സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണ് കോന്നി മെഡിക്കൽ കോളേജ് ആരംഭിക്കാതിരിക്കുന്നത്. ഇതിനു പിന്നിൽ വൻ സമ്മർദ്ദമുണ്ട്
സാമാന്യം ഭേദപ്പെട്ട ഒരു ചികിത്സാ സംവിധാനം കോന്നി മെഡിക്കൽ കോളേജിലൂടെ ലഭിക്കുമെന്നിരുന്നിട്ടും അത് സാധ്യമാക്കാൻ പിണറായി സർക്കാർ തയ്യാറാകുന്നില്ല. കോടി ക്കണക്കിന് രൂപ ചിലവാക്കി 300 കിടക്കളുള്ള എല്ലാ സംവിധാനം ഒരുക്കിയിട്ടും അതൊന്നു തുറന്നു കൊടുക്കാൻ സർക്കാരിന് കഴിയുന്നില്ല.
ഒരു വാട്ടർ ടാങ്ക് സ്ഥാപിക്കാൻ കഴിയാതിരിക്കുന്നതുകൊണ്ടാണ് കോടികൾ സർക്കാർ ഖജനാവിൽ നിന്ന് ചിലവഴിച്ച പണം കെട്ടിടങ്ങളായി പായൽ പിടിച്ചു നശിക്കുന്നത്. എത്ര ദ്രോഹമാണ് നാട്ടുകാരോട് ചെയ്യുന്നത്? ഒന്നോ രണ്ടോ നേഴ്സുമാരെയും, ഒരു ഡോക്ട്ടറെയും അവിടെ നിയമിച്ചാൽ ദിവസേന 200 രോഗികൾക്ക് അത്യാവശ്യം പനിക്ക് മരുന്ന് കൊടുക്കരുതോ?
സീതത്തോട്, ചിറ്റാർ, തണ്ണിത്തോട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള ഹാർട്ട് അറ്റാക്ക്, ഹൈ ബ്ലഡ് പ്ലെഷർ മൂലമുള്ള 95 % മരണങ്ങളും ആദ്യ ഒരു മണിക്കൂറിനുള്ളിൽ മികച്ച ആശുപത്രിയിൽ എത്താതിരുന്നത് മൂലമുള്ളതാണ്. സീതത്തോട്ടിൽ ഒരു അത്യാഹിതം ഉണ്ടായാൽ അടുത്ത മെഡിക്കൽ കോളേജിൽ എത്തണമെങ്കിൽ നാല് മണിക്കൂർ എടുക്കും. കോന്നിയിൽ എല്ലാ സൗകര്യങ്ങളുണ്ടായിട്ടും ജനങ്ങൾ നിത്യേന മരണമടയുകയാണ്.
ഇലക്ഷനെടുത്തതോടെ വിവിധ രാഷ്ട്രീയപാർട്ടികൾ മെഡിക്കൽ കോളേജ് എന്നും പറഞ്ഞു ശബ്ദമുണ്ടാക്കാൻ തുടങ്ങിയിട്ടുണ്ട്. മുൻ എം എൽ എ അടൂർ പ്രകാശ് കളമൊഴിഞ്ഞതോടെ മെഡിക്കൽ കോളേജിന്റെ ഒരു പരിപാടിയും മുന്നോട്ടു പോകില്ലെന്നത് പകൽ പോലെ വ്യക്തമാണ്. ജനങ്ങൾ സംഘടിച്ചു മെഡിക്കൽ കോളേജ് തുടങ്ങാനാവശ്യമായ സമരപരിപാടികൾ ആവിഷ്കരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
മെഡിക്കൽ കോളേജ് തുറക്കണമെന്നാവശ്യപ്പെട്ട് ഒരു രാഷ്ട്രീയപാര്ടിയും സമരം ചെയ്യുന്നുമില്ല. ഇതും സംശയാസ്പദമാണ്. സ്വകാര്യ ആശുപത്രികളെ സഹായിക്കാൻ കക്ഷി ഭേദമന്യേ രാഷ്ട്രീയക്കാർ പിന്നാം പുറത്തു കളിക്കുന്നുണ്ട്.

No comments: