മധ്യ പ്രദേശിൽ നാടകത്തിനു തിരശീല ഉയർന്നേക്കും
കേന്ദ്ര നേതൃത്വത്തിന്റെ അനുമതി കിട്ടിയാൽ മധ്യപ്രദേശിലെ കോൺഗ്രസ‌് സർക്കാരിനെ മറിച്ചിടുമെന്ന‌് സൂചന. മുൻമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ‌്സിങ് ചൗഹാനും പ്രതിപക്ഷ നേതാവ‌് ഗോപാൽഭാർഗവയുമാണ‌് സൂചന നൽകിയത്. ‘ഞങ്ങളുടെ ഒന്നാം നമ്പറോ രണ്ടാം നമ്പറോ ഒരു സൂചന നൽകിയാൽ 24 മണിക്കൂറിനകം സർക്കാർ വീഴും’.
‘കോൺഗ്രസിൽ തമ്മിലടി രൂക്ഷമാണ‌്. ബിഎസ‌്പി, എസ‌്പി പിന്തുണയോടെയാണ‌് സർക്കാർ നിലനിൽക്കുന്നത‌്. രാഷ്ട്രീയ സാഹചര്യത്തിൽ എന്തെങ്കിലും മാറ്റമുണ്ടായാൽ ഉത്തരവാദിത്തം ഞങ്ങൾക്കായിരിക്കില്ല’–-ചൗഹാൻ പ്രതികരിച്ചു. ഇത്തരത്തിലൊരു മുൻകൂർ ജാമ്യം എടുത്തത് ചില ചർച്ചകൾ നടന്നു കഴിഞ്ഞതിന്റെ ബാക്കി പത്രമായാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.
നഥനില്ലാതെ കോൺഗ്രസ്സ് അലയുകയാണ്. എം പി യിലും, രാജസ്ഥാനിലും ചുണ്ടിനും കപ്പിനുമിടയിലാണ് ബി ജെ പി ക്കു ഭരണം നഷ്ടപ്പെട്ടത്. ആളില്ലാതെ കിടക്കുന്ന ഗോൾ പോസ്റ്റാണ് കോൺഗ്രസ്സ്. ഒരു പക്ഷെ ഉന്നത നേതാക്കൾ തന്നെ കളം മാറി ചവിട്ടിയേക്കാം. കമൽ നാടിനെ അപേക്ഷിച്ചു കോൺഗ്രസ്സിൽ പലർക്കും ശിവരാജ് സിംഗ് ഛുകാണാനോടാണ് പലർക്കും പഥ്യം. കേരളത്തിൽ കാണുന്നതുപോലുള്ള രാഷ്ട്രീയ ധാർമികത ഒന്നും നോർത്ത് ഇന്ത്യയിലില്ല. ബി ജെ പി എല്ലാവര്ക്കും ഫസ്റ്റ് ചോയ്സ് ആണ് അവിടെ. ബി ജെ പി യോട് കടുത്ത അയിത്തമൊന്നും അവിടെ നിലനിൽക്കുന്നുമില്ല. മാത്രമല്ല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് എം പി സർക്കാർ.
കമൽനാഥ‌് സർക്കാരിനെ തൊടാൻ കഴിയില്ലെന്ന‌് മന്ത്രി ജിത്തുപട‌്വാരി മറുപടി നൽകിയെങ്കിലും ഹൃദയഭൂമിയിൽ കോൺഗ്രസിന്റെ മുട്ടുവിറയ‌്ക്കുന്നുണ്ട‌്. 230 അംഗസഭയിൽ കോൺഗ്രസിന‌് 114 അംഗങ്ങളുണ്ട‌്. നാല‌് സ്വതന്ത്രരുടെയും രണ്ട‌് ബിഎസ‌്പി എംഎൽഎമാരുടെയും ഒരു എസ‌്പി എംഎൽഎയുടെയും പിന്തുണയിലാണ‌് കോൺഗ്രസ‌് സർക്കാർ രൂപീകരിച്ചത‌്. ബിജെപിക്ക‌് 109 എംഎൽഎമാരുണ്ട‌്.
കാർണാടകയിൽ മന്ത്രി സഭ രൂപീകരിക്കുകയും, ഏതാനും ചില മാസങ്ങൾക്കകം നിയമ സഭ പിരിച്ചു വിട്ടു പുതിയ തെരഞ്ഞെടുപ്പിനെ നേരിടുകയും ചെയ്യുന്നതിലാണ് ബി ജെ പി ക്കു താല്പര്യം. അങ്ങനെ അധികാരത്തിൽ വന്നാൽ ധാർമികതാ വിഷയത്തിന് വലിയ പരിഹാരമാകും. പതിനാലു മാസത്തെ കോൺഗ്രസ്സ് - ജെ ഡി എസ് സഖ്യം അതാത് പാർട്ടികളുടെ വോട്ടു ബാങ്കിൽ വലിയ വിള്ളൽ വീഴ്ത്തിയിട്ടുണ്ട്

No comments: