഴിഞ്ഞപ്പോൾ പിതാവ് തളർന്നു പക്ഷെ പതറിയില്ല...
പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി...
നടപടി കാത്തിരുന്നു... പക്ഷെ ഒന്നും സംഭവിച്ചില്ല, അതിനാൽ കമ്മീഷണറുടെ മുൻപിലെത്തി അദ്ദേഹം സടകുടഞ്ഞെഴുന്നേറ്റു സ്റ്റേഷനിൽ വിളിച്ചു കേസെടുക്കണം എന്ന് നിർദ്ദേശം നൽകി.. കേസെടുത്തു ഭാഗ്യത്തിന് ഒരു ഓഫീസർ ജാമ്യം കിട്ടാത്ത വകുപ്പിട്ട് കേസ് രജിസ്റ്റർ ചെയ്തു SI ഏമാന് അതുപിടിച്ചില്ല പക്ഷെ ഓഫീസർ പിന്മാറിയില്ല... അടുത്തത് മെഡിക്കൽ ടെസ്റ്റ്‌... ആദ്യം മെഡിക്കൽ കോളേജ് എന്ന് പറഞ്ഞു.. പുറപ്പെട്ടപ്പോൾ മറ്റൊരു ഹോസ്പിറ്റൽ...
ഒരു ഡോക്ടർകൃത്യമായി പരിശോധന നടത്തി പൂർത്തിയാക്കുമ്പോൾ മറ്റൊരു മുസ്ലിം ഡോക്ടർ ഓടിയെത്തുന്നു... വെട്ടും കുത്തും നടത്തി റിപ്പോർട്ട്‌ മറിക്കുന്നു...
പിണറായിയുടെ പോലീസിനെക്കുറിച്ചു പിതാവിന് സംശയം തുടങ്ങി...
പെൺകുട്ടി 164 പ്രകാരം മൊഴി കൊടുത്തു... കേസ് മുൻപോട്ട് കൊണ്ടുപോകാൻ കോടതി ഉത്തരവിട്ടു...
പിണറായി പോലീസ് അനങ്ങിയില്ല..
പിതാവ് വീണ്ടും കമ്മീഷണറുടെ മുൻപിൽ.. കമ്മീഷണർ ഇപ്പോൾ പഴയ കമ്മീഷണറല്ല പെരുമാറ്റത്തിൽ ആകെ മാറ്റം...
നിങ്ങളുടെ കുട്ടിക്ക് ഒന്നും സംഭവിച്ചില്ലല്ലോ ഭാഗ്യം.. കീഴുദ്യോഗസ്ഥനെ വിളിച്ചു,..
കീഴുദ്യോഗസ്ഥൻ "ഓനൊരു പാവം കുഞ്ഞനാ സാറെ"ഒന്ന് വിരട്ടി വിടാം....
പ്രതി പാവം കുഞ്ഞനാവുന്നു.. കേസ് കുഴിച്ചു മൂടപ്പെടുകയാണെന്ന് പിതാവിന് മനസ്സിലായി.. ഇതിനിടയിൽ അദ്ദേഹത്തിന്റെ അന്വേഷണത്തിൽ തന്റെ മകൾ ആദ്യ ഇരയല്ലെന്നും അൻപതിനടുത്ത് പെൺകുട്ടികൾ ഇത്തരത്തിൽ വഞ്ചിക്കപ്പെട്ടിട്ടുണ്ടെന്നും മനസ്സിലായി.. അന്ന് പാർക്കിൽ കുട്ടിയിടൊത്തുണ്ടായിരുന്ന രണ്ടു പെൺകുട്ടികൾ പഠിത്തം നിറുത്തി നാടുവിട്ടു... എവിടെയാണെന്ന് പോലുമറിയില്ല.. ഇത്തരത്തിൽ ഇരകളാകുന്നവരെ തമിഴ്‌നാട്ടിലെ ചില മതം മാറ്റ കേന്ദ്രങ്ങളിലൂടെ കടത്തിയിട്ടുണ്ടത്രെ... ഇതൊക്കെ അറിഞ്ഞിട്ടും cctv ദൃശ്യങ്ങൾ സഹിതം നൽകിയിട്ടും പോലീസ് അനങ്ങാത്തതിന്റെ പൊരുളും പിതാവിന് സാവധാനം പിടികിട്ടി
പ്രതി പിണറായി മന്ത്രിസഭയിലെ ഒരു മന്ത്രിയുടെ സ്റ്റാഫിൽ പെട്ടയാളുടെ ബന്ധുവാണത്രെ...
