ചിറ്റാർ എസ് എൻ കോളേജിൽ സംഘർഷം

കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപെട്ടു ചിറ്റാർ എസ് എൻ കോളേജിൽ സംഘർഷം. സി പി എം ഏറിയ സെക്രട്ടറി ഹരിദാസിന്റെ നേതൃത്വത്തിൽ നൂറോളം സി പി എം പ്രവർത്തകർ തെരഞ്ഞെടുപ്പുമായി  ബന്ധപെട്ടു കോളേജ് ക്യാമ്പസ് പരിസരത്ത് എത്തിയതാണ് സംഘർഷത്തിന് കാരണമായത്.

ചിറ്റാർ എസ് എൻ കോളേജ് എ ബി വി പി ക്കു മുൻതൂക്കമുള്ള കോളേജ് ആണ്.  എ വി പി കോളേജ് പിടിച്ചടക്കുമെന്ന് ധാരണയിൽ കോളേജ് പിടിക്കാനായി ഹരിദാസിന്റെ നേതൃത്വത്തിൽ സംഘം എത്തിയത്. തെരെഞ്ഞെടുപ്പ് കഴിയുന്നതോടെ എ ബി വി പി പ്രവർത്തകരെ സി പി എം ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിൽ പുറത്തു സന്ഘടിച്ച സി പി എം പ്രവർത്തകർ മർദ്ദിക്കുമെന്ന വിവരം ലഭിച്ചതോടെ കോളേജ് പ്രിസിപ്പൽ   മുറിയിൽ പൂട്ടിയിടുകയായിരുന്നു. ഇതറിഞ്ഞതോടെ പ്രദേശത്തുള്ള ബി ജെ പി പ്രവർത്തകരും സംഘടിച്ചെത്തി.  തുടർന്ന് എ ബി വി പി പ്രവർത്തകരെ പ്രിൻസിപ്പൽ തുറന്നു വിട്ടു.  അവർ പുറത്തേക്കിറങ്ങി വന്നതോടെ എസ് എഫ് ഐ അംഗമായ ഗോപിക എന്ന വിദ്യാർഥി എ ബി വി പി പ്രവർത്തകനായ അമലിനോട് "നീ എന്റെ തന്തക്കു വിളിച്ചില്ലേ" എന്നാക്രോശിച്ചു മർദ്ദിക്കാൻ ശ്രമിച്ചു. തുടർന്ന് ഉന്തും തള്ളുമുണ്ടായി. ഗോപികയോട് ആരും അങ്ങനെ പെരുമാറിയതായി സംഭവ സ്ഥലത്തുള്ള സാധാരണ വിദ്യാർഥികൾ പറയുന്നില്ല.  ഗോപിക എന്തോ പ്രേരണയാലാണ് പ്രവർത്തിക്കുന്നതെന്ന് അധ്യാപകരും സംശയം പറയുന്നതായി ദൃക്‌സാക്ഷികൾ പറയുന്നു.

തന്നെ എ ബി വി പി പ്രവർത്തകരും ബി ജെ പി പ്രവർത്തകരും മർദ്ദിച്ചെന്ന് പറഞ്ഞു ബഹളം കൂട്ടുകയും ആശുപത്രിയിൽ അഡ്മിറ്റാകുകയും ചെയ്തു.  ഇതോടെ പോലീസ് എ ബി വി പി/ബി ജെ പി  പ്രവർത്തകർക്കെതിരെ കേസെടുത്തു. ദൃശ്യങ്ങൾ പോലീസ് പകർത്തിയിട്ടുണ്ട്.

യഥാർഥത്തിൽ ഗോപിക ഉൾപ്പെടുന്ന സംഘമാണ് എ ബി വി പി/ ബി ജെ പി പ്രവർത്തകരെ മർദ്ദിച്ചതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഗോപികയോട് ആരും അപമര്യാദയായി പെരുമാറുകയോ, അസഭ്യം പറയുകയോ ചെയ്തിട്ടില്ല.  ഇത് കള്ള കേസാണെന്നും ഇതിനു പിന്നിൽ സി പി എം ഏരിയ നേതൃത്വമാണെന്നുമാണ് പരാതി ഉയർന്നിരിക്കുന്നത്. എ ബി വി പി പ്രവർത്തകരെ അറസ്റ്റു ചെയ്യാനും സമ്മദ്ദം നടക്കുന്നതായി പറയുന്നു.

ഇത്തരത്തിലൊരു കേസ് കെട്ടിച്ചമച്ചത് സി പി എം ഏരിയ സെക്രട്ടറി ഹരിദാസിന്റെ പ്രേരണയാലാണെന്നാണ് ബി ജെ പി പറയുന്നത്.  കോളേജ് യൂണിയൻ തെരെഞ്ഞെടുപ്പ് നടക്കുന്നിടത്ത് സിപിഎം സെക്രട്ടറിക്കെന്താണ് കാര്യം? കള്ള കേസിൽ ഏരിയ സെക്രട്ടറി ഗൂഡാലോചന നടത്തി വിദ്യാർഥികളെ കേസിൽ കുടുക്കുകയാണ്. ഇത് കോളേജിലെ വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുന്ന വിഷയമാണെന്നും വിലയിരുത്തുന്നു.  പ്രശ്നം കൂടുതൽ സങ്കീര്ണമാകാനാണ് സാധ്യത.

പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെന്നാണ് അറിയാൻ കഴിയുന്നത്.  "ഞാൻ ഒരു യുവതിയാണെന്നും, എന്നോട് കളിച്ചാൽ വിവരമറിയുമെന്നും" പറഞ്ഞു മറ്റു കുട്ടികളെ ഗോപിക സ്ഥിരമായി ഭീഷണി പെടുത്താറുണ്ടെന്നും ചില വിദ്യാർഥികൾ പരാതി പറയുന്നു.  ഇത് മുതലെടുത്താണ് സി പി എം ഏരിയ സെക്രട്ടറി കോളേജിൽ രാഷ്ട്രീയം കളിക്കുന്നതെന്ന പരാതി ഉണ്ട്. 

കോളേജിൽ നിന്ന് ഏതാണ്ട് 30 കിലോമീറ്റർ ദൂരത്തിൽ താമസിക്കുന്ന ഏരിയ സെക്രട്ടറി കോളേജിൽ കലാപം സൃഷ്ടിക്കാൻ നിരന്തരം ശ്രമിക്കുന്നു എന്ന ആരോപണം ബി ജെ പി ക്കാർ ഉന്നയിക്കുന്നു.  ഇത് സാധൂകരിക്കുന്നതാണ് ഏരിയ സെക്രട്ടറിയുടെ ഇന്നത്തെ പ്രകടനമത്രെ. തികച്ചും സമാധാനപരമായി മുന്നോട്ടു പോകുന്ന ഒരു കോളേജിൽ പ്രശ്നം സൃഷ്ടിക്കാൻ സി പി എം ഏറിയ കമ്മിറ്റി ശ്രമിക്കുന്നതായി നാട്ടുകാരിൽ ചിലരും സാക്ഷ്യപ്പെടുത്തുന്നു.  കുട്ടികളെ അവരുടെ വഴിക്കു വിട്ടുകൂടെ എന്നാണു നാട്ടുകാർ ചോദിക്കുന്നത്. എന്തായാലും കുട്ടികളുടെ ഭാവിയാണ് രാഷ്ട്രീയം കളിച്ചു നശിക്കുന്നത്. 

പോലീസും, മാനേജുമെന്റും ക്രിയാത്മകമായും , അവധാനതയോടും പ്രതികരിച്ചതുകൊണ്ടു കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി

No comments:

Powered by Blogger.