തെരെഞ്ഞെടുപ്പ് അടുത്തു: കോന്നി മെഡിക്കൽ കോളേജ് പ്രവർത്തനം ആരംഭിക്കാതെ പുതിയ കോടികളുടെ ഓഫറുമായി സർക്കാർ

സാധാരണ ഗതിയിൽ കോന്നി മെഡിക്കൽ കോളേജ് എപ്പോഴേ പ്രവർത്തനം ആരംഭിക്കേണ്ടതാണ്.  എന്നാൽ തൊടുന്യായങ്ങൾ പറഞ്ഞും മറ്റും സർക്കാർ മെഡിക്കൽ കോളേജ് ആരംഭിക്കാൻ ആവശ്യമായ ഒരു നടപടിയും ഇതുവരെ കൈക്കൊണ്ടിട്ടില്ല.  എന്നാൽ ഇലക്ഷൻ ആരംഭിച്ചതോടെ 361 കോടി മെഡിക്കൽ കോളേജിന് കൊടുക്കുന്നു എന്നും പറഞ്ഞു നാടകം കളി വീണ്ടും ആരംഭിച്ചിരിക്കുകയാണ്.  കോന്നി മെഡിക്കൽ കോളേജിൽ ഇപ്പോൾ വേണ്ടത് കോടികളാണ്.  നിലവിലെ സംവിധാനത്തിൽ ജല സംഭരണി സ്ഥാപിക്കുക, ആവശ്യമായ അപ്രോച് റോഡുകൾ പണിയുക എന്നതാണ് വേണ്ടത്.  ഇതിനു തുശ്ചമായ പണം മതി.  ആ പണം പോലും അനുവദിച്ചിട്ടുള്ളതാണ്. അത് വിനിയോഗിക്കാനോ, മെഡിക്കൽ കോളേജ് തുറക്കാനോ സർക്കാരിന് യാതൊരു താല്പര്യവുമില്ല.

ഈ സാഹചര്യത്തിൽ ജനങ്ങൾ സംഘടിക്കുകയും തെരഞ്ഞെടുപ്പുകളിൽ ശക്തമായി പ്രതികരിക്കുകയും ചെയ്യേണ്ടതാണ്.  ആശുപത്രി തുറന്നു പ്രവർത്തിക്കുക എന്നത് കോന്നി നിവാസികളുടെ അടിയന്തരമായ ആവശ്യമാണ്.  അതിനു സർക്കാർ തയ്യാറായില്ലെങ്കിൽ ജനവിധി ശക്തമായ താക്കീതാകണം. 

No comments:

Powered by Blogger.