ഫെയിക് ID കളിൽ നിറഞ്ഞാടുന്നവർ കാണാതെ പോകുന്ന ദുരന്തങ്ങൾ

ഫെയ്‌സ് ബുക്ക് പോലൊരു സംവിധാനം ഇന്ത്യയിൽ പ്രവർത്തിക്കണമെങ്കിൽ ഫെയ്‌സ് ബുക്കിനേക്കാൾ വലിയ സാങ്കേതിക വിദ്യകൾ അത് മോണിറ്റർ ചെയ്യുന്നതിലും ഉണ്ടാകും എന്ന് നാം മനസ്സിലാക്കണം.  ഇയ്യിടെയായി FB ഫെയിക് ഐഡി കൾ ധാരളാമായി കണ്ടു വരുന്നു.  ഇത്തരം ഫെയിക് ഐ ഡി കളിലൂടെ വ്യക്തി ഹത്യ ചെയ്യുക എന്നാതാണ് പരമമായ ലക്ഷ്യം. അതായത് നേരിട്ട് പറയാൻ ധൈര്യം പോരാ. ഒളിച്ചിരുന്ന് എന്തും പറയാമെല്ലോ. ഇതിന്റെ ധാർമിക വശവും ആദ്യം ആലോചിക്കുക.  നിയമ വശം വളരെ കാർക്കശ്യമേറിയതാണ്. ഏതു ഫെയിക് ഐഡിയും കണ്ടു പിടിക്കുക നിസ്സാര കാര്യമാണ്.  സാധാരണ പോലീസ് സ്റ്റേഷനിൽ അതിനു സംവിധാനമില്ലെങ്കിലും, പൊലീസിന് അങ്ങനൊരു സംവിധാനമുണ്ട്. അത് മികച്ചതുമാണ്.

ലോകത്ത് എവിടിരുന്ന് ഒരു ഫെയ്‌സ് ബുക്ക് അകൗണ്ടിലോ, പേജിലോ  പോസ്റ്റിട്ടാലും അത് കണ്ടു പിടിക്കാനുള്ള സാങ്കേതിക വിദ്യ, ആവശ്യമെങ്കിൽ, ഏറ്റവും നിസ്സാരമായൊരു സംഗതിയാണ്.  ഫെയിക് ഐഡി കൾ കൂടുതലും വിദേശത്തിരുന്ന് ഓപ്പറേറ്റ് ചെയ്യുന്നതുകൊണ്ട് ആർക്കും അത് കണ്ടെത്താനാകില്ലെന്ന മൂഢ ചിന്ത തികഞ്ഞ വിഡ്ഢിത്തരമാണ്.  പല വിഷയങ്ങളിലും, സംഭവങ്ങളിലും പരാതിക്കാർ ഇല്ലാത്തതാണ് ഫെയിക് ഐഡികൾ കണ്ടുപിടിക്കപെടാതെ പോകുന്നത്.  അതുകൊണ്ടു ഫെയിക് ഐഡികൾ ഓപ്പറേറ്റു ചെയ്യുന്നവർ ഇതൊന്നും ആർക്കും കണ്ടുപിടിക്കാൻ കഴിയില്ല എന്ന ധാരണ വച്ച് പുലർത്തുന്നത് അപകടകരമാണ്.
 
