കെ സുരേന്ദ്രന് എതിരെ എടുത്ത 242 കേസുകളിൽ ഒരു മാനുഷിക മൂല്യ നഷ്ടവും യെച്ചൂരിക്ക് തോന്നിയില്ല. കവളപ്പാറയിലോ, പുത്തു മലയിലോ, ഓഖി വന്ന കടപ്പുറത്തോ യെച്ചൂരി വന്നില്ല - നാല് പ്രാവശ്യം തരിഗാമിയുടെ സുഖവാസം കാണാൻ പോയി. ലക്ഷങ്ങൾ മുടക്കി വിധി സമ്പാദിച്ചു
വീട്ടുതടങ്കലിലാക്കപ്പെട്ട സിപിഐ എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ കാണാൻ സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കശ്മീരിലെത്തി. നല്ലതായി. ശ്രീനഗര്‍ വിമാനത്താവളത്തിൽ നിന്ന് സുരക്ഷ അകമ്പടിയോടെ യെച്ചൂരി യൂസഫ് താരിഗാമിയുടെ വസതിയിലെത്തി. തരിഗാമിക്ക് എന്തെങ്കിലും കുഴപ്പുള്ളതായി യെച്ചൂരി പറഞ്ഞില്ല. ഏതായാലും തരിഗാമി തന്റെ വീട്ടിൽ സുഖമായി വിശ്രമിക്കുന്നു. നീണ്ട നിയമ പോരാട്ടം നടത്തിയാണ് യെച്ചൂരി ഈ വലിയ വിജയം കൈപ്പിടിയിലൊതുക്കിയത്.
തരിഗാമിയെ വീട്ടു തടങ്കലിൽ ആക്കുകയാണ് ചെയ്തത്. വീട്ടു തടങ്കൽ സാധാരണ അത്ര വലിയ മനുഷ്യാവകാശ ധ്വോംസനമൊന്നുമല്ല. പക്ഷെ കെ സുരേന്ദ്രൻ എന്ന ത്വക് മാംസ രസാദികൾ ഉള്ള, ജീവനുള്ള, ഒരു യുവ നേതാവ് ഒരുമാസത്തോളം കമ്മ്യുണിസ്റ് ഭരണകൂടത്തിന്റെ അധികാര തീച്ചൂളയിൽ, മരുന്നും മന്ത്രവും നിഷേധിച്ച് നാടുമുഴുവൻ പൊട്ടു കുത്തി നഗരത്തിലൂടെ പോലീസിന്റെ നുകത്തിൽ ബന്ധിച്ച് നടത്തിച്ചപ്പോൾ ഇതേ മാനുഷിക വികാരം യെച്ചൂരിക്ക് തോന്നിയില്ല. അൻപതിനായിരം അമ്മമാർക്കും യുവാക്കൾക്കുമെതിരെ കേസെടുത്തു പീഢിപ്പിച്ചപ്പോൾ യെച്ചൂരിയുടെ മാനുഷിക മൂല്യങ്ങൾ നാം ഒട്ടും തന്നെ ദർശിച്ചിട്ടില്ല. നിലയ്ക്കലിൽ പോലീസ് താണ്ഡവ നൃത്തമാടിയപ്പോൾ അതും കണ്ടില്ല. അവസാനം എല്ലാം കണ്ടും കെട്ടും ജനങ്ങൾ വിധി എഴുതിയതും യെച്ചൂരി ശ്രദ്ധിച്ചിട്ടേ ഇല്ല.
ദിവസങ്ങളോളം നിരവധി പാവങ്ങൾ കവളപ്പാറയിലെ മണ്ണിനടിയിൽ കിടന്നു ശ്വാസം മുട്ടി മരിച്ചപ്പോളും യെച്ചൂരി അനങ്ങിയില്ല. ഒരു തമാശക്ക് എന്താണവിടെ നടന്നതെന്ന ഒരന്വേഷണം പോലും നടത്തിയതായി അറിവില്ല. കാണാതായവരെ തേടി ഒരു ഹേബിയസ് കോർപ്പസ് ഹർജിയും നൽകിയില്ല. ഇന്നും നിരവധി പേരെ കാണ്ടെടുക്കാനുണ്ട്. കാശ്മീരിൽ നിന്ന് യെച്ചൂരി നേരെ കവളപ്പാറയിലേക്കു വരുമെന്ന് പ്രതീക്ഷിക്കാം.
കേരളം മുഴുവൻ വെള്ളത്തിനടിയിലായ 2018 ആഗസ്റ് 15 എന്നൊരു ദിവസത്തെപ്പറ്റി യെച്ചൂരി കേട്ടിട്ടുപോലുമില്ല, തെങ്ങിന്റെ മണ്ടയിൽ നിന്നും, ആഞ്ഞിലിയുടെ മുകളിൽ നിന്നും ഉടുമുണ്ട് അഴിച്ചു വീശി രക്ഷിക്കണേ രക്ഷിക്കണേ എന്ന് വാവിട്ടു നിലവിളിച്ചിട്ടും യെച്ചൂരിക്കൊന്നും തോന്നിയില്ല. സേവാ ഭാരതിയും, മുക്കുവൻ മാരും, നാട്ടുകാരും ചേർന്ന് ആയിരങ്ങളെ വെള്ളത്തിൽ നിന്ന് വലവീശി കരക്കെത്തിച്ചിട്ടും യെച്ചൂരി അവരെ ഒരു നോക്ക് കാണാൻ എത്തിയില്ല. അന്നൊന്നും ഒരു മാനുഷിക വികാരങ്ങളും, മൂല്യങ്ങളും ഈ കമ്യുണിസ്റ്റ് കാരനെ ബാധിച്ചിട്ടേ ഇല്ല.
സുപ്രീംകോടതിയുടെ അനുമതിയോടെ ഒരു സഹായിക്കൊപ്പമാണ് യെച്ചൂരി കശ്മീരിലെത്തിയത്. ശ്രീനഗര്‍ വിമാനത്താവളത്തിൽ നിന്ന് സുരക്ഷ അകമ്പടിയോടെ യെച്ചൂരി യൂസഫ് താരിഗാമിയുടെ വസതിയിലെത്തി. ഇന്ന് കശ്മീരിൽ തങ്ങണമെന്ന് യെച്ചൂരി കശ്മീര്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുള്ള അനുമതി ഇതുവരെ നൽകിയിട്ടില്ല. തരിഗാമിയെ കണ്ടശേഷം അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകുമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. മുകളിൽ പ്രസ്താവിച്ച സന്ദര്ഭങ്ങളിലൊന്നും കേരളം സന്ദർശിച്ചു ജനങളുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച ഒരു റിപ്പോർട്ട് യെച്ചൂരി തയ്യാറാക്കിയില്ല.
തരിഗാമിയോടുള്ള സ്നേഹമോ മാനുഷിക പരിഗണയോ ഒന്നുമല്ല കാശ്മീർ സന്ദർശിക്കാൻ കാരണം എന്ന് വ്യക്തം. കാശ്മീർ വിഷയം രാഷ്ട്രീയ വൽക്കരിക്കുക എന്നത് മാത്രമാണ്. കോടതി അനുവാദം നൽകിയതിനെ, സർക്കാരിനേറ്റ തിരിച്ചടിയെന്നാണ് ഇടതുപക്ഷ മാധ്യമങ്ങൾ പിന്നാലെ വിളിച്ചു കൂകിയത്. സർക്കാർ പറയുന്നതെന്താണ്. കാശ്മീരിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യം, രാഷ്ട്രീയ ക്കളിക്കായി ഉപയോഗിക്കരുത്. അതാണ് കോടതി പറഞ്ഞതും. സർക്കാർ എടുക്കുന്ന തീരുമാനങ്ങൾക്കു വിരുദ്ധമായ ഒരജണ്ടയുമായി കാശ്മീർ സന്ദർശിക്കരുത്.
ഇടതുപക്ഷത്തിന്റെ നിലപാടുകളും, രാഹുൽ ഗാന്ധിയുടെ നിലപാടുകളും പാകിസ്ഥാനെ അനുകൂലിക്കുന്നതാണെന്ന വലിയ ആരോപണം നില നിൽക്കുന്നുണ്ട്. ഇത്, ഇങ്ങനെ മുന്നോട്ടു പോയാൽ ഇടതുപക്ഷം അപ്പാടെ നാമാവിശേഷമാകും. എല്ലാം ജനങ്ങൾ കാണുന്നു

No comments: