ശക്തി കേന്ദ്രത്തിൽ എസ് എഫ് ഐ യെ ആട്ടി ഓടിക്കുന്നു

'
ഇവിടെ സംഘടന ആളെചേര്‍ക്കുന്നത് പ്രത്യയശാസ്ത്രം പറഞ്ഞല്ല, ഗുണ്ടായിസം പറഞ്ഞാണ്. ഞങ്ങളും എസ്.എഫ്.ഐക്കാരാണ്. പക്ഷേ ഇതിന്റകത്ത് നടക്കുന്നത്  എസ്.എഫ്.ഐ  ഇസമല്ല: തിരുവനതപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ് എഫ് ഐ  വിദ്യാർഥിയുടെ വാക്കുകളാണിത്.

ആയിരം ഹിറ്റ്ലറും ആയിരം മുസ്സോളിനിയും ഒന്നിച്ചൊരു കോളേജിൽ ഒരു പ്രസ്ഥാനത്തിനെ നയിച്ചാൽ എങ്ങനെയിരിക്കും?  ഉത്തരം ലളിതമാണ്.  അത് തിരുവനതപുരം യൂണിവേഴ്സിറ്റി കോളേജിലേക്ക് കയറി ചെന്ന് അവിടുത്തെ കാമ്പസ് സംസ്കാരം ഒന്ന് പഠിച്ചാൽ മാത്രം മതിയാകും.  ലോകത്തെ ഏതൊരു ഫാസിസ്റ്റു ശക്തികൾക്കുമെതിരെ ഉയർന്നു വന്ന വിപ്ലവം ഇന്ന് അവിടെയും ഉദിച്ചുയർന്നു.  സ്വന്തം സംഘടനയിൽ പെട്ടവർ തന്നെ ആഭാസന്മാർക്കെതിരെ പടക്കളത്തിലിറങ്ങി വെല്ലു വിളിച്ചു.  യൂണിവേഴ്സിറ്റി കോളേജിലെ പുലികൾ ചമിങ്ങാനാകാതെ ഞെട്ടി വിറച്ചു.  വല്യ നേതാക്കൾ നിമിഷങ്ങൾ കൊണ്ട് യൂണിറ്റ് പിരിച്ചു വിട്ടു.

യൂണിറ്റി പിരിച്ചു വിട്ടതുകൊണ്ടു ആഭാസന്മാർ കാമ്പസ് ഒഴിഞ്ഞു പോകുമെന്നല്ല.  അവരുടെ അഹങ്കാരവും ധാർഷ്ട്യവും അവർ സ്വയം നേടിയെടുത്തതല്ല.  അതവിടുത്തെ പ്രിസിപ്പാലിന്റെയും, ഇവിടുത്തെ ഗുണ്ടാ രാഷ്ട്രീയക്കാരുടെയും വകയാണ്.  മാറേണ്ടത് അവരാണ്. അപ്പോൾ താനേ കാമ്പസ്സിൽ സമാധാനം കൈവരും.

ഇന്ന് കാമ്പസ്സിൽ കണ്ടത് സാധാരണമായ ഒരു സംഗതിയല്ല.  നീണ്ട നാളുകൾ അടിച്ചമർത്തപ്പെട്ട മാനുഷിക നിഷേധങ്ങളും , രാഷ്ട്രീയ സ്വാതന്ത്ര്യവും, വിദ്യാർഥി അവകാശങ്ങളും നേടിയെടുക്കാനുള്ള സമരമാണ്.  ഇതിനെ ടിയാനെൻ സ്റക്വൊയർ പോലെയോ അതിനപ്പുറമോ വിലയിരുത്താം.  ഇന്നവിടെ ഒരു പാർട്ടിയോ ഒരു പ്രത്യശാസ്ത്രമോ ഉയർത്തിയ വിപ്ലവമല്ല ഉണ്ടായത്. എസ് എഫ് ഐ ഉൾപ്പടെയുള്ള വിദ്യാർഥികളുടെ, ഇനിയൊന്നും നഷ്ടപെടാനില്ല എന്ന തിരിച്ചറിവാണ്. ഇതിവിടെ അവസാനിക്കില്ല.  ഇത് കേരളം മുഴുവൻ കത്തി പടരും. 

വിഷയങ്ങളിൽ ഉൾപ്പെടാൻ, കോളേജ് മാനേജ്മെന്റിനോ, പോലീസിനോ, സർക്കാരിനോ, കോടതിക്കോ, മാധ്യമങ്ങൾക്കോ കഴിഞ്ഞില്ല.  കഴിയുകയുമില്ല.  പക്ഷെ പൊതു ജനത്തിനു കഴിയും.  അതാണവിടെ കണ്ടത്. 

കേരളത്തിൽ എസ് എഫ് ഐ എന്ന പ്രസ്ഥാനം എന്നേ ചീഞ്ഞു പോയി.  ഇനിയെങ്കിലും ഇത് പിരിച്ചു വിടുന്നതാണ് നല്ലതു. കാരണം കൂടുതൽ തീവ്രതയുള്ള ഒരു വിദ്യാർഥി ഗുണ്ടാ സംഘം ഉണ്ടാക്കിത്തിരിക്കുന്നതിനു അതാണ് ഏക മാർഗം.    

No comments:

Powered by Blogger.