പറയാതിരിക്കാൻ തരമില്ല. പറഞ്ഞു പോകുന്നതാണ്

ജമാ അത്തെ ഇസ്ലാമി പത്രം നടത്തുന്നത് ഇന്ത്യയുടെ കേന്ദ്ര മന്ത്രി, അതും സ്ത്രീ ധനകാര്യമന്ത്രി നിർമല സീതാരാമനെ പറ്റി വാർത്ത ചെയ്യാനല്ല.  ജമാ അത്തെ ഇസ്ലാമിയുടെ കണക്കിൽ ഇങ്ങനൊരു മന്ത്രിയുമില്ല, അങ്ങനൊരു ബജറ്റുമില്ല.  അവർ വെറുക്കപ്പെടേണ്ട ഒരു സ്ത്രീ മാത്രം. വേറൊരർഥത്തിൽ കാഫിർ എന്ന് വിളിക്കാം. മാധ്യമ എന്ന പത്രത്തിന്റെ കണ്ണിലൂടെ നിർമല സീതാരാമനെ ഒന്ന് കാണാൻ ശ്രമിക്കൂ.  അവരെ എതിർക്കുന്നവരുടെ എല്ലാ വിഷമവും മാറിക്കിട്ടും.

പറയാതിരിക്കാൻ തരമില്ല. പറഞ്ഞു പോകുന്നതാണ്. ഇത്തരം ചെയ്തികൾക്ക് അത്തരം പറച്ചിലുകൾ ആവശ്യമാണ്.  എന്തായാലും മനോരമയും, മാതൃ ഭൂമിയും ചെയ്യുന്നതിനേക്കാൾ നല്ല രീതിയിൽ ചിത്രം വരച്ചു ഭാഗങ്ങൾ അടയാളപ്പെടുത്തിയിട്ടുണ്ട്. മാധ്യമം ഒരിക്കലും പറഞ്ഞിട്ടില്ലലോ അവർ സ്വതന്ത്ര വാർത്താ വിതരണക്കാരാണെന്ന്.

കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനെ വ്യക്തിപരമായി അധിക്ഷേപിച്ച് ജമാ അത്തെ ഇസ്ലാമി മുഖ പത്രം . നിർമ്മല സീതാരാമനെ ഹിന്ദു ദേവതയായി ചിത്രീകരിച്ച് , കർഷകന്റെ പുറത്തു കയറി താണ്ഢവമാടുന്ന രീതിയിൽ അവതരിപ്പിച്ചാണ് ഇന്നത്തെ പത്രം പുറത്തിറങ്ങിയത് . പതിവ് ഇര വാദം ഉയർത്തുന്ന പത്രം തികഞ്ഞ സ്ത്രീവിരുദ്ധതയാണ് ഇതിലൂടെ പ്രചരിപ്പിക്കുന്നത് .

കേന്ദ്ര ബഡ്ജറ്റിനെ വിമർശിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ ജനദ്രോഹം എന്ന തലക്കെട്ടോടെ ഇറങ്ങിയ വാർത്തയിലാണ് മന്ത്രി നിർമ്മല സീതാ രാമനെ പത്രം അധിക്ഷേപിച്ചത് . ഒരു സ്ത്രീ കൂടിയായ മന്ത്രി , മറ്റൊരാളെ ചവിട്ടി മെതിച്ചു താണ്ഡവമാടുന്ന രീതിയിൽ ചിത്രീകരിച്ചതു തികഞ്ഞ സ്ത്രീ വിരുദ്ധത തന്നെയാണ്.

എന്തായാലും ബജറ്റ് അത്ര മോശമല്ല.  ഭാരതത്തിലെ എല്ലാവരെയും ഉൾക്കൊള്ളുന്നതാണ്. തൽക്കാലം  ലക്‌ഷ്യം നേടാൻ മത്തു മാർഗങ്ങളില്ല.  അല്ലെങ്കിൽ തന്നെ ആവശ്യമുള്ളത് ചോദിക്കുക.  ഇത്തരം ജല്പനം അപേക്ഷിക്കാവുന്നതാണ്.

മറ്റൊരർഥത്തിൽ പറഞ്ഞാൽ, പ്രസ്തുത പത്രം വായിക്കുന്നവരാരും ഈ കല ആസ്വദിക്കാത്തവരല്ല.  അതാണ് മാധ്യമ ധർമം.  എന്റെ ന്യായം പറയുന്നതാണ് എന്റെ ധർമം.

No comments:

Powered by Blogger.