കേരള പി.എസ്.സിയുടെ നിലവിലെ അവസ്ഥ അത്യന്തം നിരാശാജനകവും ആശങ്കയുളവാക്കുന്നതുമാണെന്ന് ഹൈക്കോടതി
ഏറ്റവും സ്വതന്ത്രമെന്ന് കരുതുന്ന, ധാർമികമായി അങ്ങെനെ ആയിരിക്കാൻ വിധിക്കപെട്ട ഒരു സർക്കാർ സംവിധാനം, ഉടുമുണ്ടുരിഞ്, ചെകിടത്ത് അടിവാങ്ങി തെരുവിൽ നിൽക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. മൂന്നരക്കോടി ജനതയുടെ പ്രതീക്ഷയാണ് കേരള പി എസ് സി. ഒരു മലയാളി ഉദ്യോഗാർഥി അല്ലെങ്കിലും, ഒരിക്കലും സർക്കാർ ജോലിക്കുവേണ്ടി അപേക്ഷിച്ചില്ലെങ്കിലും, ഈശ്വര തുല്യമായ സ്ഥാനത്താണ് പി എസ് സി യെ കണ്ടിരുന്നത്. പല ആരോപണങ്ങൾ ഉയർന്നിരുന്നെങ്കിലും ആരും അത് വിശ്വസിച്ചില്ല. പി എസ് സി യിൽ ഒരു തരികിടയും നടക്കില്ലെന്നാണ് വിചാരിച്ചിരുന്നത്. അഥവാ എന്തെങ്കിലും നടന്നാൽ ഇന്റർവ്യൂ സമയത്തു നടക്കുമത്രേ! ഇന്റർവ്യൂ ബോർഡിൽ ഇരിക്കുന്നവർക്ക് കൈക്കൂലി കൊടുക്കാൻ ഒരു ലക്ഷം തരൂ, രണ്ടു ലക്ഷം തരൂ എന്ന് പറഞ്ഞു നടന്നിരുന്നവർ ഉണ്ട്.
കേരള പി.എസ്.സിയുടെ നിലവിലെ അവസ്ഥ അത്യന്തം നിരാശാജനകവും ആശങ്കയുളവാക്കുന്നതുമാണെന്ന് ഹൈക്കോടതി ഗത്യന്തരമില്ലാതെ അവസാനം പറഞ്ഞു. പൊലീസ് കോൺസ്‌റ്റബിൾ പരീക്ഷാ തട്ടിപ്പു കേസിൽ സ്വതന്ത്ര ഏജൻസിയെ കൊണ്ട് നിക്ഷ്പക്ഷമായ അന്വേഷണം നടത്തണം. മാത്രമല്ല, അനർഹർ സർക്കാർ ജോലിയിൽ പ്രവേശിക്കുന്നത് തടയുന്നതിന് സമീപകാലത്തെ എല്ലാ പി.എസ്.സി നിയമനങ്ങളും അന്വേഷിക്കണമെന്നും കോടതി നിർദേശിച്ചു. എങ്കിൽ മാത്രമേ ജനങ്ങൾക്ക് പി.എസ്.സിയിൽ വിശ്വാസ്യത ഉണ്ടാവുകയുള്ളുവെന്നും കോടതി നിരീക്ഷിച്ചു. പക്ഷെ ഇനി എന്ത് നടപടികൾ സ്വീകരിച്ചാലും കൈമോശം വന്ന വിശ്വാസ്യത വീണ്ടെടുക്കാൻ പി എസ് സി ക്കു കഴിയുമെന്ന് തോന്നുന്നില്ല.
പരീക്ഷാഹാളിൽ സ്‌മാർട്ട് വാച്ചുകൾ ഉപയോഗിച്ചാണ് ഉത്തരങ്ങൾ കോപ്പിയടിച്ചതെന്ന് പ്രതികളായ ശിവരജ്ഞിത്തും നസീമും ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയിരിക്കുന്നു. മൂന്നാം പ്രതിയായ പ്രണവാണ് കോപ്പിയടി ആസൂത്രണം ചെയ്തതെന്നും ഇവരുവരും ക്രൈം ബ്രാഞ്ചിനോട് പറഞ്ഞു. പരീക്ഷാഹാളിൽ നിന്ന് ചോദ്യപേപ്പറിന്റെ ഫോട്ടോയെടുത്ത് പ്രണവ് പുറത്തേക്ക് അയച്ചുകൊടുത്തതായും തട്ടിപ്പ് ആസൂത്രണം ചെയ്തശേഷം ട്രയൽ നടത്തിയതായും ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ കഴിയുന്ന ശിവരഞ്ജിത്തും നസിമും അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. എന്നാൽ പ്രണവ് ആർക്കാണ് ചോദ്യപേപ്പർ അയച്ചുകൊടുത്തതെന്ന് തങ്ങൾക്ക് അറിയില്ലെന്നാണ് ഇവർ പറഞ്ഞത്. പ്രണവാണ് തട്ടിപ്പിന്റെ ആസൂത്രകൻ.മൊബൈലും സ്മാർട്ട് വാച്ചുപോലുള്ള ഉപകരണങ്ങളും ഇന്റർനെറ്റ് സഹായത്തോടെ മത്സരപരീക്ഷകളിൽ വിജയംനേടാൻ ഉപയോഗിക്കാനുള്ള മാർഗങ്ങളും തന്ത്രങ്ങളും ആസൂത്രണം ചെയ്തത് പ്രണവാണ്. പരീക്ഷയ്‌ക്ക് ദിവസങ്ങൾക്ക് മുമ്പ് ഇത്തരത്തിൽ ചോദ്യം പുറത്തേക്ക് അയച്ചുകൊടുത്ത് സ്മാർട്ട് വാച്ച് സഹായത്തോടെ ഉത്തരങ്ങൾ തേടുന്നതിന്റെ ട്രയൽ നടത്തിയിരുന്നു. മോഡൽ ചോദ്യം വാട്ട്സ് ആപ്പ് വഴി അയച്ചുകൊടുത്തായിരുന്നു പരീക്ഷണം. നിശ്ചിത സമയത്തിനുള്ളിൽ ഉത്തരങ്ങൾ സ്മാർട്ട് വാച്ചുകളിൽ ലഭിക്കുമോയെന്നറിയുകയായിരുന്നു ഉദ്ദേശം. ചോദ്യ നമ്പരുകൾക്ക് അനുസരിച്ച് ഉത്തരങ്ങൾ കിറുകൃത്യമായി സ്മാർട്ട് വാച്ചുകളിൽ ലഭിച്ചതോടെ ബറ്റാലിയൻ പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ ഇത് പരീക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് മൊഴി.ഉത്തരങ്ങൾ കണ്ടെത്തി നൽകാനുള്ള സംഘത്തെ തീരുമാനിച്ചതും പ്രണവുമായി ചേർന്നാണ്. എസ്.എ.പി ക്യാമ്പിലെ പൊലീസുകാരനായ ഗോകുൽ, കല്ലറയിൽ പി.എസ്.സി പരീക്ഷാർത്ഥിയായ സഫീർ എന്നിവരുൾപ്പെട്ട സംഘത്തെയാണ് ഉത്തരങ്ങൾ കൈമാറാൻ നിയോഗിച്ചത്. ഇവരെ കൂടാതെ ഏതാനും പേർ കൂടി ഉത്തരങ്ങൾ പറഞ്ഞുകൊടുത്ത സംഘത്തിലുൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ സംശയം. എന്നാൽ ഇത്തരം കാര്യങ്ങളിൽ വ്യക്തമായ മറുപടി നൽകാൻ കൂട്ടാക്കാത്ത സംഘം പല ചോദ്യങ്ങൾക്കും പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും വഴിതെറ്റിക്കാനും ശ്രമിക്കുന്നുണ്ട്.പ്രണവിനെ പിടികൂടിയാൽ മാത്രമേ ശിവരഞ്ജിത്തിന്റെയും നസിമിന്റെയും മൊഴികൾ വാസ്തവമാണോയെന്ന് സ്ഥിരീകരിക്കാനാകൂ.
സത്യത്തിൽ പി എസ് സി പിരിച്ചു വിട്ടു പകരം സംവിധാനം ഏർപ്പെടുത്തുകയാണ് ചെയ്യേണ്ടത്. കാര്യങ്ങൾ ഓൺ ലൈൻ ആയി കൈകാര്യം ചെയ്യുന്നത് കൊണ്ട് തെറ്റില്ല. ഉദ്യോഗ നിയമനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും എല്ലാവരും അറിയട്ടെ.
ഉടുമുണ്ട് ഉരിഞ്ഞു കണ്ണീരും കയ്യുമായി പി എസ് സി

No comments: