കോന്നി എൽ ഡി എഫ് സ്ഥാനാർഥി നിർണയം: പാർട്ടിക്കാരനായി അണികൾ, കോൺഗ്രസ്സുകാരിക്കായി നേതൃത്വം
കോന്നിയിൽ എം എസ് രാജേന്ദ്രൻ മത്സരിച്ചില്ലെങ്കിൽ എൽഡിഎഫ് നെ കാത്തിരിക്കുന്നത് വൻ രാഷ്ട്രീയ ദുരന്തം
ഈ പ്രസ്താവന അതിശയമെന്നു തോന്നുമെങ്കിലും കാര്യമില്ലാതില്ല. വിവിധ അനൗദ്യോഗിക സർവേകൾ വ്യക്തമാക്കുന്നത് കോന്നി മണ്ഡലത്തിലെ ഉപ തെരെഞ്ഞെടുപ്പിൽ എൽ ഡി എഫ് ന് വലിയ പരാജയം ഏറ്റു വാങ്ങേണ്ടി വരുമെന്നാണ്. കോൺഗ്രസ്സ് പ്രാദേശിക നേതാവ് എലിസബത്ത് അബുവിനെ മത്സരിപ്പിക്കാൻ സി പി എം ജില്ലാ നേതൃത്വം പരിശ്രമിക്കുന്നു എന്ന വാർത്തയെ തുടർന്ന് "വോയ്‌സ് ഓഫ് വോട്ട്" പ്രക്രിയയിലൂടെ നടത്തിയ സർവേയിലാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തു വന്നതെന്ന് പറയുന്നു. എന്നാൽ ഇത്തരം സർവെകൾക്കു ശാസ്ത്രീയ പിൻബലമില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരും, മുതിർന്ന പത്ര പ്രവർത്തകരും അവകാശപ്പെടുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
ബി ജെ പി യിൽ നിന്ന് കെ സുരേന്ദ്രൻ മത്സരിക്കില്ല എന്ന സാധ്യതയോടെയാണ് എൽഡിഎഫും, യുഡിഎഫും സ്ഥാനാർഥി നിർണയ ചർച്ചകളിലേക്ക് കടക്കുന്നത്. അതിനിടയിൽ കെ സുരേന്ദ്രൻ മത്സരിക്കാൻ തീരുമാനമെടുത്താൽ നിലവിൽ നടക്കുന്ന ചർച്ചകൾ അപ്പാടെ മാറ്റി നടത്തേണ്ടി വരും.
മണ്ഡലത്തിൽ സുപരിചിതനാണ് എം എസ് രാജേന്ദ്രൻ എന്നതാണ് അദ്ദേഹത്തിൻറെ അനുകൂല ഘടകം. മാത്രമല്ല മലയോര മേഖലയിൽ ഇത്രയും തലയെടുപ്പുള്ള നേതാവ് ഇല്ലെന്നു തന്നെ പറയാം. ശക്തമായ ഇടതു പക്ഷ രാഷ്ട്രീയം മുറുകെ പിടിക്കുന്നുവെങ്കിലും അതി ശക്തമായ പൊതുജന അടിത്തറ അദ്ദേഹത്തിനുണ്ട് എന്നതാണ് വോട്ടർ മാരിൽ നിന്ന് ലഭിക്കുന്ന വിവരം. മണ്ഡലത്തിൽ ഇടതുപക്ഷം തികച്ചും ദുർബലമാണ്. സി പി ഐ യും സി പി എമ്മും തമ്മിലും നല്ല ബന്ധമല്ല ഉള്ളത്. തെരെഞ്ഞെടുപ്പ് പ്രക്രിയകളിൽ വലിയ അനുഭവ സമ്പത്തും അദ്ദേഹത്തിനുണ്ട്. പഞ്ചായത്തു മെമ്പർ, ബ്ലോക്ക് മെമ്പർ, ബ്ളോക് പ്രസിഡണ്ട്, ജില്ലാ പഞ്ചായത്തു മെമ്പർ, നിയമസഭാ സ്ഥാനാർഥി എന്നീ നിലകളിൽ അദ്ദേഹം മല്സരിച്ചിട്ടുണ്ട്. നല്ല ഇടതുപക്ഷ സൈദ്ധാന്തിക പരിചയമില്ലാത്ത എലിസബത്ത് അബു പോലെയുള്ളവർ മത്സരിച്ചാൽ എൽ ഡി എഫ് ന് മത്സരം പോലും കാഴ്ചവെക്കാനാകില്ല എന്നതാണ് വസ്തുത. ഈ വസ്തുതകളെല്ലാം അക്ഷരം പ്രതി യാഥാർഥ്യമാണെന്നാണ് അടൂർ പ്രകാശിനെതിരെ എം എസ് രാജേന്ദ്രൻ മത്സരിച്ചപ്പോഴുള്ള തെരെഞ്ഞെടുപ്പ് ഫലം വെളിവാക്കുന്നത്. എം എസ് രാജേന്ദ്രൻ ഉൾപ്പെടുന്ന മാമ്പാറയിൽ കുടുംബം ഇടതു പക്ഷ പ്രസ്ഥാനത്തിന് മലയോര മേഖലയിൽ വളർന്നു പന്തലിക്കാൻ വലിയ വളം നൽകിയിട്ടുണ്ട്. ശക്തമായ രാഷ്ട്രീയ വൈര്യം നിലനിന്ന കാലത്ത് കോൺഗ്രസ്സുകാർ അദ്ദേഹത്തിന്റെ ജേഷ്ഠ സഹോദരൻ എം എസ് പ്രസാദിനെ കൊലപ്പെടുത്തിയെന്ന ആരോപണം ഇന്നും നില നിൽക്കുന്നു. ആബാല വൃദ്ധം ഇടതുപക്ഷ വിശ്വാസികളും ഇത്ര വൈകാരികമായി ഉള്ളിലെടുത്ത ഒരു രാഷ്ട്രീയ കൊലപാതകം ഇല്ലെന്നു തന്നെ പറയാം.
എന്നാൽ എലിസബത്ത് അബുവിനെ പരിഗണിക്കുന്നു എന്നത് വെറും കെട്ടുകഥകളാണെന്നും പറയപ്പെടുന്നു. ഇത്തരത്തിലുള്ള ഒരു ചർച്ച കൊണ്ടുവരുന്നത് പാർട്ടിക്കുള്ളിലെ തന്നെ ചില നിഗൂഢ ഇടങ്ങളിൽ നിന്നാണെന്നാണ് കരുതുന്നത്. എം എസ് രാജേന്ദ്രനുപരി സംസ്ഥാന നേതാക്കൾക്ക് മാത്രമാണ് എന്തെങ്കിലും സാധ്യതയുള്ളത്. എന്നാൽ വളരെ ദുർബലമായ ഒരു ഘട്ടത്തിൽ ആ സാഹസത്തിനു ആരും മുതിരുമെന്നു തോന്നുന്നില്ല. ഇന്നത്തെ അവസ്ഥയിൽ രാഷ്ട്രീയ വോട്ടുകൊണ്ടു മാത്രം എൽ ഡി എഫിന് ഒരു കാരണവശാലും ജയിച്ചു കേറാൻ കഴിയില്ല. കോന്നിയിലെ മൂന്നിൽ ഒരു വിഭാഗം ജനങ്ങൾ താമര ചിഹ്നത്തിൽ വോട്ടു ചെയ്തു പരിശീലനം നേടിക്കഴിഞ്ഞു. വ്യക്തി ബന്ധങ്ങളും, വൈകാരിക പരിസരങ്ങളും ഇല്ലാത്ത ഒരു നേതാവ് ഇടതുപക്ഷത്തിന് ഒരിക്കലും ഗുണം ചെയ്യില്ലത്രേ! സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന ഒരു പശ്ചാത്തലമാണ് എം എസ് രാജേന്ദ്രനുള്ളതെന്നതും ജനങ്ങളെ സ്വാധീനിക്കുന്നു. നീണ്ട നാൾ അധികാര കസേരയിൽ ഇരുന്നിട്ടുണ്ടെങ്കിലും ഇന്നും സാധാരണക്കാരനാണ് എന്നത് സത്യവുമാണ്.
പാര്ലമെന്റ് തെരെഞ്ഞെടുപ്പിനു മുമ്പുണ്ടായിരുന്ന, അതായത് പ്രതീക്ഷിച്ചിരുന്ന, വോട്ടിങ് പാറ്റേൺ അല്ല മണ്ഡലത്തിൽ ഇന്നുള്ളത് ഇന്നുള്ളത്. ബി ജെ പി ക്കു വ്യക്തമായ സ്വാധീനമുള്ള മണ്ഡലമാണ് കോന്നി. എന്ത് കാരണമായാലും മോദി പ്രഭാവം അത് വർദ്ധിപ്പിക്കുകയെ ഉളളൂ. ദേശീയ തലത്തിൽ എടുത്ത ചില തീരുമാനങ്ങൾ ബിജെപിക്ക് രാജ്യം മുഴുവൻ വോട്ടുറപ്പിക്കാൻ വലിയ സഹായമായിട്ടുണ്ട്.
ഇനി കെ സുരേന്ദ്രൻ മത്സരിച്ചാൽ അത് ഇരു മുന്നണികൾക്കും വലിയ തലവേദന ഉണ്ടാക്കും. പക്ഷെ മത്സരിക്കാൻ ഇടയില്ലെന്നാണ് കരുതുന്നത്. ബി ജെ പിയിൽ സംഘടനാ പുനഃസംഘടന ഉടനുണ്ടാകും. അതിലാണ് നേതാക്കൾ ശ്രദ്ധിക്കുന്നത്. എങ്കിലും തെരെഞ്ഞെടുപ്പ് വരുമ്പോൾ കെ സുരേന്ദ്രൻ പ്രധാനപ്പെട്ട കാമ്പയിനെർ ആകും. എൽ ഡി എഫ് ന് സ്ഥാനാർഥി നിർണയത്തിൽ പാളിച്ച പറ്റിയാൽ കെട്ടി വച്ച കാശ് വരെ പോകാം എന്നതിലൊന്നും അതിശയോക്തി കാണേണ്ട കാര്യമില്ലെന്നു സാരം.

No comments: