മനോരമ കോൺക്ലേവിലേക്കല്ല - കവളപ്പാറയിലേക്കാണ് മോദി വരേണ്ടത്
മനോരമ കോൺക്ലേവിലേക്കല്ല - കവളപ്പാറയിലേക്കാണ് മോദി വരേണ്ടത്
മനോരമ കോൺക്ലേവ് 2019 : ഓഗസ്റ്റ് 30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്ഖാടനം ചെയ്യുമെന്നാണ് മനോരമ നോട്ടീസ് ഇറക്കിയിരിക്കുന്നത്. അശരീരി: മത്തിക്കറിയിൽ മുക്കിയും ഹൽവ കഴിക്കാമത്രേ!
പ്രധാനമന്ത്രി ഏതു പരിപാടിയിൽ പങ്കെടുക്കണം, പങ്കെടുക്കരുത് എന്ന് പറയാനുള്ള അവകാശം ഈ ലേഖകനില്ല. അതിനു തക്ക ഔന്നിത്യവും ഇല്ല. ഒരു കപ്പു ചായ കൊണ്ട് ലോകം വെട്ടിപ്പിടിച്ച, ലോകാരാധ്യനായ നേതാവാണ് നരേന്ദ്ര മോദി. മനോരമയുടെ കോൺക്ലേവ് എന്ന പരിപാടിയിൽ മോദി പങ്കെടുത്താൽ അത് ബി ജെ പിയോടുള്ള മലയാളിയുടെ സമീപനത്തിൽ കൊടിയ വിള്ളലുകൾ വീഴ്ത്തും. ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിനു തുല്യമാവും. കേരളത്തിലെ ബിജെപി നേതാക്കന്മാരെ വെറും കോമാളികളായി ജനം കാണാൻ തുടങ്ങും. മോദി എന്ന അചഞ്ചലമായ ഭക്തിയിലും, വിശ്വാസത്തിലും കളങ്കം വീഴും. മനോരമക്ക് വേണ്ടത് പരസ്യമാണ്. അല്ലാതെ മോദിയുടെ പ്രഭാഷണമല്ല. മോദി ആ കൂട്ടായ്മയിൽ പങ്കെടുക്കുമ്പോൾ അവിടെ കോരി തരിക്കാൻ ആരുമുണ്ടാവില്ല. ഒരു കൊട്ടാരം വിദൂഷകനപ്പുറം ആരും ഒരു വിലയും ഉള്ളുകൊണ്ടു തരാനും പോകുന്നില്ല. പക്ഷെ ആ പരിപാടി ഇന്ത്യ മുഴുവനും ശ്രദ്ധിക്കുകയും, ആ പത്രത്തിന്റെ ഇപ്പോഴുള്ള മഞ്ഞ കളർ ചെറുതായൊന്നു ചെയ്ഞ്ച് ആകുകയും ചെയ്യും. അത്രമാത്രം.
സത്യത്തിൽ മനോരമ ഈ പരിപാടിയിലേക്ക് ആദ്യം ക്ഷണിച്ചിട്ടുണ്ടാകുക പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ആയിരിക്കാം. പ്രേത്യേക സാഹചര്യത്തിൽ ഖാന് ഇന്ത്യ സന്ദർശിക്കുന്നതിന് ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാം. അതായിരിക്കാം മനോരമയെ സംബന്ധിച്ചു താരതമ്യേന പ്രാധാന്യം കുറഞ്ഞ നരേന്ദ്ര മോദിയെ ക്ഷണിക്കുന്നത്.
ആരാണ് മനോരമ. അതറിയാൻ "വനിതാ മതിൽ" നിർമിച്ചതിന്റെ തൊട്ടടുത്ത ദിവസത്തെ മനോരമയുടെ ഫ്രണ്ട് പേജ് എടുത്തു നോക്കിയാൽ മാത്രം മതിയാകും. മനോരമയെ സംബന്ധിച്ച് അവരുടെ ആർച്ച് റൈവൽസ് എന്ന് പറയുന്നത് സി പി എം ആണ്. പക്ഷെ അവരുടെ കൊടും ശത്രു എന്നത് മോദിയും അനുയായികളുമാണ്. അഞ്ചു ലക്ഷം പേർക്ക് നിന്ന് തിരിയാനിടമില്ലാത്തത്ര സ്ഥലത്തു 50 ലക്ഷം വന്നുവെന്നാണ് പറഞ്ഞത്. അത് സി പി എമ്മിനോടുള്ള വിധേയത്വം കൊണ്ടല്ലേ അല്ല. മോദിയോടുള്ള വിരോധം കൊണ്ട് മാത്രമാണ്.
ഓരോ പ്രധാന സംഭവങ്ങൾ നടക്കുമ്പോഴും എത്ര വികൃതമായാണ് പ്രധാനമന്ത്രിയെ മനോരമ ചിത്രീകരിച്ചിട്ടുള്ളത്. ഞാൻ മനോരമ ന്യൂസിൽ ഷാനി നടത്തുന്ന "പൂരപ്പാട്ട്" പരാമർശിക്കുന്നില്ല. അതൊരു ചടങ്ങാണ്. അത് നടക്കട്ടെ. തെറിവിളിയും, നഗ്‌ന പ്രദര്ശനവുമൊക്കെ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണല്ലോ. അത് നാം പൂരപ്പാട്ടിലും, ശില്പങ്ങളിലുമൊക്കെ കാണുന്നതാണ്. ചിലപ്പോ അത് ലിഫ്റ്റിലും ഫ്‌ളാറ്റിലുമൊക്കെ കണ്ടെന്നു വരും.
പ്രിയ മോദി ജി പോകേണ്ടത് കേരളത്തിലെ ഏതെങ്കിലുമൊരു ശരണാശ്രമത്തിലാണ്. മനോരമയുടെ കോൺക്ലേവിലെക്കല്ല - കവളപ്പാറയിലേക്കാണ്. മോദി ജി പോകേണ്ടത് കുമ്മനം രാജ ശേഖരന്റെ തെരെഞ്ഞെടുപ്പ് പചാരണ പരിപാടി തടഞ്ഞ പൂന്തുറയിലേക്കാണ്. കാണേണ്ടത് അവിടുത്തെ മൽസ്യ തൊഴിലാളികളെയാണ്. മോദിജി പോകേണ്ടത് കണ്ണൂരിലെ നാമമാത്രമായി മാത്രം ബി ജെ പി ക്കാരുള്ള ഒരു ബൂത്ത് കമ്മിറ്റിയിലേക്കാണ്. എങ്കിൽ അതൊരു വലിയ മെസ്സേജ് ആകും.
കോൺക്ലേവിലേക്കല്ല - കവളപ്പാറയിലേക്കാണ് മോദി വരേണ്ടത്
No comments: