തദ്ദേശ സ്വയംഭരണ വകുപ്പു തന്നെ ഇറക്കിയ ഉത്തരവ് കാറ്റിൽ പറത്തി പഞ്ചായത്ത്. പിവിസി ഫ്ളക്സിൽ മന്തിയുടെയും, എം പിയുടെയും, എം എൽ എ യുടെയും, പഞ്ചായത്തു പ്രസിഡന്റിന്റെയും ചിത്രങ്ങൾ വച്ച ഫ്ളക്സ് പ്രദർശിപ്പിച്ചു

തദ്ദേശ സ്വയംഭരണ വകുപ്പു തന്നെ ഇറക്കിയ ഉത്തരവ് കാറ്റിൽ പറത്തി    പഞ്ചായത്ത്. പിവിസി ഫ്ളക്സിൽ മന്തിയുടെയും, എം പിയുടെയും, എം എൽ എ യുടെയും, പഞ്ചായത്തു പ്രസിഡന്റിന്റെയും ചിത്രങ്ങൾ വച്ച ഫ്ളക്സ് പ്രദർശിപ്പിച്ചു.

സംസ്ഥാനത്ത് ഫ്ളക്സ് നിരോധിച്ച് ഉത്തരവിറങ്ങിയത് ഇന്നലെയായിരുന്നു. തദ്ദേശ സ്വയംഭരണ വകുപ്പാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. പിവിസി (പോളി വിനൈല്‍ ക്ലോറൈഡ്) ഉപയോഗിച്ചുള്ള ഫ്ളക്സ് നിര്‍മ്മാണവും, ഉപയോഗവും പൂര്‍ണ്ണമായും നിരോധിച്ചുകൊണ്ടുള്ള ഉത്തരവാണത്. സര്‍ക്കാര്‍ പരിപാടികള്‍, സ്വകാര്യ പരിപാടികള്‍, മതപരമായ ചടങ്ങുകള്‍, സിനിമാ പ്രചാരണം, പരസ്യം ഉള്‍പ്പെടെ യാതൊരുവിധ പ്രചാരണത്തിനും പിവിസി ഫ്ളക്സ് ഉപയോഗിക്കാനോ പ്രിന്റ് ചെയ്യാനോ പാടില്ലെന്നു തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു.

പിവിസി ഫ്ളക്‌സിനു പകരം തുണി, പേപ്പര്‍, പോളി എത്തിലീന്‍ തുടങ്ങി വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന വസ്തുക്കള്‍ ഉപയോഗിക്കണം. പ്ലാസ്റ്റിക്ക് ആവരണം ഉള്ള തുണി ഉപയോഗിക്കാന്‍ പാടില്ല. സംസ്ഥാനത്തെ മുഴുവന്‍ പരസ്യ പ്രിന്റിങ് ഏജന്‍സികളും പിവിസി ഫ്ളക്‌സ് ഉപയോഗിക്കുന്നില്ലെന്നു ഉറപ്പു വരുത്തണം.

എന്നാൽ ഈ ഉത്തരവ് ഇന്നലെത്തന്നെ ലംഘിച്ചിരിക്കുകയാണ് പത്തനംതിട്ട ജില്ലയിലെ വടശേരിക്കര പഞ്ചായത്ത്.  പുതിയതായി പണികഴിപ്പിച്ച പഞ്ചായത്തു കെട്ടിടത്തിന്റെ ഉത്‌ഘാടനത്തിനായുള്ള  പരസ്യം പിവിസി ഫ്ലെക്സുകളിൽ അടിച്ചു പഞ്ചായത്തിലുടനീളം പ്രദർശിപ്പിച്ചിരിക്കുന്നു.  എല്ലാ ഫ്ളക്സുകളും ഇലക്ട്രിക് പോസ്റ്റുകളിലാണ് പതിപ്പിച്ചിരിക്കുന്നതെന്നത് മറ്റൊരു കൗതുകം.  വടശേരിക്കര മനോരമ മുക്ക് ജങ്ഷനിൽ സ്ഥാപിച്ചിരിക്കുന്ന ഫ്ളക്സ് 11KV കടന്നു പോകുന്ന പോസ്റ്റിലാണ് പതിപ്പിച്ചിരിക്കുന്നത്. ഗതാഗത വകുപ്പ്  മന്ത്രി എ കെ ശശീന്ദ്രൻ, സ്ഥലം എം പി ആന്റോ ആന്റണി, എം എൽ എ രാജു അബ്രഹാം, പഞ്ചായത്തു പ്രസിഡണ്ട് മണിയാർ രാധാകൃഷ്ണൻ എന്നിവരുടെ ചിത്രങ്ങളും ഫാക്സുകളിൽ ഉണ്ട്.

No comments:

Powered by Blogger.