സ്ഥാപനം കേന്ദ്ര സർക്കാരിന്റേതാണ്: പക്ഷെ ബി ജെ പി അനുഭാവികൾ പടിക്കു പുറത്ത്

കേരളത്തിൽ ഡി വൈ എഫ് ഐ കളിച്ചാൽ സി പി എം ജോലി കൊടുക്കും: യൂത്ത് കോൺഗ്രസ്സ് കളിച്ചാൽ ബി ജെ പി കൊടുക്കും: യുവ മോർച്ച കളിച്ചാൽ കുമ്പിളിൽ തന്നെ എന്നും കഞ്ഞി കിട്ടും:  ബി ജെ പിയിൽ യുവാക്കൾ അസ്വസ്ഥരാകുന്നു

കേരളത്തിൽ അകൗണ്ട് തുറക്കാൻ നെട്ടോട്ടമോടുന്ന ബി ജെ പി ക്ക് തങ്ങളുടെ പാർട്ടിയിൽ പെട്ട ഏതെങ്കിലും ഒരു യുവാവിന് എന്തെങ്കിലും ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ താൽക്കാലിക തൊഴില് പോലും നൽകുന്നില്ല.  ബി എസ് എൻ എൽ, കയർ ബോർഡ്, നെഹ്‌റു യുവക് കേന്ദ്ര, റബ്ബർ ബോർഡ്, കോഫി ബോർഡ് തുടങ്ങിയ കേന്ദ്രങ്ങളുടെ ചുമതലയിൽ ഇപ്പോഴും ഇരിക്കുന്നത് കോൺഗ്രസ്സ് ഭരണ കാലത്തു നോമിനേറ്റ് ചെയ്തവരാണ്.  ഇക്കഴിഞ്ഞ ദിവസം പത്തനംതിട്ട ബി എസ് എൻ എല്ലിൽ നിന്ന് താൽക്കാലിക ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു.  ബി ജെ പി അനുഭാവികളായ മുഴുവൻ ജീവനക്കാരെയും പിരിച്ചു വിടുകയും കോൺഗ്രസ്സ് അനുഭാവികളായ രണ്ടു പേരെ നില നിർത്തുകയും ചെയ്തു.  ഈ വിഷയം ബി ജെ പി ജില്ലാ പ്രസിഡന്റിനെയും, സംസ്ഥാന നേതാക്കളെയും അറിയിച്ചിട്ടും മൗനമായിരുന്നു മറുപടി. റാന്നിയിൽ നിന്നുള്ള ഒരു ബി ജെ പി അനുഭാവി ശബരിമല-പമ്പ  പോസ്റ്റൽ ഡിപ്പാർട്മെന്റിൽ താൽക്കാലിക ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു.  അയാളെ കഴിഞ്ഞ ദിവസം പിരിച്ചുവിട്ടു.  വിഷയം ബി ജെ പി യുടെ ഒരു മുതിർന്ന നേതാവിനോട് പറഞ്ഞിട്ട് അദ്ദേഹം കേട്ടതായി പോലും ഭാവിച്ചില്ല.

ധാരാളം അഭ്യസ്തവിദ്യരായ യുവാക്കൾ ബിജെപി യിലുണ്ട്.  ആർ എസ് എസ്സിലെ 100% സ്വയം സേവകരും നല്ല വിദ്യാസമ്പന്നരാണ്.  ബിജെപി ആയ ഒറ്റ കാരണത്താൽ തന്നെ ഒരു പ്യൂൺ ജോലി പോലും അവർക്കു കേരളത്തിൽ ലഭിക്കില്ല.  ഇതൊരു വലിയ സാമുഹിക അരാജകത്വവുമാണ്. ഉദ്യോഗാർഥികളായ ബി ജെ പി പ്രവർത്തകർ പല ഇന്റർവ്യൂകളിൽ നിന്നും ആട്ടി ഓടിക്കപെടുകയും, അവഹേളിക്കപെടുകയും ചയ്യപ്പെടുന്നു.

അഞ്ചു വർഷമായി കേന്ദ്രം ഭരിക്കുന്ന ഭരിക്കുന്ന ബിജെപി ആകട്ടെ തങ്ങളുടെ പാർട്ടിയിൽ ഇത്തരം തിരസ്കരണങ്ങൾ അനുഭവിക്കുന്ന യുവാക്കളെ പറ്റി ചിന്തിക്കുന്നതേ ഇല്ല.  കഴിയുമെങ്കിൽ ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ കേരളത്തിൽ സൃഷ്ടിക്കാൻ ബി ജെ പി ക്ക് കഴിയും.  പക്ഷെ സാധ്യതകളെ പറ്റി പഠനം നടത്തുകയോ, യുവാക്കളെ പരിഗണിക്കാൻ സമ്മർദ്ദം ചെലുത്തുകയോ ചെയ്യുന്നില്ല. ബി ജെ പി കേരളം ഇക്കാര്യത്തിൽ തികച്ചും നിർജീവമാണ്.

സി പി എം ഇപ്പോഴും ശക്തമായ സംഘടനയായി നില നിൽക്കാൻ കാരണം പാർട്ടിക്കാരായ ലക്ഷക്കണക്കിന് ആളുകളാണ് വിവിധ സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്നത്. വിവിധ  സൊസൈറ്റികൾ, ബിവറേജസ് കോർപറേഷൻ, കെ എസ് എഫ് ഇ തുടങ്ങിയ സ്ഥാപനങ്ങളിൽ സി പി എം സംസ്ഥാന നേതാക്കൾ മുതൽ ബ്രാഞ്ച് തലം വരയുള്ള നേതാക്കളും, അവരുടെ ബന്ധുക്കളുമാണ് ജോലി ചെയ്യുന്നത്.  അവരുടെ ക്വാളിഫിക്കേഷൻ പാർട്ടിക്കാർ എന്നത് മാത്രമാണ്. കോൺഗ്രസ്സ് ഭരണ കാലത്തു അവരുടെ ആളുകളെ തിരുകി കയറ്റുന്നുണ്ട്.

എന്നാൽ ഭരണം കിട്ടി ആറു വർഷമായിട്ടും ഇന്നും ഏതെങ്കിലുമൊരാൾക്കു മുകളിൽ പറഞ്ഞ ഏതെങ്കിലും ഒരു  കേന്ദ്ര സർക്കാർ സ്ഥാപനത്തിന്റെ അഡ്വൈസറി കമ്മിറ്റിയിൽ പോലും ഉൾപ്പെടുത്തിയിട്ടില്ല.  ബി ജെ പി യിൽ നിന്ന് വർഷങ്ങൾക്കു മുൻപേ പുറത്താക്കിയ ഒരു ജില്ലാ പ്രസിഡണ്ട് ഇപ്പോഴും കേന്ദ്ര നോമിനിയായ റയിൽവേ പാസഞ്ചേഴ്‌സ് പ്രധിനിധിയാണ്.

ഇത് ബി ജെ പി യിൽ നിന്ന് യുവാക്കളുടെ കുത്തൊഴുക്കിന് കാരണമാക്കുകയും, അകൗണ്ട് തുറക്കാനുള്ള മോഹം മോഹമായി തന്നെ അവശേഷിപ്പിക്കുകയും ചെയ്യും.  ഇത് കണ്ടിട്ടും കേട്ടിട്ടും, അറിഞ്ഞിട്ടും ജില്ലാ സംസ്ഥാന നേതാക്കൾ അറിഞ്ഞതായി ഭാവിക്കുന്നതേ ഇല്ല.

No comments:

Powered by Blogger.