ഇന്ത്യൻ നിയമമനുസരിച്ചു വിമർശിക്കാനും, അഭിപ്രായം പറയാനും അവകാശമുണ്ട്.  പ്രത്യേകിച്ചും പൊതു സ്ഥാപനങ്ങളെയും, പൊതു സ്ഥാപനങ്ങളിൽ ശമ്പളം പറ്റുന്നതോ, മറ്റേതെങ്കിലും നിലയിൽ സർക്കാർ പണം കൈപറ്റുന്നവരോ ആയ ആൾക്കാർ തെറ്റ് കാണിച്ചുവെങ്കിൽ അതിനെ വിമർശിക്കാനുള്ള പൂർണ അവകാശം ഏതൊരു പൗരനും ഉണ്ട്.  കാരണം ഒരു പൗരനാണ് അയാൾക്കോ, ആ സ്ഥാപനത്തിനോ ശമ്പളം (നികുതി) കൊടുക്കുന്നത്. എന്നാൽ അങ്ങനെ ഒരാളെ പോലും, അയാളുടെ വ്യക്തി ജീവിതവുമായി ബന്ധപ്പെടുത്തി അധിക്ഷേപിക്കാൻ അവകാശമില്ല.  അങ്ങനെ എങ്കിൽ നീണ്ട നാൾ ജയിലിൽ കിടക്കാൻ ഉതകുന്ന കുറ്റമാണത്.

THE INFORMATION TECHNOLOGY ACT, 2000
Section 66A of the Information Technology Act, 2000 states that a person would be punished with imprisonment for up to 3 years with fine if he uses a computer resource or communication device to send-
1. Any information that is grossly offensive or has menacing character.
2. Any information which is false to cause annoyance, inconvenience, danger, obstruction, insult, injury, criminal intimidation, enmity, hatred or ill will.
3. Any email or electronic mail message to cause annoyance or inconvenience, mislead the addressee or recipient about the origin of such messages

നിയമമൊക്കെ എല്ലാവർക്കും അറിയാമെങ്കിലും എന്നെ പിടിക്കില്ല എന്നതാണ് ചിന്ത.  ഇത് ഉടായിപ്പു ഫോൺ നമ്പർ, ഇമെയിൽ ഒക്കെ കൊടുത്തുണ്ടാക്കിയ ഫേസ് ബുക്ക് ആണത്രേ! പമ്പര വിഡ്ഢിത്തമാണീ ചിന്ത. പോസ്റ്റിന്റെയോ, കമന്റസിന്റെയോ ഒറിജിൻ കണ്ടു പിടിക്കുന്നത് ഏതു ഫോൺ നമ്പർ കൊടുത്ത് നിർമിച്ച അകൗണ്ട് എന്നതല്ല.  ഏതു ഡിവൈസിൽ (ഫോൺ, കമ്പ്യൂട്ടർ) നിന്ന് എപ്പോ പോസ്റ്റിട്ടു എന്നത് നോക്കിയാണ്. ഓരോ പോസ്റ്റിനും (URL ലിങ്കിനും) ഒരു IP അഡ്രസ് ഉണ്ടാകും. ആ IP അഡ്രസ് ഏതു രാജ്യത്ത്, ഏതു സംസ്ഥാനത്ത് (സോൺ), ഏതു മൊബൈൽ അല്ലെങ്കിൽ കമ്പ്യൂട്ടർ, ഏതു സമയത്ത്, ആര് ഉപയോഗിച്ച് എന്ന് കണ്ടുപിടിക്കാൻ പൊലീസിന് ആവശ്യമെങ്കിൽ പത്തു മിനിറ്റ് തന്നെ വേണ്ട.  ആ ഫോൺ ഞാനുപയോഗിച്ചതല്ല എന്ന് പറയാൻ കഴിയില്ല.  കാരണം അതിനു തൊട്ടു മുൻപും, പിൻപും നമ്മൾ ചെയ്ത ഫോൺ കൊളോ, ഇ മെയിലോ ഒക്കെ അതിലുണ്ടാകും.  ഇനി അഥവാ ബൈ ചാൻസിൽ മറ്റൊരാൾ നമ്മുടെ ഫോൺ ഉപയോഗിച്ചാലും നമ്മൾ തന്നെയാകും കുറ്റവാളി.

