പ്രളയ ദുരിതാശ്വാസം കെങ്കേമം: കെ എസ് ഇ ബി പിരിച്ച 136 കോടി എന്തിയേ? ആ..

കേരളത്തിന്റെ പുനർനിർമാണത്തിനായി സാലറി ചാലഞ്ച് വഴി കെഎസ്ഇബി ജീവനക്കാരിൽ നിന്ന് ഒരു വർഷമായി പിരിച്ച 136 കോടി രൂപ ദുരിതാശ്വാസ ഫണ്ടിലുമില്ല, ദുരിതകാർക്കു എത്തിച്ചുമില്ല. അതെടുത്തു പുട്ട്, പഴം, പപ്പടം എന്നിവ ചേർത്തു കുഴച്ചു കഴിച്ചു. മാധ്യമങ്ങൾ കണ്ടു പിടിച്ചപ്പോൾ തിരിച്ചടക്കുമെന്ന് ഓഫർ.  ദുരിതത്തിൽ പെട്ടവർക്ക് മണ്ണിനടിയിൽ പുതക്കാൻ കോടി വാങ്ങാനാകും തിരിച്ചടക്കുന്നത്. എന്തൊരു കൊടും ക്രൂരതയാണിത്.  എന്തൊരു അഴിമതിയും ധൂർത്തുമാണ്?  എവിടെയാണ് പണം പോയത്? നികുതി അടെക്കേണ്ടാത്ത പണം ആരുടെ കയ്യിലാണ് എത്തിയത്? എവിടുന്നാണ് ഇത് തിരിച്ചു കൊടുക്കുന്നത്? കൊടുക്കുമോ? 

ദുരിദാശ്വാസ നിധിയിലേക്ക് ഫണ്ടുകൾ വേഗത്തിലെത്തുന്നുവെന്നും എന്നാലത് ദുരിത ബാധിതരിലേക്ക് വേഗത്തിലെത്തുന്നതിൽ വീഴ്ചയുണ്ടെന്നും പറഞ്ഞ ധർമജൻ എന്ന സിനിമ സാമൂഹിക പ്രവർത്തകന്റെ ശിരസ്സിൽ നിന്ന് നവോഥാന നായകരും, അനുയായികളും ഇന്നും ഇറങ്ങിയിട്ടില്ല.  കെ എസ് ഇ ബി യിലെ കൊടും ചതി കേരളത്തിലെ ഒരു പ്രമുഖ മാധ്യമമാണ് രംഗനത്തു കൊണ്ടുവന്നത്. ഇല്ലെങ്കിൽ നൂറു വര്ഷം കഴിഞ്ഞാലും സംഗതി ഇരു ചെവി അറിയുമായിരുന്നില്ല.  ഇത്രയും പണം സമയാ സമയത്ത് ദുരിദ ബാധിതർക്ക് എത്തിയിരുന്നുവെങ്കിൽ എന്ന് നിങ്ങൾ ഒന്ന് ചിന്തിച്ചു നോക്കൂ. അതായത് 3300 വീടുകൾ പുനർനിർമിക്കേണ്ട പണമാണിത്. ആലോചിച്ചു നോക്കുക.

2019 മാർച്ച് 31 വരെ മാത്രം സാലറി ചാലഞ്ച് വഴി ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ബോർഡ് 102.61 കോടി രൂപ പിരിച്ചു. അതിനു ശേഷമുള്ള മൂന്നു മാസവും ശരാശരി 14.65 കോടി രൂപ വീതം ബോർഡ് കൈക്കലാക്കി. സാലറി ചാലഞ്ച് വഴി ലഭിച്ച തുകയിൽ 10.23 കോടി രൂപ മാത്രമാണ് കഴിഞ്ഞ ജൂൺ 30 വരെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത്. അതായത് ഒരു പേരിനു മാത്രം.  ആരും കണ്ടു പിടിക്കരുതല്ലോ.  കൊടുത്തോ എന്ന് ചോദിച്ചാൽ കൊടുത്തു. 018 സെപ്റ്റംബർ മുതലാണ് സാലറി ചാലഞ്ചിലൂടെ ജീവനക്കാർ ഒരു മാസം മൂന്നു ദിവസത്തെ ശമ്പളം വീതം10 മാസതവണകളായി നൽകിയ പണം.

കരണ്ടു പ്രവഹിക്കുന്ന അലുമിനിയം കമ്പിയുടെ മുകളിൽ നിന്ന് ജീവിതം പണയം വച്ച് കെ എസ് ഇ ബി ജീവനക്കാർ മുണ്ടു മുറുക്കി ഉടുത്തു, പണിക്കൂലിയിൽ നിന്ന് നൽകിയ തുകയാണിത്. സത്യത്തിൽ ദൈവം പോലും പൊറുക്കുന്ന കാര്യമല്ല. സ്വന്തം ശമ്പളത്തിൽ നിന്ന് പകുത്തു നൽകിയ തുകയുടെ 95 ശതമാനവും ദുരിതാശ്വാസ നിധിയിലേക്ക് എത്തിയില്ല.

ഇതൊക്കെ ഒരിക്കലും ക്ഷമിക്കാൻ കഴിയുന്ന കാര്യമല്ല.  ഇതൊക്കെ ഇങ്ങനെ ചെയ്യാൻ ധൈര്യം നൽകുന്ന ഒരു ഭരണകൂടമിവിടെയുണ്ട്. ആ അഹങ്കാരമാണ് ഇതിനു പിന്നിൽ.  ഇത് ശരിക്കും അഴിമതിയാണ്.  കുറ്റക്കാർ ശിഖിക്കപ്പെടണം.

പണം നൽകിയില്ലെന്ന മുഖ്യ മന്ത്രിയെയും ബന്ധപെട്ടവരെയും അറിയിച്ചിരുന്നു എന്നാണു അധികാരികൾ പറയുന്നത്.  അത് വേറൊരു തമാശ. 

No comments:

Powered by Blogger.