"സഹോദരൻ അയ്യപ്പൻ പറഞ്ഞ മിശ്രഭോജനത്തിന്റെ വലിയ സന്ദേശമുണ്ട്. അത് ഇന്ന് കൃത്യമായി നടക്കുന്ന ഇടം എന്ന് പറയുന്നത് ക്യാംപസുകളാണ്. ക്യാംപസിന്റെ ഒരു രാഷ്ട്രീയം എന്നു പറയുന്നത് പൊതിച്ചോറിന്റെ രാഷ്ട്രീയമാണ്. വീട്ടിൽ നിന്നും മമ്മിയും അമ്മയും, ഉമ്മയും പൊതിഞ്ഞുവിടുന്ന പൊതിച്ചോറുകൾ ഒരുമിച്ചിരുന്ന് കഴിക്കുന്ന ഇടമാണ് കലാലയങ്ങൾ

"ജിമിക്കി കമ്മൽ" നു ശേഷം ചിന്തം ജെറോം "പൊതി ചോറിനെ" സൈദ്ധാന്തിക മസ്‌തിഷ്‌ക്ക പ്രക്ഷാളനത്തിന് വിധേയമാക്കുകയാണ്.

യുവജന കമ്മിഷൻ ചെയ‌ർപേഴ്‌സണും എസ്.എഫ്.ഐ മുൻ നേതാവുമായ ചിന്താ ജെറോം, യുവ ജനങ്ങൾ എന്ന് ഒന്ന് പറയാൻ ഇതുവരെ വാ തുറന്നിട്ടില്ല.  അങ്ങനെ പറഞ്ഞതായി നിങ്ങൾ കേട്ടിട്ടുണ്ടോ? ഈ ലേഖകൻ കേട്ടിട്ടില്ല. അതാണ് ഇങ്ങനെ പറഞ്ഞത്.  ചെയർപേഴ്സൺ മാത്രമല്ല വാഴക്ക് "ഒത" (കവര തൂണ് കൊണ്ട് സപ്പോർട്) നാട്ടിയതുപോലെ ഒന്ന് രണ്ടു മെമ്പേഴ്സും ഉണ്ട്

"സഹോദരൻ അയ്യപ്പൻ പറഞ്ഞ മിശ്രഭോജനത്തിന്റെ വലിയ സന്ദേശമുണ്ട്. അത് ഇന്ന് കൃത്യമായി നടക്കുന്ന ഇടം എന്ന് പറയുന്നത് ക്യാംപസുകളാണ്. ക്യാംപസിന്റെ ഒരു രാഷ്ട്രീയം എന്നു പറയുന്നത് പൊതിച്ചോറിന്റെ രാഷ്ട്രീയമാണ്. വീട്ടിൽ നിന്നും മമ്മിയും അമ്മയും, ഉമ്മയും പൊതിഞ്ഞുവിടുന്ന പൊതിച്ചോറുകൾ ഒരുമിച്ചിരുന്ന് കഴിക്കുന്ന ഇടമാണ് കലാലയങ്ങൾ...' യൂണിവേഴ്സിറ്റി കോളേജിലെ ഗുണ്ടായിസവും, യൂണിവേഴ്സിറ്റിയിലെ പരീക്ഷ ക്രമക്കേടുകളും, പി എസ് എസ് സി വിശ്വാസ്യതയും ചർച്ചക്ക് വിധേയമാക്കിയപ്പോൾ വന്ന തിരുമൊഴികളാണ് ഇത്.

ജിമിക്കി കമ്മൽ എന്ന ഗാനത്തിനെതിരെ ചിന്ത ഉയർത്തിയ പരാമർശങ്ങൾ ട്രോളന്മാർക്ക് കുറച്ചു നാൾ മുമ്പു വരെ വിരുന്നായിരുന്നു. കേരളത്തിലെ എല്ലാ അമ്മമാരും ജിമിക്കിയും കമ്മലും ഇടുന്നവരാണോ. കമ്മൽ എടുത്തുകൊണ്ടുപോകുന്ന അച്ഛന്മാർ കേരളത്തിലുണ്ടോ. കേരളത്തിലെ അമ്മമാർ ബ്രാണ്ടി കുടിക്കുമോ എന്നൊക്കെയാണ് പാട്ട് കേട്ട ചിന്ത ചോദിച്ചത്. ബോൾഷെവിക് വിപ്ലവത്തിനു ശേഷം ഇത്തരം ഉന്നത ചിന്തകളൊന്നും ഒരു കമ്മ്യുണിസ്റ്റ് കാരനിൽ നിന്നും ഈ ലോകം കേട്ടിട്ടില്ല.

"ചിന്തയുടെ ചിന്തകൾ" എന്ന ഒരു ലേഖനം "ചിന്ത" വാരികയിൽ യുവ ജനങ്ങൾക്ക് "ചിന്തിക്കാൻ" പാകത്തിൽ "ചിന്തേരിട്ടു" പ്രസിദ്ധീകരിക്കണം എന്നാണു ഞങ്ങളുടെ അഭിപ്രായം. 

No comments:

Powered by Blogger.