പത്തനംതിട്ടക്കാർ സുഖമായി ഉറങ്ങിക്കോളൂ. കളക്ടർ ബ്രോ കാവലുണ്ട്
ചിലർ ചരിത്രം പഠിക്കും. ചിലർ അത് രചിക്കും. ഇന്ത്യൻ ഭരണ വ്യവസ്ഥയിൽ സാധാരണക്കാരന്റെ ആശ്രയവും, അഭിലാഷവും, പ്രതീക്ഷയും, താങ്ങും, തണലുമായി ജില്ലാ ഭരണകൂട സംവിധാനം എങ്ങനെയാണ് പ്രവർത്തിക്കേണ്ടതെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ പി ബി നൂഹ് ഐ എ എസ് പഠിപ്പിക്കുന്നു.
മഴക്കെടുതികളുമായി ബന്ധപ്പെട്ട കാര്യക്ഷമമായ പ്രവർത്തനത്തിന് ഏതെങ്കിലും ഒരു ജില്ലാ ഭരണകൂടത്തിന് ഒരു അംഗീകാരം കൊടുക്കണമെന്ന് തീരുമാനിച്ചാൽ അത് പത്തനംതിട്ട ജില്ലാ കളക്ടർ പി ബി നൂഹിന് തന്നെ ലഭിക്കും. കാർമേഘം മാനത്ത് കറുപ്പ് പരത്തിയാൽ നൂഹിന് പിന്നെ ഉറക്കമില്ലാത്ത യാമങ്ങളാണ്. പെരിയാർ കടുവാ സംരക്ഷണ സങ്കേതമുൾപ്പടെ താരതമ്യേന ദുർഘടങ്ങളായ പ്രദേശങ്ങളാണ് പത്തനംതിട്ട ജില്ലയിലുള്ളത്. നിരവധി ആദിവാസി ഊരുകൾ. കുത്തനെ ഉള്ള മല നിരകൾ. പലേടത്തും വാഹനങ്ങൾ എത്താറില്ല. പക്ഷെ എവിടെ മനുഷ്യൻ ദുരന്തമുഖത്തു നിൽക്കുന്നുവോ അവിടെ കളക്ടർ ഓടിയെത്തുന്നു. ക്യാംപുകളിൽ ഭക്ഷണം, വെള്ളം, വെളിച്ചം എന്നിവയിൽ കാർക്കശ്യമായ നിലപാട് പുലർത്തുന്നു. ജില്ലാ ഭരണകൂട സംവിധാനത്തെ എണ്ണ ഇട്ട യന്ത്രം പോലെ പ്രവർത്തിപ്പിക്കുന്നു.
ജില്ലയിലെ മാധ്യമപ്രവർത്തകരുമായി നിരന്തര സമ്പർക്കത്തിലാണ് പത്തനംതിട്ട ജില്ലാ കളക്ടർ. അതിനായി പ്രത്യേക സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ നിർമിച്ച് അപ്പപ്പോൾ വാർത്തകൾ കൈമാറുന്നു. പത്തനംതിട്ടയിലെ മാധ്യമ പ്രവർത്തകരും അതീവ ജാഗ രൂഗരാണ്. ജില്ലയിലെ മുക്കിലും മൂലയിലും നിന്ന് വിവരങ്ങൾ ശേഖരിച്ച് അവർ കളക്ടർക്കും അദ്ദേഹത്തിൻറെ ഉദ്യോഗസ്ഥർക്കും അണുവിട താമസിയാതെ എത്തിച്ചു നൽകുന്നു. കളക്ടർ അത് സ്വീകരിച്ച് അപ്പപ്പോൾ നടപടി സ്വീകരിക്കുന്നു. ഇതിന്റെ കോ ഓർഡിനേഷനായി പി ആർ ഡി യുമായി ബന്ധപ്പെട്ട് പരിചയ സമ്പന്നനായ പ്രത്യേകം ഉദ്യോഗസ്ഥനെ നിയമിച്ചിരുന്നു. ഇതൊക്കെ സാധാരണക്കാർക്ക് മനസ്സിലാക്കാൻ കഴിയുന്ന കാര്യമല്ല. വിവിധ വകുപ്പുകൾ, രാഷ്ട്രീയ ക്കാർ, സാമൂഹിക പ്രവർത്തകർ, സംഘടനകൾ, മാധ്യമങ്ങൾ - അങ്ങനെ കണ്ണിമ ചിമ്മാതെ നടക്കുന്ന ഒരു വലിയ പ്രവർത്തനമാണ് മഴക്കാലത്തു പത്തനംതിട്ടയിൽ നടക്കുന്നത്.
ജില്ലയിലെ മാധ്യമ പ്രവർത്തകരെ പ്രേത്യേകം അഭിനന്ദിക്കണം. ആശങ്കയുടെ നാളുകളിൽ 70 % മാധ്യമ പ്രവർത്തകരും ഉറക്കമിളച്ചിരുന്നു. അവരുടെ ആ ആവേശത്തിന് പോലും കാരണം കളക്ടർ ബ്രോ ആണെന്ന് പറയാം. നയിക്കാനൊരാളുണ്ടെങ്കിൽ എല്ലാം ശരിയാകും.
സ്‌കൂളുകൾക്ക് അനാവശ്യമായ അവധികൾ പ്രഖ്യാപിക്കുകയോ, എന്നാൽ അതീവ ഗുരുതര സാഹചര്യങ്ങളിൽ അവധി നല്കാതിരിക്കുകയോ ചെയ്തില്ല. ജില്ലയിലെ രാഷ്ട്രീയ നേതാക്കളും, സാമൂഹിക പ്രവർത്തകരുമായി കളക്ടർ നിരന്തര ബന്ധം പുലർത്തുന്നു.
ചുരുക്കി പറഞ്ഞാൽ മികച്ച പ്രവർത്തനമാണ് പി ബി നൂഹ് ഐ എ എസ് പത്തനംതിട്ട ജില്ലക്ക് വേണ്ടി നടത്തുന്നതെന്ന് തീർത്ത് പറയാനാകും. ശബരിമല വിഷയത്തിൽ കേരള സർക്കാരിന്റെ പിടിവാശിക്കു മുന്നിൽ പി ബി നൂഹിന്റെ പേരും വിമർശനത്തിന് വിധേയമായതാണ്. എന്നാൽ എല്ലാ വിമർശനങ്ങളെയും അതിജീവിച്ചു കാരുണ്യത്തിന്റെയും, സഹന സഹജീവിതത്തിന്റെയും ഇരുതിരി വിളക്കാണ് കളക്ടർ ബ്രോ കത്തിച്ചു വച്ചിരിക്കുന്നത്. ആ വലിയ മനസ്സിന് മുന്നിൽ വർണങ്ങളോ, പ്രത്യയ ശാസ്ത്രങ്ങളോ, സിദ്ധാന്തങ്ങളോ ഒന്നുമില്ല. ജനങ്ങൾ മാത്രം.
പത്തനംതിട്ട ജില്ലയിലെ യുവ ജനങ്ങൾ ബഹുമാനപെട്ട കളക്ടർ എന്നോ, സാർ എന്നോ വിളിക്കുന്നതിന് പകരം "കളക്ടർ ബ്രോ" എന്നാണു പി ബി നൂഹ് ഐ എ എസ്സിനെ വിളിക്കുന്നത്. ഒരു വലിയ പുതു സംസ്കാരമാണ് പത്തനംതിട്ട ജില്ലാ കളക്ടർ ജനങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നത്.
നന്ദി കളക്ടർ ബ്രോ. പെൻ ന്യൂസിന്റെ ആദരം. ഒപ്പം പാദ നമസ്കാരവും.
pen India news

No comments: