മുത്തലാക്ക് ചൊല്ലി: പോലീസിൽ പരാതി നൽകിയ യുവതിയെ ജീവനോടെ കത്തിച്ചു
മുത്തലാക്കിൽ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് യുവതിയെ ജീവനോടെ കത്തിച്ചെന്ന് പരാതി. യു പി യിലെ ശ്രാവസ്തി ജില്ലയിലെ ഗാദ്ര വില്ലേജിലാണ് സംഭവം. ഇത് സംബന്ധിച്ച് പിതാവിന്റെ പരാതിയെ തുടർന്ന് ബിൻഗപുർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഇരുപത്തിയാറു വയസ്സുള്ള നഫീസ് എന്ന മരുമകൻ, സയ്യീദ എന്ന തന്റെ മകളെ ആഗസ്ത് 6 നു ഫോണിലൂടെ തലാഖ് ചൊല്ലുകയായിരുന്നു എന്ന് പിതാവ് റംസാൻ ഖാൻ പറഞ്ഞു. ഇതേ തുടർന്ന് സയ്യീദ പോലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ പോലീസ് നഫീസ് മടങ്ങി വരുന്നത് വരെ കാത്തിരിക്കാൻ പറഞ്ഞു. നഫീസ് മടങ്ങി വന്നതോടെ പോലീസ് ഇരുവരെയും വിളിച്ചു ഒന്നിച്ചു താമസിക്കാൻ പറയുകയായിരുന്നു. വീട്ടിൽ ഇരുവരും മടങ്ങി എത്തിയതോടെ നിന്നെ മൊഴി ചൊല്ലിയതാണെന്നും വീട്ടിൽ നിന്നിറങ്ങി പോകണമെന്നും നഫീസ് പറഞ്ഞതായി സയ്യീടയുടെ മകൾ പറഞ്ഞു.
തുടർന്ന് നടന്ന തർക്കത്തിനൊടുവിൽ ഭർതൃ പിതാവും, മാതാവും, സഹോദരിയും ചേർന്ന് അമ്മയുടെ മുടിക്ക് ചുറ്റിപ്പിടിച്ചു മർദ്ദിക്കുകയും മണ്ണെണ്ണ ഒഴിച്ച് തീ കൊടുത്തുകയുമായിരുന്നെന്നു സയ്യീദയുടെ മകൾ ഫാത്തിമ മൊഴി നൽകി. പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

No comments: