കോൺഗ്രസ്സുകാർ വക സോണിയക്ക് സമ്മാനം: ഇടക്കാല അധ്യക്ഷ പദവി

രാഹുല്‍ ഗാന്ധി അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചതിനു പിന്നാലെ കോണ്‍ഗ്രസിലുണ്ടായ പ്രതിസന്ധി രൂക്ഷമായി തുടരുതിനിടെ ചില കോൺഗ്രസ്സ് നേതാക്കൾ മുന്നോട്ടു വച്ച നിർദേശമാണ് സോണിയ ഗാന്ധി താത്കാലിക പ്രസിഡന്റ് പദം ഏറ്റെടുക്കണമെന്ന്.  ആവശ്യം സോണിയ നിരാകരിച്ചതായാണ് അറിയുന്നത്.  ഇടക്കാലത്തേക്ക് ആണെങ്കില്‍പ്പോലും അദ്ധ്യക്ഷ സ്ഥാനത്തേക്ക് താനില്ലെന്ന് സോണിയ വ്യക്തമാക്കി.

കര്‍ണ്ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതിനു പിന്നാലെ ഗോവയിലെ 10 വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. കോൺഗ്രസ്സിന് കാര്യങ്ങൾ അപ്പാടെ കൈവിട്ടു പോകുകയാണ്.  നേതൃത്വത്തിന്റെ കാര്യമായ ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ കോൺഗ്രസ്സിൽ നിന്നുള്ള കുത്തൊഴുക്ക് രൂക്ഷമാകും. ഈ സാഹചര്യത്തിലാണ് നേതൃത്വം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് നേതാക്കള്‍ സോണിയ ഗാന്ധിയെ സമീപിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

No comments:

Powered by Blogger.