സാമൂഹിക മാധ്യമങ്ങളി സ്ത്രീകളെ ആക്ഷേപിക്കുക, അപമാനിക്കുക, കുട്ടികളെ ആക്ഷേപിക്കുക, അപമാനിക്കുക തുടങ്ങിയ കുറ്റങ്ങൾ ബലാൽ സംഗത്തോളം പ്രാധാന്യമേറിയ വിഷയങ്ങളാണ് എന്ന് പ്രത്യേകം മറക്കാതിരിക്കുക. പലരും ഒരാളോടുള്ള വൈരാഗ്യം കൊണ്ട് അവരുടെ ഭാര്യയെയോ, മക്കളെയോ മോശമായി ചിത്രീകരിക്കുന്നതായി കാണുന്നു.  ഇത് വലിയ കുറ്റമാണ്. ഇത്തരത്തിൽ ഇരകളാകുന്നവർ പോലീസിൽ പരാതി നൽകാനും ഫോള്ളോ അപ്പ് നടത്താനും പ്രത്യേകം ശ്രദ്ധിക്കുക. ഉറപ്പായും പ്രതിയെ ശിക്ഷിക്കും. തീർച്ച.

നിയന്ത്രിക്കാൻ കഴിയാത്ത ഒരു സംവിധാനവും ഇന്ത്യയിലില്ല.  അതിനായി നടപ്പു നിയമങ്ങൾ മാറ്റിയെഴുതാൻ വരെ ഇന്ത്യയിൽ നിയമമുണ്ട്.  നിയന്ത്രിക്കാൻ കഴിയാത്തതു കൊണ്ട് ആർട്ടിക്കിൾ 370 , 35A വകുപ്പുകൾ തന്നെ ഇല്ലാതാക്കിയത് ശ്രദ്ധിക്കുമല്ലോ. പിന്നെയാണോ ഒരു ഫെയ്‌സ് ബുക്ക് അകൗണ്ട്.

സ്വന്തം ഐഡിയിൽ നിന്ന് ഒരു പോസ്റ്റോ കമന്റോ ഇട്ടു തെറ്റ് പറ്റി പോയാൽ പോലും മാപ്പു പറഞ്ഞെങ്കിലും രക്ഷപെടാം.  ഫെയിക് ഐഡികളിൽ നിന്ന് തെറിയുടെ മായാലോകം തീർക്കുന്നവരും, സ്ത്രീകളെ അപമാനിക്കുന്നവരും ജാഗ്രതൈ! ഞാൻ ഗൾഫിലാ, ഞാൻ ഉഗാണ്ടയിലാ എന്നൊന്നും പറഞ്ഞാൽ നിയമ വ്യവസ്ഥ അതങ്ങീകരിച്ചു തരില്ല. മൂന്നു വർഷത്തെ ജയിൽ വാസം ഒരു ചെറിയ കാലയളവല്ല.  അപമാനിക്കപ്പെടുന്നവൻ തുനിഞ്ഞിറങ്ങിയാൽ അപമാനിക്കുന്നവന്റെ കുടുംബം വെളുക്കും. ഓർക്കുക.

പൊതു ജന താല്പര്യാർത്ഥം പെൻ ഇന്ത്യ ന്യൂസ് പ്രസിദ്ധീകരിക്കുന്നത്.

എന്നിട്ടെന്താ "പോരാളി ഷാജിയെ" പിടിക്കാത്തതെന്നാണോ ചോദ്യം? ഹ ഹ ഹ. സാധാരണ സ്ത്രീകളെയോ, വ്യക്തികളെയോ, രാജ്യ സുരക്ഷയെയോ ഒന്നും ഇത്തരം അകൗണ്ടുകളിൽ കൂടി അധിക്ഷേപിക്കാറില്ല. പൊതു താല്പര്യ വിഷയങ്ങൾ മാത്രമാണ് അത്തരം അകൗണ്ടുകളിൽ പരാമർശിക്കുന്നത്. രാജ്യം, വ്യക്തി - ഇതാണ് വിഷയം. 

No comments:

Powered by Blogger.