ബി ജെ പി മെമ്പർ ഷിപ്പ് കാമ്പയിന്റെ പോസ്റ്ററിന് മുകളിൽ ഡി വൈ എഫ് ഐ പോസ്റ്റർ ഒട്ടിച്ച് "സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം" നടപ്പിലാക്കി ചിറ്റാർ സഖാക്കൾ

പത്തനംതിട്ട ജില്ലയിലെ ചിറ്റാർ പഞ്ചായത്തിൽ രാത്രിയുടെ മറവിൽ ഡി വൈ എഫ് ഐ സംസ്ഥാന ജാഥയുടെ പോസ്റ്റർ ബി ജെ പി മെമ്പർ ഷിപ്പ് കാമ്പയിന്റെ പോസ്റ്ററിന് മുകളിൽ പതപ്പിച്ചു ഡിഫിക്കാർ.  ഇത്തരം പ്രവൃത്തികൾ അടുത്ത തെരെഞ്ഞെടുപ്പ് വരെയെങ്കിലും നിർത്തിവെക്കണമെന്ന നേതൃത്വത്തിന്റെ ആഹ്വാനത്തെ കാറ്റിൽ പറത്തിയാണ് ഡിഫിക്കാർ പോസ്റ്റർ പതിച്ചത്.  സാധാരണ ഗതിയിൽ രാഷ്ട്രീയ പാർട്ടിക്കാർക്കുമപ്പുറം, ചെറിയ സംഘടനകൾ പതിപ്പിക്കുന്ന കാലാവധി കഴിയാത്ത പോസ്റ്ററിന് മുകളിൽ പോലും മറ്റ് രാഷ്ട്രീയ സംഘടനകൾ പോസ്റ്റർ പതിപ്പിക്കാറില്ല.  ഇത് ധാർമികതയുടെയും കൂടി വിഷയമാണ്. ഇതൊക്കെ വലിയ സന്ദേശം സമൂഹത്തിനു നൽകുന്നതാണ് 

സി പി എമ്മിനെ സംബന്ധിച്ച് ചിറ്റാർ പ്രദേശം പാർട്ടിയുടെ ശക്തി ഗ്രാമമായിരുന്നു.  ആ ശക്തിയും ധാർഷ്ട്യവും പുറത്തു കാണിക്കാൻ തുടങ്ങിയതോടെ പാർട്ടി ക്ഷയിക്കാൻ തുടങ്ങുകയായിരുന്നു.  പാർട്ടിക്ക്‌ കഴിഞ്ഞ പാർലമെന്റ് തെരെഞ്ഞെടുപ്പിൽ ശക്തമായ താക്കീതാണ്   കിട്ടിയത്.  പ്രതീക്ഷിക്കാത്ത പല ബൂത്തുകളിലും ബി ജെ പി നല്ല വോട്ടു പിടിച്ചിരുന്നു. ഇത് പാർട്ടി കുലംകഷമായി ചിന്തിച്ചതുമാണ്.  സാധാരണ ജനങ്ങളെ വെറുപ്പിക്കുന്ന ഇത്തരം വെറുപ്പിക്കൽ പണികളിൽ നിന്ന് മാറി നിൽക്കണമെന്ന തീരുമാനം എടുത്തതായാണറിയുന്നത്.  ചിറ്റാറിൽ സി പി എം രണ്ട് തട്ടിലായെന്നു വേണം കരുതാൻ.  സമാധാനവും, സഹവർത്തിത്വവും ആഗ്രഹിക്കുന്ന ഒരു വിഭാഗവും, തീവ്ര നിലപാടുകളുള്ള മറു വിഭാഗവും തമ്മിൽ മത്സരം നടക്കുകയാണെന്നാണ് വിലയിരുത്തൽ.

ബി ജെ പി പഞ്ചായത്തു നേതൃത്വം വിഷയം സി പി എം ലോക്കൽ സെക്രട്ടറിയുമായി ചർച്ച ചെയ്തിരുന്നു എന്നാണു പെൻ ന്യുസിനെ അറിയിച്ചത്,  സെക്രട്ടറി ഉന്നതമായ തൃഷ്ണയോടെ വിഷയം കേൾക്കുകയും, പോസ്റ്റർ നീക്കാം ചെയ്യാമെന്ന് സമ്മതിച്ചതുമാണ്.  ഇത് പ്രതീക്ഷ നൽകുന്ന തീരുമാനവും,  അകമഴിഞ്ഞ് പ്രകീർത്തിക്കേണ്ടതുമാണ്.  എന്നാൽ ഇതുവരെ പോസ്റ്റർ നീക്കം ചെയ്തിട്ടുമില്ല.

കോന്നി മണ്ഡലത്തിൽ ഉപ തെരെഞ്ഞെടുപ്പ് വരാനിരിക്കുകയാണ്.  ഇനി ഏതെങ്കിലും കാരണവശാൽ സി പി എം പാർട്ടി ജയിക്കുമോ എന്ന ആശങ്കയുള്ളവരാകാം ഈ മണ്ടത്തരങ്ങൾ ചെയ്തു കൂട്ടുന്നതെന്നാണ് ഒരു ബി ജെ പി നേതാവ് തമാശയായി പറഞ്ഞത്.  ഉള്ള ചാൻസ് കളഞ്ഞു കുളിക്കുന്നതിൽ ചില ഡി വൈ എഫ് ഐ ക്കാരോളം മിടുക്കർ മറ്റാരുണ്ട് എന്നാണു ബുദ്ധിയുള്ള കമ്മ്യുണിസ്റ്റുകാരും ചോദിക്കുന്നത്?

No comments:

Powered by Blogger.