CGRA യിൽ കിടന്ന അധിക പണമായ 1,23,414 + CF ൽ കെട്ടി കിടന്ന അധിക പണമായ 52,637 = 1,76,051 കോടി രൂപ. ഇത് RBI യിൽ കെട്ടിക്കിടക്കുന്ന പണമാണ്. ആ പണം RBI ക്ക് കിട്ടിയ ലാഭത്തിന്റെ ഒരു ചെറിയ ശതമാനം മാത്രമാണ്

RBI യുടെ കയ്യിലുണ്ടായിരുന്ന പണമെല്ലാം കേന്ദ്ര സർക്കാർ കയ്യിട്ടു വാരി എന്നതാണ് പുതിയ വാദം.  RBI യിലെ പണമെല്ലാം നാട്ടുകാർ നിക്ഷേപിച്ച പണമല്ലേ?  അത് സർക്കാർ എടുക്കുകയാണ്.  ഇത്തരം ജല്പനങ്ങൾ ബാലപാഠം അറിയാത്തതുകൊണ്ടുണ്ടാകുന്നതാണ്.  ഇപ്പോൾ RBI സർക്കാരിന് കൊടുത്തിട്ടുള്ള പണം സർക്കാരിന്റെ തന്നെ പണമാണ്. സർക്കാരിന് അവകാശപ്പെട്ട പണമാണ്. അത് ആരും നിക്ഷേപിച്ച പണമല്ല.  കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് സർക്കാർ സ്ഥാപനമായ RBI മുണ്ടു മുറുക്കി ഉടുത്തു സമ്പാദിച്ച ലാഭമാണ്.

ഇതിൽ കയ്യിട്ടു വാരാൻ കഴിയാത്തതുകൊണ്ടാണ് RBI യിൽ നിന്ന് പലരും മോദിയോട് പിണങ്ങി പോയത്. അവർ പറയുന്നത് പോലെ അത് വിനിയോഗിക്കണമത്രേ!  എന്താണ് ശരി എന്നറിയണമെങ്കിൽ ഈ ആർട്ടിക്കിൾ വായിക്കൂ.

ഭാരത സർക്കാറിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ്  റിസർവ് ബാങ്ക്.  അതിനു നമ വന്നാലും തിന്മ വന്നാലും അത് സർക്കാരിനെ ബാധിക്കുന്ന വിഷയമാണ്. 1,76,051 കോടി സർക്കാർ എടുത്തെങ്കിൽ അത് ആരുടേയും വീട്ടിൽ കൊണ്ടുപോകാനല്ല.  രാജ്യത്തെ വികസന പ്രവർത്തനങ്ങൾക്കു വേണ്ടി ഉപയോഗിക്കുന്നതാണ്.  ഇത് ആരും ഇൻവെസ്റ്റ് ചെയ്ത പണമല്ല.  RBI ഉണ്ടാക്കിയ ലാഭമാണ്.

സ്വകാര്യ സ്ഥാപനങ്ങൾ ബാങ്കുകൾ നടത്തുന്നതുപോലെ കേന്ദ്ര സർക്കാർ നടത്തുന്ന ബാങ്ക് ആണ് RBI .  അതിനു ലാഭമുണ്ടെങ്കിൽ അത് സർക്കാരെടുക്കും. അതിനു ലാഭം വന്നത് സർക്കാരിന്റെ കഴിവ് കൊണ്ടാണ്.  ഏതാണ്ട് 10 ലക്ഷം കോടി രൂപയുടെ അടുത്താണ് RBI യിൽ കെട്ടി കിടക്കുന്നത്. അതിൽ 20% എടുത്തു രാജ്യ നന്മക്കുപയോഗിക്കുന്നതിൽ എന്ത് തെറ്റാണുള്ളത്. വിമർശിച്ചു നടക്കുന്നവർ വെറുതെ വിമർശിക്കുന്നതാണ്. വസ്തുത പരിശോധിക്കാം.

സർക്കാർ സെക്യൂരിറ്റികൾ കൈവശം സൂക്ഷിക്കുതിന് ലഭിക്കുന്ന തുക, ബാങ്കുകൾക്ക് നൽകുന്ന വായ്പ (റിപ്പോ) യ്ക്ക് ലഭിക്കുന്ന പലിശ, യു.എസ് ട്രഷറി ബിൽ, മറ്റ് ബോണ്ടുകൾ തുടങ്ങിയവയിൽ നിന്നുള്ള വരുമാനം എന്നിവയാണ്  റിസർവ്വ് ബാങ്കിന്റെ വരുമാനം. ഇതിൽ അവരുടെ ചെലവു കഴിച്ചുള്ള തുകയുടെ ബാക്കിയാണ് ലാഭം. ആ ലാഭത്തിന്റെ ഒരു വിഹിതം ഇന്ത്യയുടെ കേന്ദ്രസർക്കാരുമായി പങ്കുവെക്കണമെന്നത് നിയമമാണ്..കറൻസി, ഗോൾഡ്,  ഓയിൽ ഇവയിലെ കയറ്റിയിറക്കങ്ങളും ലാഭമായോ നഷ്ടമായോ വരാം.  ഡോളറിനു വില കൂടിയാൽ സോഫ്റ്റ്വെയറിനു ലാഭം കൂടുന്നതുപോലെ.

RBI ക്ക് കിട്ടുന്ന ലാഭം വിവിധ ഹെഡ്ഡുകളിലാണ് സൂക്ഷിക്കുന്നത്.  അതിൽ പ്രധാനം CGRA യും,  CF ഉം ആണ്. ഇവിടെയാണ് ലാഭം കിട്ടുന്ന കൂടുതൽ തുകയും സൂക്ഷിക്കുന്നത്

കറൻസി  ആൻഡ്  ഗോൾഡ്  റീ വാല്യൂവേഷൻ  അക്കൗണ്ട് (CGRA ) 2017-18 ൽ മാത്രം 6.91  ലക്ഷം കോടി വന്നു. 20% CGRA ഫണ്ട് സൂക്ഷിക്കേണ്ട സ്ഥാനത്തു 24.5 % ഉണ്ട്. ബാക്കി വന്ന നാലര ശതമാനമായ 1,23,414 (2019 ൽ 3 .5 %) രൂപ ഖജനാവിലേക്ക് മാറ്റുന്നതിൽ എന്താണ് തെറ്റ്?  RBI യുടെ മൊത്ത നീക്കിയിരിപ്പിൽ 6.8%  ഉപയോഗിക്കപ്പെടാതെ കിടക്കുന്ന കണ്ടിജൻസി ഫണ്ടിൽ (CF) ആണ്. നിയമം അനുസരിച്ചു 5.5. മതി.  ബാക്കി സർക്കാരെടുത്തു ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്നതിൽ എന്ത് തെറ്റാണ് ഉള്ളത്? ആ അധിക പണമാണ് 52,637 കോടി രൂപ.

അതായത് CGRA യിൽ കിടന്ന അധിക പണമായ 1,23,414 + CF ൽ കെട്ടി കിടന്ന അധിക പണമായ 52,637 = 1,76,051 രൂപ.  ഇത് RBI യിൽ കെട്ടിക്കിടക്കുന്ന പണമാണ്.  ആ പണം RBI ക്ക് കിട്ടിയ ലാഭത്തിന്റെ ഒരു ചെറിയ ശതമാനം മാത്രമാണ്.  ഇത് ആരുടേയും നിക്ഷേപമല്ല.  ഒരു ബാധ്യതയുമില്ലാത്ത, ഉപയോഗിക്കപ്പെടാതെ കെട്ടിക്കിടക്കുന്ന പണമാണ്.  ആ പണം രാജ്യത്ത് റോഡ് പണിയുന്നതിനും, ഗ്രാമങ്ങൾ വികസിപ്പിക്കുന്നതിനും, കുടിവെള്ളവും, പാർപ്പിടവും, വസ്ത്രവും, ഭക്ഷണവും, മരുന്നും ഒരുക്കുന്നതിന് വിനിയോഗിക്കുന്നതിൽ എന്ത് തെറ്റാണുള്ളത്?

അങ്ങനെ വികസിപ്പിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.  മോദിയെ പോലെ  കഴിവുള്ള ഒരു ഭരണാധികാരി കസേരയിൽ ഇരിക്കുമ്പോൾ അയാളത് ചെയ്യും.  സത്യാവസ്ഥ മനസ്സിലാക്കുക. നല്ല കാര്യങ്ങൾക്കു സർക്കാരിനെ സപ്പോർട് ചെയ്യുക. അത് പൗരന്റെ കടമയാണ്.

പണ്ടുണ്ടതും, പാലായിൽ വിസ്സർജ്ജിച്ചതും പറഞ്ഞു അവസരങ്ങൾ ഉപയോഗിക്കാതെ ഭരണാധികാരികൾ ഇരുന്നതാണ് നമ്മുടെ ഏറ്റവും വലിയ ദൗർബല്യം.  ഇത്തരം സന്ദർഭങ്ങൾ പരമാവധി സർക്കാരുകൾ പ്രയോജനപ്പെടുത്തുക തന്നെ വേണം. ഈ ഒരു നടപടിയിൽ ഇന്ത്യൻ ഓഹരി വിപണികളിൽ ഉണ്ടായ മാറ്റം ശ്രദ്ധിക്കുക.  ഓഹരി വിപണികൾ എന്നാൽ പണക്കാരന്റെ അളവ് കോൽ മാത്രമല്ല.  ഉപ്പു തൊട്ടു കർപ്പൂരം വരെ ഇന്ത്യയിലെ മുഴുവൻ വസ്തുക്കളും വിപണനം ചെയ്യുന്ന കമ്പനികളുടെ കൂട്ടമാണ് ഓഹരി വിപണി.

ആരുടേയും നിക്ഷേപ തുകയല്ല. സർക്കാർ ഉണ്ടാക്കിയ ലാഭമാണ് അവരെടുത്തത്

No comments:

Powered by Blogger.