പിണറായിപൊലീസിന് ഒരു സല്യൂട്ട് കൂടി കൊടുക്കാം ചെരുപ്പ് നക്കുന്നതിന്..
ഒന്നര മാസമായി കേസ് ചാർജ്ജ് ചെയ്തിട്ട്..
അനങ്ങിയില്ല...
അനങ്ങരുത്...
ഒരു കുടുംബം അഭിമാനം കരുതി ഒന്നും പുറത്ത് പറയില്ല എന്ന് ഏമാന്മാർ കരുതി..
അതിവിടെ പൊളിക്കയാണ്. എനിക്കും രണ്ടു പെൺകുട്ടികൾ ആണ്‌... എനിക്കതിന്റെ വിഷമമറിയാം.
ഇപ്പോൾ ഞാൻ ഉദ്യോഗസ്ഥരുടെ പേർ വെളിപ്പെടുത്തുന്നില്ല.. ഇതൊരു തുറന്ന കത്താണ് ഈ സ്റ്റേറ്റിലെ മുഖ്യ മന്ത്രിയും വനിതാ കമ്മീഷനും രാഷ്ട്രീയ നേതൃത്വങ്ങളും അറിയാനുള്ള കത്ത്...
കേരളം ഇങ്ങിനെയാണ്.. പെൺകുട്ടികൾ ഇരകളും അധികാരി വർഗ്ഗം വേട്ടക്കാരുമാണ്.
മതം മാറ്റലോബികൾക്കു കുടപിടിക്കുന്നവർ പെണ്ണിന്റെ മാനത്തിനു വില കല്പിക്കാത്തവർ...
ഇനിയൊരു കുട്ടിക്കും ഈ ഗതികേട് വരാതിരിക്കാനാണ് ഒരു പിതാവ് കണ്ണീരോടെ പോരാടുന്നത്..
ആ പിതാവ് പറയുന്നു ക്രിസ്ത്യാനികളും ഹൈന്ദവ പെൺകുട്ടികളും കരുതലോടെ ഇരിക്കണം.. എത്ര സുഹൃത്തുക്കളാണെങ്കിലും എവിടെ വച്ചാണെങ്കിലും ആഹാരപാനീയങ്ങൾ തന്നാൽ കഴിക്കരുത്...
ആ പെൺകുട്ടി എപ്പോൾ വേണമെങ്കിലും കിഡ്നാപ് ചെയ്യപ്പെട്ടേക്കാം..
പിതാവിന് ആ പേടിയുണ്ട്..
അദ്ദേഹം ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു.. നീതി തേടി...
അതിനു മുൻപ് ജനങ്ങൾ അറിയണം കരുതലുണ്ടാവണം.. ആ കുടുംബത്തിന്റെ അവസ്ഥ അറിയാമല്ലോ... അവരോടൊപ്പം ഉണ്ടാവണം... നടപടി ആയില്ലെങ്കിൽ നാം മുന്നിട്ടിറങ്ങണം...
എന്റെ ഈ കുറിപ്പ് കേരളത്തിലെ ഓരോ കുടുംബത്തിലും എത്തണം...
പ്രതി ഉന്നത സ്ഥാനത്തുള്ളവരുടെ ബന്ധുവാകുമ്പോൾ പോലീസ് എവിടെ നിൽക്കും എന്നറിയാലോ...
CCTV ദൃശ്യങ്ങൾ സഹിതം ഇനി പുറത്തു വിടേണ്ടി വരും അതിൽ പ്രതിയുടെ ചിത്രങ്ങളുണ്ടാവും...
മന്ത്രിയുടെ പേരുണ്ടാവും സ്റ്റാഫിന്റെ പേരുണ്ടാവും പോലീസ് ഏമാന്മാരുടെ പേരുമുണ്ടാവും...
നടപടി ആയില്ലെങ്കിൽ...
അറസ്റ്റ് നടന്നില്ലെങ്കിൽ..
ഈ വിവരം കേന്ദ്രത്തെ അറിയിച്ചു കഴിഞ്ഞു.
ഈ കേസിൽ NIA അന്വേഷണം ഉണ്ടാവണം..
അലിഅക്ബർ
ബിജെപി സംസ്ഥാന സമിതി അംഗം.

No comments:

Powered by Blogger.