പഴുത്തു നാറി വടശേരിക്കര ISO അംഗീകാരം കാത്ത്. നിരോധിച്ച പിവിസി ഫ്ളക്സിൽ മന്ത്രിയുടെ ഫോട്ടോ
പുഴുത്തുനാറി വടശേരിക്കര. മാലിന്യ പ്ലാന്റ് തകരാറിലായിട്ട് ഒരു വർഷം. പ്രതിപക്ഷമില്ലാത്ത സർവ്വ കക്ഷി ഭരണം പൊടി പൊടിക്കുന്നു.
ഏറ്റവും പ്രധാനപ്പെട്ട ശബരിമല ഇടത്താവളമാണ് വടശേരിക്കര. പ്രകൃതിക്ക് ഭ്രാന്തു പിടിച്ച് കനിഞ്ഞനുഗ്രഹിച്ച ഗ്രാമം. ധാരാളം ശൂദ്ധ ജല ശ്രോതസ്സുകൾ. ഫലഭൂയിഷ്ഠമായ മണ്ണ്. പാവം പിടിച്ച ശുദ്ധരായ മനുഷ്യർ. മനോഹരിയായ കല്ലാർ, സമ്പുഷ്ടമായ പമ്പയാറുമായി യോജിക്കുന്ന പ്രദേശം. ക്ഷേത്രങ്ങളും, പള്ളികളും ഉയർത്തുന്ന ആത്യാത്മിക ഗന്ധം.
പക്ഷെ പറഞ്ഞിട്ടെന്തു കാര്യം. 2018 ആഗസ്ത്, 15 നു രാവിലെ 7 മണിക്ക് ആകെയുള്ള മാലിന്യ പ്ലാന്റ് വെള്ളം കയറി മൂടി പണിമുടക്കാരംഭിച്ചു. ഏറെ ചർച്ചകൾക്കും, ഉച്ചകോടികൾക്കും ശേഷം കൃത്യം ഒരു വർഷം കഴിഞ്ഞു 2019 ആഗസ്ത് 15 ന് അത് തുറന്നു പണി ആരംഭിച്ചു. അന്ന് തൊട്ടു വടശേരിക്കര ടൗണിനു 3 കിലോമീറ്റെർ ചുറ്റളവിൽ ഒരാളും തൃപ്തിയോടെ ഒരു തുള്ളി പച്ച വെള്ളം പോലും കുടിച്ചിട്ടില്ല. അതി രൂക്ഷമായ ഗന്ധമാണ് അനുഭവപ്പെടുന്നത്.
ഇത്തരം സന്ദർഭങ്ങളിൽ ദുർഗന്ധം വമിക്കാതിരിക്കാൻ ധാരാളം മുൻകരുതലുകൾ എടുക്കാൻ കഴിയും. അതിനായി സഹൃദയർ സംവിധാനങ്ങളുമായി മുന്നോട്ടു വന്നതാണ്. അതും വേണ്ട, പ്ലാന്റ് തുറക്കുമ്പോൾ ഒരു ലിറ്റർ മണ്ണെണ്ണ മുകളിൽ ഒഴിച്ചാൽ പോലും ഒരു ആശ്വാസം കിട്ടും. ഒരു ലിറ്റർ ഫിനോയിൽ ഒഴിച്ചാൽ ഒരു ലക്ഷം കിലോ വേസ്റ്റിന്റെ ദുർഗന്ധം മാറുമോ?
കല്ലാറും, പമ്പയാറും യോജിക്കുന്നിടത്താണ് വടശേരിക്കര മാർക്കറ്റിന്റെ പിൻഭാഗമുള്ളത്. ഹോട്ടലുകളിലെയും, ഇറച്ചി വെട്ടു കടകളിലെയും, പച്ചക്കറി ക്കടകളിലെയും മാലിന്യങ്ങൾ അതിരാവിലെ തന്നെ വണ്ടിയിൽ സ്വരൂപിച്ച് മാലിന്യ പ്ലാന്റിന് തൊട്ടു താഴയുള്ള നദിക്കരയിൽ നിക്ഷേപിക്കും. പിന്നെ അത് പതിയെ നദിയിലേക്കു നിറയും. നൂറു കണക്കിന് നായ്ക്കളുടെ യുദ്ധ ഭൂമിയാണ് അവിടം. കൂത്തിപ്പട്ടികളുടെ മോഹങ്ങളുടെയും മോഹഭംഗങ്ങളുടെയും അവിസ്മരണീയ തുരുത്ത്.
