45 ദിവസം: രാജി വച്ചത് 10 രാജ്യ സഭാഅംഗങ്ങൾ

കഴിഞ്ഞ 45 ദിവസത്തിനിടയിൽ ഉപരി സഭയായ രാജ്യ സഭയിൽ നിന്ന് രാജി വച്ചത് 10 MP മാർ.  പത്തു പേരും പ്രതിപക്ഷഅംഗങ്ങൾ. ഇതിൽ 5 പേര് ബി ജെ പി യിൽ ചേർന്നു. ചിലർ ബി ജെ പി ടിക്കറ്റിൽ മത്സരിക്കുന്നു. രാജി വച്ച എല്ലാവരും ബിജെപിയിൽ ഇതിനോടകം തന്നെ ചേർന്നിട്ടുണ്ട്. ഇതോടെ ബി ജെ പി രാജ്യ സഭയിലും കേവല ഭൂരിപക്ഷത്തിലേക്കു അടുക്കുന്നു.  എന്നാൽ ബി ജെ പി യിൽ നിന്നോ, കഘടക കക്ഷികളിൽ നിന്നോ ഇതുവരെ ആരും രാജി വച്ചിട്ടില്ല.

എന്ത് കൊണ്ടാണ് എം പി മാർ രാജി വച്ചു ബി ജെ പിയിലേക്ക് പോകുന്നത്?  ആർട്ടിക്കിൾ 370 ചില്ലറയൊന്നുമല്ല ഭാരതത്തിലെ ജനങ്ങളെ സ്വാധീനിച്ചിരിക്കുന്നത്.  ഇന്ത്യൻ ജനതയുടെ 73 വർഷമായുള്ള ആഗ്രഹമാണ് ആർട്ടിക്കിൾ 370 , 35എ എന്നിവയുടെ ഡിസ്മിസ്സൽ. 

തെലുങ്ക് ദേശം പാർട്ടിക്ക് രാജ്യ സഭയിൽ 6  അംഗങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്. കഴിഞ്ഞ ജൂൺ 10 നു ഇതിൽ 4 പേരും രാജി വച്ച് ബി ജെ പി യിൽ ചേർന്നിരുന്നു.  INLD യുടെ രാം കശ്യപ് ജൂൺ 26  നു രാജി വച്ചു ബി ജെ പി യിൽ ചേർന്നു. മുൻ പ്രധാനമന്ത്രി ചന്ദ്ര ശേഖറിന്റെ പുത്രൻ നീരജ് ശേഖർ ജൂലൈ 15 രാജി വ്വച്ചു.  തുടർന്ന് തന്റെ പാർട്ടിയായ  എസ്പി യിൽ നിന്ന് രാജി വച്ച് ബി ജെ പി യിൽ ചേരുകയും, യു പി യിലെ ബൈ പോളിൽ നാമ നിർദേശ പത്രിക സമർപ്പിക്കുകയും ചെയ്തു.  ജൂലൈ 31 സഞ്ജയ് സിൻഹ കോൺഗ്രസ്സിൽ നിന്ന് രാജി വച്ച് ബി ജെ പിയിൽ ചേർന്നു. 

ഓഗസ്റ്റ്  2 നു ,  SP MP സുരേന്ദ്ര സിംഗ് നഗർ രാജി വച്ചു. 2022 ലാണ് അദ്ദേഹത്തിൻറെ കാലാവധി അവസാനിക്കേണ്ടിയിരുന്നത്.

ഓഗസ്റ്റ്  5 നു  രാജ്യ സഭയിലെ കോൺഗ്രസ് ചീഫ് വിപ് , ഭുബനേശ്വർ  കലിത രാജി വച്ചത് കോൺഗ്രസ്സിന് ചില്ലറ പരിക്കുകളല്ല ഉണ്ടാക്കിയത്. Article 370 and Article 35A തുടങ്ങിയ വിഷയങ്ങളിൽ കോൺഗ്രസ്സിന്റെ നിലപാടിൽ പ്രതിഷേധിച്ചാണ് കലിത രാജി വച്ചത്. അന്ന് മൂന്നാമത്തെ  SP MP ആയ സഞ്ജയ്  സേത്തും രാജി വച്ചു.  സമാജ് വാദി പാർട്ടിയുടെ ട്രഷറർ ആയിരുന്നു സേഥ്. 

353 പേരുള്ള എൻ ഡി എ ക്കു ഏതാണ്ട് മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിനു തൊട്ടടുത്തുണ്ട്.  വിഷയങ്ങളിലുള്ള നിലപാടുകളിൽ ചിലപ്പോൾ അതിനു മുകളിലും ഭൂരിപക്ഷം കിട്ടും.  ഇത് ഭരണഘടനാ ഭേദഗതിക്ക് വരെ സഹായം നല്കുന്നു. എന്നാൽ രാജ്യ സഭയിൽ കാര്യങ്ങൾ അത്ര പന്തിയിലായിരുന്നില്ല. 225 അംഗ രാജ്യ സഭയിൽ 73 പേര് മാത്രമായിരുന്നു തുടക്കത്തിൽ ഉണ്ടായിരുന്നത്. എന്നാൽ അത് ഇപ്പോൾ 105 (NDA) ആയിട്ടുണ്ട്. കൂടാതെ ചില തെരഞ്ഞെടുപ്പുകളും വരാനുണ്ട്. 113 ആണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.

അതായത് നിലവിലെ സർക്കാരിന്റെ കാലാവധി തീരുന്നതിനു മുൻപ് രാജ്യ സഭയിലും വലിയ ഭൂരിപക്ഷത്തിലേക്കു ബി ജെ പി പോകും.  ഭരണ ഘടനാ ഭേദഗതികൾക്കു ബി ജെ പി യെ അത് സഹായിക്കുമെന്നാണ് തീർച്ചയാണ്.  ഏക സിവിൽ കോഡ് ആണ് രാജ്യം ഉറ്റു നോക്കുന്ന ഏറ്റവും വലിയ ഭേദഗതി. അതിലേക്കാണ് കാര്യങ്ങൾ പോകുന്നത്.

No comments:

Powered by Blogger.