സ്വന്തം രക്തത്തിൽ ഒരു കുട്ടി പിറക്കുകയും അത് തന്റേതല്ലെന്ന് പറയുകയും ചെയ്യുന്നവനെതിരെ കാട്ടു നിയമമാണ് ഉപയോഗിക്കേണ്ടത്

ബിനോയി കോടിയേരിയുടെ ബീഹാർ മകൻ ബിനോയ് കൊടിയേരിയുടേതല്ലെന്നു ജനങ്ങളെ ബോധ്യപ്പെടുത്തുക എന്നാണല്ലോ സി പി എം ഗൃഹ സമ്പർക്കം കൊണ്ട് ഉദ്ദേശിക്കുന്ന ഒരു കാര്യം.  അങ്ങനെ നാട് നീളെ വിളംബരം ചെയ്യിക്കാൻ സി പി എം അണികൾ വീട് വീടാന്തരം കയറി ഇറങ്ങി നടക്കുന്ന സമയമാണല്ലോ ഇത്.  അതായത് കൊരങ്ങനെ കൊണ്ട് ചുടു ചോറ് വാരിക്കുക എന്ന് സിമ്പിളായി പറയാം.

ബിനോയ് കോടിയേരിയുടെ ശബ്ദ രേഖ ഇന്ന് മാതൃ ഭൂമി ചാനൽ പുറത്തു  വിട്ടിരുന്നു. അതിൽ നിന്ന് കാര്യങ്ങൾ വളരെ വ്യക്തമാണ്. ആ സ്ത്രീ ബിനോയിയുടെ രണ്ടാം ഭാര്യ ആയിരുന്നെന്നും, ആ കുട്ടി ബിനോയുടെ തന്നെയാണെന്നും തീർത്തും അനുമാനിക്കാം.  ഇനി മറിച്ചാണെങ്കിൽ അത് തെളിയിക്കാനുള്ള ബാധ്യത ബിനോയ് കൊടിയേരിക്കുണ്ട്.  അതിന് ഒരു മാർഗം മാത്രമേ ഉള്ളൂ. DNA ടെസ്റ്റ്. അതിനു തയ്യാറാക്കാത്തിടത്തോളം ആ കുട്ടി ബിനോയിയുടേത് തന്നെ.  ഇനി ഏതു കോടതി പറഞ്ഞാലും, ഏതു പോലീസ് എന്തന്വേഷിച്ചാലും വിഷയത്തെ പറ്റി ജനങ്ങങ്ങൾക്കൊരു  കൃത്യമായ ധാരണയായി.

ബിനോയ്‌ക്ക്‌ തന്റെ വിഷയം നേരിടാനുള്ള സ്വാതന്ത്ര്യം ഒരു വ്യക്തി എന്ന നിലയിൽ ഉണ്ട്. അതയാളുടെ അവകാശമാണ്. പക്ഷെ ചില വിഷയങ്ങൾ സമൂഹമെന്ന നിലയിൽ നാം വിശകലനം ചെയ്യേണ്ടതുണ്ട്.

സ്വന്തം രക്തത്തിൽ ഒരു കുട്ടി പിറക്കുകയും അത് തന്റേതല്ലെന്ന് ഈ രാജ്യത്തെ നിയമ വ്യവസ്ഥയോടും, തന്റെ മാതാ പിതാക്കളോടും, സർവ്വ സമ്പത്തും പിരിവെടുത്ത് നൽകി തന്നെ താനാക്കിയ പാർട്ടിയോടും, മാധ്യമങ്ങളോടും സർവോപരി ജനങ്ങളോടും പറയുന്നത് കടുത്ത "ധാർമിക ച്യുതി" തന്നെയാണ്.  ഇതിൽ ഒരു കള്ളം മാത്രമല്ല ഒളിഞ്ഞിരിക്കുന്നത്. ഒരു വ്യഭിചാര കഥ മാത്രമല്ല.  ലോകത്തിലെ ഏതു ക്രൂര ജന്തുക്കൾക്കും തന്റെ പുത്രൻ/പുത്രി എന്നത് ഒരു വല്ലാത്ത ബന്ധമാണ്. തന്നെ പോലെ തന്നെയാണ് അത്.  അതും പറക്കമുറ്റാത്ത പ്രായത്തിൽ ഒരു കുഞ്ഞിന് തന്റെ അച്ഛനും അമ്മയും മാത്രമാണാശ്രയം. ഒരു മനുഷ്യന് തന്റെ മാതാ പിതാക്കളും തന്റെ കുഞ്ഞുങ്ങളും അല്ലാതെ നേരിട്ട് ബന്ധമുള്ളത് മറ്റാരുമില്ല.

താരാ തരത്തിനു നാട് മുഴുവൻ കുഞ്ഞുങ്ങൾക്ക് ജന്മം കൊടുത്തിട്ട് സുഖ ജീവിതം നയിക്കുന്നവർ പുഴുത്ത മനസ്സും വെറും ചൂടുള്ള ശവവും മാത്രമാണ്.  ബിനോയ് ചെയ്യേണ്ടത് കാര്യങ്ങൾ സ്വയം സമ്മതിച്ച്  ആ കുട്ടിയോടും അവന്റെ അമ്മയോടുമൊപ്പം ജീവിക്കുകയാണ്. മനസ്സിലാക്കിയിടത്തോളം ബിനോയിയുടെ ഔദോഗിക ഭാര്യ ബിനോയിൽ നിന്ന് അകന്നു കഴിയുകയാണെന്നാണ്.  ആണെങ്കിൽ അവർ ഇനി തിരിച്ചു വരുമോ?  അൽപ സ്വല്പം അഭിമാനം അവർ കാത്തു സൂക്ഷിക്കുന്നതുകൊണ്ടാകാം  അവർ നേരത്തെ സലാം പറഞ്ഞത്.  തന്നെയുമല്ല അവർ ഒരു തറവാട്ടിൽ പിറന്ന സ്ത്രീ ആണെന്നാണ്.

വെറുതെ പാപം വലിച്ചു വെക്കാതെ അവധാനതയോടെ പെരുമാറുക.  അവരെ സ്വീകരിക്കാൻ തയ്യാറായാൽ കേസും, നിലവിൽ നടക്കുന്ന ചർച്ചകളുമെല്ലാം അവസാനിക്കും.  പിന്നെ ആകെ ഉള്ളത് സി പി എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വ്യക്തിത്വത്തിന്റെ പ്രശ്നമാണ്.  അതിനി പിടിച്ചാൽ കിട്ടാത്ത വണ്ണം തകർന്നു പോയി

No comments:

Powered by Blogger.