കിഴക്കൻ പ്രദേശങ്ങളിലേക്ക് പോകുന്നവർക്കുള്ള ബസ് സ്റ്റാൻഡിനു തൊട്ട് ചേർന്ന് മികച്ച നിലവാരത്തിൽ നിർമിച്ച ഒരു ശൗചാലയമുണ്ട്. അത് നിലച്ചിട്ട് വർഷങ്ങളായി. പിക്ക് അപ് ഡ്രൈവർമാർ അത് നോക്കി നടത്താമെന്നു കാലു പിടിച്ചു കേണതാണ്. പക്ഷെ കൊടുത്തില്ല. അവിടെ സ്ഥാപിച്ചിരുന്ന ഇ ടോയിലറ്റ് പാട്ട വിലക്ക് തൂക്കി വിറ്റു. ഇടത്താവളങ്ങളുമായി ബന്ധപ്പെട്ട ശൗചാലയങ്ങളുടെ കോംപ്ലക്സ് തന്നെയുണ്ട്. അതിനു പൂട്ട് ഇട്ടിട്ട് മാസങ്ങളായി. വെള്ളത്തിന്റെ ബില്ല് കൊടുക്കാൻ പഞ്ചായത്തിന് കഴിയില്ലത്രേ! ബംഗാളികൾ ഉൾപ്പടെ തുണി പൊക്കി പിടിച്ച് നദിക്കരയിലേക്കു ഓടുന്നത് മറ്റൊരു കാഴ്ച. രണ്ടു പൊക്ക വിളക്കുകൾ ഉണ്ട്. കത്തില്ലെന്നു മാത്രമല്ല, ഖദ്യോദയം കണ്ണ് ചിമ്മിന്നതായി പോലും തോന്നാറില്ല. കരണ്ടു ചാർജ് കൊടുക്കാൻ പഞ്ചായത്തിന് കഴിയില്ലത്രേ!
എന്നാൽ നാളെ കഴിഞ്ഞു മറ്റെന്നാൾ രാവിലെ ആ സുദിനം വരികയാണ്. സെപ്റ്റംബർ 3. നവീകരിച്ച പഞ്ചായത്തു കെട്ടിട ഉൽഖാടനം. ചടങ്ങിൽ മന്ത്രിക്ക് മന്ത്രി ഉണ്ട്, എം പിക്ക് എം പി ഉണ്ട്, എം എൽ എ ക്ക് എം എൽ എ ഉണ്ട്, പഞ്ചായത്തു പ്രസിഡന്റിന് പഞ്ചായത്തു പ്രസിഡണ്ട്ഉണ്ട്. എല്ലാവരും ചേർന്ന് വടശേരിക്കര ഗ്രാമ പഞ്ചായത്തിന് ISO അംഗീകാരം കൊടുക്കാനുള്ള തെരക്കിലാണ്. ഇന്ദ്രിയങ്ങൾ നശിച്ച ആത്മാക്കൾ ആയതുകൊണ്ട് അവർക്കു നാറ്റം ഒരു പ്രശ്നമാവില്ല.
പ്രസ്തുത പരിപാടിയുടെ വമ്പൻ ഫ്ലെക്സുകളാണ് വടശേരിക്കര മുഴുവൻ ഉയർത്തിയിരിക്കുന്നത്. ഫ്ലെക്സ് പൂർണമായി നിരോധിച്ചു സർക്കാർ ഉത്തരവ് ഇറക്കിയത് ക്കഴിഞ്ഞ ആഴ്ചയാണ്. എന്നാൽ മിഴിവൊത്ത ഫ്ലെക്സിൽ മന്ത്രിയും എം എൽ എ യും കണ്ണുമിഴിച്ചിരിക്കുന്ന കാഴ്ച ആരു താങ്ങും.
ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാനെത്തുന്നവർ ചിക്കൻ ഫ്രെയ്‌യും, നെയ് റോസ്റ്റും ഒക്കെ പറയും. അപ്പോഴാവും പടിഞ്ഞാറൻ കാറ്റ് കിഴക്കോട്ടു വീശുന്നത്. "ഇപ്പൊ ശര്യാക്കിത്തരാം" എന്ന് പറഞ്ഞു പാവങ്ങൾ വലിച്ചൊരു വിടീലാണ്. പിന്നെ കക്കാട്ടാറു കടന്നേ അവർ വടശേരിക്കരയിലേക്കു നോക്കൂ.
ISO അല്ല, ഒത്തു പിടിച്ചാൽ നമുക്ക് "Fortune 500" ആക്കാം. ജനങ്ങൾ ജപം തുടങ്ങിയിട്ടുണ്ട്: സംഭവാമി യുഗേ യുഗേ

No comments: