അടൂർ ഗോപാലകൃഷ്ണൻ അത്ര സംശുദ്ധനല്ല: അവാർഡുകൾ തരപ്പെടുത്തിയിരുന്നത് സ്വാധീനം ചെലുത്തി.

പ്രശസ്ത പത്രപ്രവർത്തകൻ കുമാർ ചെല്ലപന്റെ ഫെയ്‌സ് ബുക്ക് കുറിപ്പ് വയറലാകുന്നു.  നാം കരുതുന്നതുപോലെ, അഥവാ അടൂർ ആളുകളെ വിശ്വസിപ്പിച്ചിരിക്കുന്നതു പോലെ അയാൾ അത്ര "സീതാ സാധാ" അല്ലെന്നാണ് കുമാർ ചെല്ലപ്പൻ പറയുന്നത്.  1971-72 ലെ സ്വയംവരം എന്ന സിനിമക്ക് കേന്ദ്ര അവാർഡ് കിട്ടിയതല്ല, വി കെ മാധവൻ കുട്ടിയോട് കയ്യും കാലും പിടിച്ചു വാങ്ങിച്ചതാണെന്നാണ് കുറിപ്പിൽ വ്യക്തമാക്കുന്നത്.  നേരെ ചൊവ്വേ നാല് തീയേറ്ററിൽ ഓടാത്ത പടമാണ് സ്വയം വരം.  കേരള അവാർഡു നിർണായ കമ്മിറ്റി എടുത്തു ചവറുകുട്ടയിലെറിഞ്ഞ പടമാണത്രെ. അവാർഡ് നിർണയം കഴിഞ്ഞു പത്ര സമ്മേളനം വിളിച്ചു കേരള അവാർഡു കമ്മിറ്റിയെ വെല്ലുവിളിച്ചു.  അത് കഴിഞ്ഞു കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തി അവാർഡ് വാങ്ങുകയായിരുന്നു.  ഈ വിഷയം തോട്ടം രാജശേഖരൻ തന്റെ ഓർമ്മക്കുറിപ്പുകൾ ആയ "ഉദ്യോഗപർവം" എന്ന പുസ്തകത്തിൽ വിവരിച്ചിരിക്കുന്നു. അത് അടൂർ ഇതുവരെ തിരുത്തി പറഞ്ഞിട്ടുമില്ല.

അന്ന് സഹായിച്ചവരെ ഇന്ന് സഹായിക്കേണ്ട എന്ന അടൂരിന്റെ ന്യായത്തിൽ പതിരില്ലാതില്ല.  FB പോസ്റ്റിന്റെ പൂർണ രൂപം വായിക്കുക.

പ്രശസ്ത പത്രപ്രവർത്തകൻ കുമാർ ചെല്ലപ്പൻ Kumar Chellappan എഴുതുന്നു

ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെ ചന്ദ്രനിലേക്കാണോ അതോ ചൊവ്വയിലേക്കാണോ അയക്കേണ്ടത് എന്നാണ് കേരളത്തിലെ പുതിയ വിവാദം . അതവിടെ നിൽക്കട്ടെ . ആരാണീ അടൂർ ഗോപാലകൃഷ്ണൻ എന്നത് മലയാളികളോ പ്രത്യേകിച്ച് ബിജെപിയുടെ നേതാവായ ബി ഗോപാലകൃഷ്ണൻ എന്ന അഭിഭാഷകനോ മനസ്സിലാക്കിയിട്ടുണ്ടോ ? സംശയമാണ് .. നായ നായയെ തിന്നുന്ന ലോകമാണ് സിനിമയും രാഷ്ട്രിയവും . ബി ഗോപാലകൃഷ്ണൻ പരന്ന വായനയും എഴുത്തും എല്ലാമായി കഴിയുന്ന ഒരു ബുദ്ധിജീവിതന്നെയാണ് . സംശയമില്ല . "ഗോഡെസ്ക്ക് അന്ന് ഉന്നം തെറ്റിയോ " എന്ന ഗോപാലകൃഷ്ണന്റെ ലേഖനം സൃഷ്‌ടിച്ച ഭൂമികുലുക്കം ഇന്നും അവസാനിച്ചിട്ടില്ല . അടൂർ ഗോപാലകൃഷ്ണൻ സിനിമയിൽ എന്താണോ അതിലും ഒട്ടും കുറവല്ല ബി ഗോപാലകൃഷ്ണൻ .
രാഷ്ട്രീയത്തിൽ.

