ശബരിമല തീർഥാടന മുന്നൊരുക്ക കണക്കെടുപ്പുകളുമായി സർക്കാർ റെവെന്യു വിഭാഗം ഇന്ന് ശബരിമല പാതയിൽ സന്ദർശനം നടത്തി. ആർ ഡി ഒ, തഹസിൽ ദാർ തുടങ്ങിയ അധികാരികൾ ഉൾപ്പെട്ട സംഘമാണ് കാര്യങ്ങൾ വിലയിരുത്തിയത്

ശബരിമല പ്രധാന ഇടത്താവളമായി വടശേരിക്കരയിൽ ഇന്ന് രാവിലെ 8 മണിയോടെയാണ് വൻ സന്നാഹത്തോടെ സൗകര്യങ്ങൾ പരിശോധിച്ചത്. തീർഥാടകരുടെ സൗകര്യത്തിനായി നിരവധി കാക്കൂസുകളും കുളിമുറികളും പണി കഴിപ്പിച്ചിട്ടുണ്ടെങ്കിലും ഒന്ന് പോലും തുറന്നു കൊടുത്തിട്ടില്ല.  ടോയ്‌ലെറ്റ് കോംപ്ലക്സ് ഗേറ്റിട്ടു പൂട്ടിയിരിക്കുകയാണ്.  മാസ പൂജകൾക്കായി വന്നു വടശേരിക്കരയിൽ തമ്പടിക്കുന്ന ഭക്തർ നിരവധിയാണ്.  പ്രാഥമിക കർമം നിർവഹിക്കുന്നതിനായി യാതൊരു സൗകര്യവുമില്ല. 

രാത്രിയിൽ വ്യാപാര സ്ഥാപങ്ങൾ അടച്ചാൽ ഇടത്താവളം ഇരുട്ടിലാകും.  ലക്ഷങ്ങൾ മുടക്കി പണികഴിപ്പിച്ച രണ്ടു ഹൈമാക്സ് ലൈറ്റുകൾ ഉണ്ടെങ്കിലും വർഷങ്ങളായി പ്രവർത്തന രഹിതമാണ്‌.  പഞ്ചായത്തു വക കക്കൂസ് കോമ്പ്ലെസ് അടച്ചിട്ടിട്ടു നാല് വർഷം കഴിഞ്ഞു.  ഇത് പൊതു ജനങ്ങൾക്ക് ഉപയോഗിക്കാനായി ലക്ഷങ്ങൾ ചിലവിട്ടു നിർമിച്ചതാണ്. സ്ത്രീകളുൾപ്പടെ അടിയന്തിര ശൗച കർമത്തിനായി  നെട്ടോട്ടമോടുന്ന    കാഴ്ച സാധാരണമാണ്. നേരത്തെ ഇതേ സ്ഥലത്തു ഇ ടോയ്‌ലറ്റ് സ്ഥാപിച്ചിരുന്നെകിലും മെയിന്റനെൻസ് ചെയ്യാതെ ഉപയോഗ ശൂന്യമായി. 

കണക്കെടുപ്പുകൾ സുഗമമായി നടക്കുന്നുണ്ടെകിലും കാര്യങ്ങൾ ഒന്നും നടക്കുന്നില്ലെന്നാണ് ജനങ്ങൾ പരാതി പറയുന്നത്.  ഇടത്താവളത്തിന്റെ പ്രധാന പോയിന്റായ ചെറു കാവ് ദേവീ ക്ഷേത്രത്തിനു സമീപം, വില്ലജ് ആഫീസിനോട് ചേർന്ന് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് വൻ ടോറസുകളുടെ പാർക്കിങ് യാർഡ് സ്ഥാപിച്ചത് വെല്ലുവിളിയാണ്.  രണ്ടു ടണ്ണിൽ കൂടുതൽ ഭാരം വഹിക്കരുതാത്ത ഇട റോഡിലൂടെ 20 ടൺ വരെ ഭാരം വഹിച്ചു കൊണ്ടാണ് ലോറികൾ തലങ്ങും വിലങ്ങും പായുന്നത്.  ഇത് മൂലം ചെറുകാവ് കുമ്പളത്താമണ് റോഡ് അപ്പാടെ തകർന്നു.  ചറുകാവ് ദേവീ ക്ഷേത്രത്തിനു സമീപം റോഡിൽ ആയിരക്കണക്കിന് അയ്യപ്പന്മാരാണ് വിശ്രമിക്കാറുള്ളത്. ഇതിനിടയിലൂടെയാണ് ഭീമൻ വാഹനങ്ങൾ പായുന്നതെന്നു നാട്ടുകാർ പറയുന്നു. 

No comments:

Powered by Blogger.