അങ്ങനിപ്പം കോന്നി മെഡിക്കൽ കോളേജ് തുടങ്ങേണ്ട: അധികാരത്തിൽ വന്നു മൂന്നു വര്ഷം കഴിഞ്ഞിട്ടും കോന്നി മെഡിക്കൽ കോളേജ് തുടങ്ങാതെ ഇടതുപക്ഷ സർക്കാർ

അടൂർ പ്രകാശല്ലേ കോന്നി മെഡിക്കൽ കോളേജ് കൊണ്ടുവന്നത്.  തുടങ്ങിയാൽ അതിന്റെ ക്രെഡിറ് അടൂർ പ്രകാശിനല്ലേ? ഈ ചോദ്യമുന്നയിച്ചാണ് കോന്നി മെഡിക്കൽ കോളേജ് സർക്കാർ തുടങ്ങാതിരുന്നത്.  എന്നാൽ അടൂർ പ്രകാശ് സ്ഥാനമൊഴിഞ്ഞു പോയിട്ടും മെഡിക്കൽ കോളേജ് തുടങ്ങാൻ പിണറായി സർക്കാരിന് ഒരു താല്പര്യവുമില്ല.

മെഡിക്കൽ കോളേജിന്റെ ഏതാണ്ട് 95 % വും പണി പൂർത്തിയായതാണ്. 3 .25 ചതുരശ്ര അടി കെട്ടിടം പൂർത്തിയായി. മുന്നൂറു കിടക്കകളുള്ള സംവിധാനം. 9 ഓപ്പറേഷൻ തീയേറ്ററുകൾ. ഐ സി യു, നീയോ നേറ്റൽ ഐ സി യു, എല്ലാ വിഭാഗങ്ങൾക്കുമുള്ള പ്രത്യേക ബ്ലോക്കുകൾ.  കാര്യങ്ങൾ എല്ലാം റെഡി ആണ്. പക്ഷെ പനിക്ക് പോലും മരുന്ന് കൊടുക്കാൻ ഇതുവരെ സർക്കാർ തയ്യാറായിട്ടില്ല.

കാര്യമായി എടുത്തു പറയാൻ പത്തനംതിട്ട ജില്ലയിലും, മറ്റു ജില്ലകളുടെ പത്തനംതിട്ടയോടു ചേർന്ന പ്രദേശങ്ങളിലും സർക്കാർ മെഡിക്കൽ സംവിധാനമില്ല.  കോടി ക്കണക്കിന് ഭക്തർ വരുന്ന ശബരിമല, ആറന്മുള, പരുമല, മലയാലപ്പുഴ, നിരണം, മാരാമൺ, ചെറുകോൽപ്പുഴ  എന്നീ കേന്ദ്രങ്ങളുണ്ടായിട്ടും സർക്കാർ മെല്ല പോക്ക് തുടരുകയാണ്. ഇത് വരെ എത്തിക്കാൻ സർക്കാർ കോടികൾ മുടക്കി.  പ്രവർത്തനം തുടങ്ങാത്തതു വാട്ടർ ടാങ്ക് ഇല്ലാത്ത കാരണമാണെന്നത് വിചിത്രം.  ശരിയാണ് വെള്ളം സംഭരിക്കാൻ സംവിധാനമില്ലെങ്കിൽ എങ്ങനെ ഒരു മെഡിക്കൽ കോളേജ് പ്രവർത്തിക്കും.  ലണ്ടനിൽ പോയി സ്റ്റോക് എക്സ്ചേഞ്ച് വരെ തുറന്ന മുഖ്യ മന്ത്രിക്കു, കോന്നിയിൽ ഒരു വാട്ടർ ടാങ്ക് സ്ഥാപിക്കാൻ കഴിയാത്തതിന്റെ പൊരുൾ മനസ്സിലാകുന്നില്ല.

കോന്നിയിൽ തെരെഞ്ഞെടുപ്പ് വരികയാണ്.  അതോടെ സർക്കാർ പുതിയ നമ്പറുമായി വന്നിട്ടുണ്ട്.  രണ്ടാം ഘട്ടത്തിന് കോടികൾ അനുവദിച്ചതത്രെ! ഇതൊക്കെ തീർച്ചയായും ജനങളുടെ കണ്ണിൽ പൊടി ഇടാൻ വേണ്ടി മാത്രമുള്ള ഏര്പ്പാടാണെന്നാണ് ജനങ്ങൾ പറയുന്നത്.

No comments:

Powered by Blogger.