ഇനി അടൂർ എന്ന ചലച്ചിത്ര പ്രതിഭയെ കുറിച്ച്: 1971-72ലാണ് സ്വയംവരം എന്ന സിനിമയുമായി ഗോപാലകൃഷ്ണൻ രംഗ പ്രവേശം നടത്തുന്നത്. ചിത്രലേഖ ഫിലിം സൊസൈററ്റി എന്ന ഒരു സ്ഥാപനമാണ് സ്വയംവരത്തിന്റെ നിർമ്മാതാക്കൾ . വ്യക്തമായി പറഞ്ഞാൽ കുളത്തൂർ ഭാസ്കരൻ നായർ എന്ന തിരുവനന്തപുരം കച്ചവടക്കാരൻ . അടൂരും ഭാസ്കരൻ നായരും ചേർന്ന് നടത്തിയ സംയുക്ത സംരംഭമായിരുന്നു സ്വയംവരം . സിനിമ റിലീസ് ചെയ്തതും കൊട്ടകകളിൽ നിന്നും പിൻവലിച്ചതും ആരും അറിഞ്ഞില്ല എന്നതാണ് സത്യം . ആ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിന് സ്വയവരവും ഒരു മത്സരാർത്ഥി ആയിരുന്നു . എം എസ്. സത്യു എന്ന ഉത്തരേന്ത്യൻ പ്രതിഭയെയാണ് അവാർഡ് നിർണയ സമിതി അധ്യക്ഷനായി നിയോഗിച്ചതെങ്കിലും അദ്ദേഹം അവസാന നിമിഷത്തിൽ കാലുമാറി . കേന്ദ്ര പ്രതിരോധ സർവീസിലെ ഉദ്യോഗസ്ഥാനായ ഒരു പിള്ള ആണ് പകരക്കാരനായി എത്തിയത്. അന്നത്തെ സാംസ്കാരിക സെക്രട്ടറി ആർ രാമചന്ദ്രൻ നായർ ആയിരുന്നു അവാര്ഡ് സമിതിയുടെ ex.officio മെമ്പർ .. മെമ്പർ സെക്രട്ടറി അന്നത്തെ പബ്ലിക് റിലേഷൻസ് ഡയറക്ടർ തോട്ടം രാജശേഖരൻ . ഫിലിം archives ഉദ്യോഗസ്ഥൻ പി കെ നായർ ആയിരുന്നു മറ്റൊരു സമിതി അംഗം . ബോംബയിൽ നിന്നും തിരുവനന്തപുരത്തു അവാർഡ് നിർണയ യോഗത്തിനു എത്തിയ പി കെ നായർ , സംസ്ഥാന സർക്കാരിന്റെ ആതിഥേയത്വം നിരസിച്ചു , കുളത്തൂർ ഭാസ്കരൻ നായരുടെ അതിഥിയായാണ് കഴിഞ്ഞത് . ആ വർഷത്തെ ഏറ്റവും ജനപ്രീതി നേടിയ ചിത്രമായിരുന്നു പണി തീരാത്ത വീട് .

അവാർഡ് യോഗത്തിൽ പി കെ നായർ എത്തിയത് അദ്ദേഹത്തിന്റെ ലിസ്റ്റുമായാണ് . ഏറ്റവും നല്ല ചിത്രം: സ്വയംവരം ... ഏററവും നല്ല സംവിധായകൻ : അടൂർ ഗോപാലകൃഷ്ണൻ ..നടൻ: മധു (സ്വയംവരം) നടി: ശാരദ (സ്വയംവരം)... അങ്ങനെ എല്ലാ അവാർഡുകളും സ്വയംവരത്തിനു .. പാട്ടിനും സംഗീതത്തിനും മാത്രം പി കെ നായർ അവകാശവാദം ഉന്നയിച്ചില്ല.. (കൂടുതൽ കൗതുകരമായി ഈ വിഷയം തോട്ടം രാജശേഖരൻ തന്റെ ഓർമ്മക്കുറിപ്പുകൾ ആയ ഉദ്യോഗപർവം എന്ന പുസ്തകത്തിൽ വിവരിച്ചിരിക്കുന്നു) ഏതായാലും അവാർഡ് സമിതി ആ ലിസ്റ്റ് പൂർണമായും അംഗീകരിച്ചില്ല . കേരളത്തിൽവെച്ചു പൂർണമായി ചിത്രീകരിച്ച ഏറ്റവും നല്ല സിനിമക്കുള്ള അവാർഡ് സ്വയംവരത്തിനു നൽകാൻ തീരുമാനമായി .. ഏറ്റവും നല്ല ചിത്രത്തിനുള്ള ബഹുമതി കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത പണിതീരാത്ത വീട് എന്ന ചിത്രത്തിന് സമ്മാനിച്ച് . ഉച്ചക്കുള്ള പ്രാദേശിക വാർത്തയിൽ അവാർഡ് സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തിയിരുന്നു . അന്ന് വൈകീട്ട് തിരുവനന്തപുരം ക്ലബ്ബിൽ കുളത്തൂർ ഭാസ്കരൻ നായർ , പി കെ നായർ , അടൂർ ഗോപാലകൃഷ്ണൻ എന്നിവർ ഒരു പത്രസമ്മേളനം നടത്തി . സ്വയംവരത്തിനു കേരള സർക്കാർ സമ്മാനിച്ച അവാർഡ് തങ്ങൾ സ്വീകരിക്കുകയില്ലെന്നും , ഇതിനു പകരം ദില്ലിയിൽ ദേശീയ അവാർഡുകൾ പ്രഖ്യാപിക്കുമ്പോൾ തങ്ങൾ കാണിച്ചുതരാമെന്നും ത്രിമൂർത്തികൾ വെല്ലുവിളിച്ചു .
ഏതായാലും കേന്ദ്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ , സ്വയംവരം നാലു അവാർഡുകൾ കരസ്ഥമാക്കി . ഏറ്റവും നല്ല ചിത്രം , ഏറ്റവും നല്ല സംവിധായകൻ , നല്ല ചായ ഗ്രാഹകൻ , നല്ല നടി... മികച്ച രണ്ടാമത്രെ ചിത്രത്തിനുള്ള അവാർഡ് ലഭിച്ചത് മൃണാൾ സെൻ സംവിധാനം ചെയ്ത കൽക്കട്ട-71.. !!!!!

ഏറ്റവും നല്ല ചിത്രത്തിനുള്ള കേരളം സംസ്ഥാന അവാർഡ് നേടിയ പണി തീരാത്ത വീടിനു , കേന്ദ്രം നൽകിയത് ഏറ്റവും നല്ല മലയാള ചിത്രം എന്ന ബഹുമതി .

തോട്ടം രാജശേഖരന്റെ ഓര്മക്കുറിപ്പുകളിൽ ഈ ദേശീയ അവാർഡിന് വി കെ മാധവൻ കുട്ടിയുമായി ഒരു ബന്ധം ഉണ്ടെന്നു സൂചന നൽകിയിരുന്നു ..1998 ഇൽ മാധവന്കുട്ടിയെ നേരിൽ പരിചയപ്പെട്ടു , ചെന്നൈയിൽ വരുമ്പോൾ എന്നും അദ്ദേഹം ഊണ് കഴിക്കാൻ ക്ഷണിക്കും . നുങ്കമ്പാക്കത്തെ പാം ഗ്രോവ് ഹോട്ടലിൽ ആണ് അദ്ദേഹം എല്ലാ തവണയും ഊണ് മേടിച്ചു തരുന്നതിനു കൂട്ടികൊണ്ടു പോകുക . അങ്ങനെ ഒരു അവസരത്തിൽ അദ്ദേഹത്തോട് ചോദിച്ചു . "സർ , നമ്മുടെ അടൂർ ഗോപാലകൃഷ്ണന് ദേശീയ അവാർഡ് ലഭിച്ചതിൽ സാറിനു പ്രധാന പങ്കുണ്ടെന്നു തോട്ടം രാജശേഖരൻ എഴുതിയിരുന്നല്ലോ .. അത് ശരിയാണോ സർ ".. തന്റെ വിഖ്യാതമായ ചിരിയായിരുന്നു മാധവന്കുട്ടിയുടെ മറുപടി .. വീണ്ടും വീണ്ടും ചോദിച്ചപ്പോൾ അദ്ദേഹം മനസ്സ് തുറന്നു . " പി കെ നായരേ അറിയില്ലേ ? അദ്ദേഹം പഴയ സുഹൃത്താണ് ..ഒരു ദിവസം നായരും , കുളത്തൂരും അടൂരും എന്നെ കാണാൻ ആപ്പീസിൽ വന്നു . കുളത്തൂർ , അടൂർ എന്നിവരെ എനിക്ക് പരിചയം ഉണ്ടായിരുന്നില്ല .. സ്വയംവരത്തിനു ദേശീയ അവാർഡ് സംഘടിപ്പിക്കാനാണ് അവർ വന്നത് . അന്ന് നന്ദിനിയോ മറ്റോ ആണ് വാർത്ത പ്രക്ഷേപണ മന്ത്രി . ഞാൻ അവരെയും കൂട്ടി മന്ത്രിയുടെ അടുത്ത് പോയി . രണ്ടോ മൂന്നോ അവാർഡ് നൽകാം എന്ന് അവരുടെ ഉറപ്പും കിട്ടി . നായർക്ക് കൂടുതൽ അവാർഡ് വേണം എന്നായിരുന്നു ആവശ്യം , എന്നെ ജീവിക്കാൻ സമ്മതിക്കണം എന്ന് മന്ത്രി പറഞ്ഞതായി ഓർക്കുന്നു.." മാധവൻ കുട്ടി ഓര്മ ചെപ്പു തുറന്നു ....

ഇതാണ് സ്വയംവരത്തിന്റെ കഥ .. അടൂർ ഗോപാലകൃഷ്ണന്റെയും .. ഇനി മാന്യ വായനക്കാരുടെ ഇഷ്ടത്തിന് വിടുന്നു ചന്ദ്രനിലേക്കോ ചൊവ്വയിലേക്കോ അടൂരിനെ അയക്കേണ്ടതെന്നു നിങ്ങൾ തീരുമാനിക്കുക . ഒരു കാര്യം മറന്നു പോയി , ഞാൻ പരിചയപ്പെടുമ്പോൾ മാധവൻ കുട്ടി ഒരു മലയാള ടി വി ചാനലിന്റെ വൈസ് പ്രസിഡന്റ് ആയിരുന്നു

No comments:

Powered by Blogger.