മഷിത്തണ്ട് കണ്ടാൽ ആ ഒന്നാം ക്ലാസ്സ് തെളിഞ്ഞു തെളിഞ്ഞു മനസ്സിൽ വരും. പിന്നെ അവിടെനിന്നങ്ങോട്ടു യാത്ര ചെയ്യും ഒന്ന്, രണ്ട് അങ്ങനെ സ്ളേറ്റിൽ കരവിരുത് കാണിക്കുന്ന അഞ്ചു നീണ്ട വർഷങ്ങൾ.
മഷിത്തണ്ട് - കേൾക്കുന്ന മാത്രയിൽ തന്നെ ഒരു പത്തനംതിട്ടക്കാരൻ ഗൃഹാതുരത്വത്തിന്റെ ഉൾക്കൂനയിൽ ചെന്ന് നിപതിക്കും. കൊല്ലം, ഇടുക്കി, കോട്ടയം നിവാസികൾക്കും ഈ അനുഭവമുണ്ടാകും. ഒന്ന് നെടുവീർപ്പിടും. (നു)ഞ്ഞുള്ളിയും, മാന്തിയും, ഉടുപ്പിൽ വരച്ചും, ചൂരൽക്കഷായം സേവിച്ചും കഴിഞ്ഞു കൂട്ടിയ ആ സ്‌കൂൾ കാലം. മഷിത്തണ്ട് കണ്ടാൽ ആ ഒന്നാം ക്ലാസ്സ് തെളിഞ്ഞു തെളിഞ്ഞു മനസ്സിൽ വരും. പിന്നെ അവിടെനിന്നങ്ങോട്ടു യാത്ര ചെയ്യും ഒന്ന്, രണ്ട് അങ്ങനെ സ്ളേറ്റിൽ കരവിരുത് കാണിക്കുന്ന അഞ്ചു നീണ്ട വർഷങ്ങൾ. അഞ്ചാം ക്ലാസ്സ് കഴിഞ്ഞാലും മഷിത്തണ്ട് കൂടെയുണ്ടാവും. ചെടികൾ വെള്ളം വലിച്ചെടുക്കുന്നു എന്ന പരീക്ഷണം. നിറമുള്ള വെള്ളം ആഗിരണം ചെയ്തത് തണ്ടിലും ഇലകളിലും നമുക്ക് കാണാൻ സാധിക്കും. അന്ന് നമുക്കൊക്കെ ചന്ദ്രയാൻ വിക്ഷേപിച്ച കൗതുകമാണ് അത്.
പക്ഷെ മഷിത്തണ്ട്(Peperomia pellucida) ആള് ചില്ലറക്കാരനല്ല. തണ്ടിനും, തണ്ടിന് ചുവട്ടിലെ മണ്ണിനും - ഇളം കാറ്റിനേക്കാൾ കുളിർമ ഉണ്ട്.
ഒരു ഓഷധിയാണ് മഷിത്തണ്ട് ചെടി. വെള്ളത്തണ്ട്, വെറ്റിലപ്പച്ച എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. ഒരു വർഷം മാത്രമേ ജീവിതചക്രമുള്ളൂ. പരന്ന പൊള്ളയായ വേരുപടലമുള്ള ഒരു ചെടിയാണിത്. ഈർപ്പമുള്ള പ്രദേശങ്ങളിലാണ് ഇത് ധാരാളമായി കണ്ടുവരുന്നത്. 15 മുതൽ 45 വരെ സെന്റിമീറ്റർ വരെ ഉയരത്തിൽ ഇത് വളരും. പിപ്പരേസീ കുടുംബത്തിൽ പെട്ട സസ്യമാണ്.
ഈ ചെടിയുടെ സമൂലം വൃക്കരോഗങ്ങൾക്കുള്ള ആയുർവേദ ഔഷധമാണ്.

No comments: