സി പി എമ്മിനെ ശപിച്ച് കെ സുരേന്ദ്രൻ: ചായ വാങ്ങി തന്നതിന് സി ഐ ക്കു സസ്‌പെൻഷൻ: കൊലപാതികൾക്കു മദ്യം വാങ്ങി കൊടുത്തവർക്ക് പ്രമോഷൻ

കെ സുരേന്ദ്രൻ പറയുന്നത് വാസ്തവമായ കാര്യമാണ്. ഒരു സാമൂഹിക നീതിക്കു വേണ്ടിയാണ് കെ സുരേന്ദ്രൻ ജയിലിൽ കിടന്നത്.  കെ സുരേന്ദ്രന് നേരെ ചാർത്തിയ കേസ്സുകൾ വച്ച് ഇന്ത്യയിലെ ഒരു രാഷ്ട്രീയ നേതാവിനും ജയിലിൽ കിടക്കാതെ പുറത്തു നടക്കാൻ കഴിയില്ല.  പിണറായിയെക്കാളും, കോടിയേരിയെക്കാളും ഭേദം കെ സുരേന്ദ്രനാണ്.  കൊലപാതക കേസ്സു മാത്രമല്ല മുഖ്യമന്ത്രിക്കെതിരെ ഉള്ളത് ലാവ്ലിൻ അഴിമതി കേസ്സുമുണ്ട്. എന്തുകൊണ്ട് പിണറായി ജയിലിൽ കിടന്നില്ല എന്ന കെ സുരേന്ദ്രന്റെ വാദത്തിനു അടിസ്ഥാനമുണ്ട്.

നൂറു കണക്കിന് കിലോമീറ്ററുകൾ കോടതിയിൽ നിന്ന് കോടതിയിലേക്ക് സഞ്ചരിക്കുന്നതിനിടയിൽ ഒരു ചായ വാങ്ങി കൊടുത്തു എന്ന പേരിൽ പോലീസുകാരന് സസ്‌പെൻഷൻ കൊടുത്ത ഭരണമാണിത്.  ഇപ്പൊ കൊലക്കേസിൽ ഉൾപ്പെട്ട പ്രതികൾക്ക് പോലീസ് മദ്യ സൽക്കാരമൊരുക്കുന്നു.  മദ്യം വാങ്ങി നൽകിയവർക്ക് പ്രമോഷനും കിട്ടും.  ആയിരം വീടല്ല,  ആയിരം പമ്പയിൽ മുങ്ങിക്കുളിച്ചാലും സി പി എം നേരിടുന്ന പ്രശ്നങ്ങൾ തീരില്ല. കെ സുരേന്ദ്രന്റെ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ ചർച്ച ആകുകയാണ്.

പോസ്റ്റിന്റെ പൂർണ രൂപവും അതിനോട് ചേർത്തിട്ടുള്ള ന്യൂസ് ലിങ്കും ഇവിടെ ചേർക്കുന്നു. 

"കള്ളക്കേസ്സിൽ കുടുക്കി ജയിലിലടച്ചപ്പോൾ എനിക്കൊരു ചായ വാങ്ങി തന്നതിനാണ് ഒരു സർക്കിൾ ഇൻസ്പെക്ടറെ സസ്പെന്റു ചെയ്തത്. കൊലക്കേസ്സിൽ ജീവപര്യന്തം തടവു വിധിച്ച കൊടും ക്രിമിനലുകൾക്ക് മദ്യസൽക്കാരം നടത്തിയ പൊലീസുകാർക്ക് വിശിഷ്ട സേവാ മെഡൽ കൊടുക്കുമായിരിക്കും. പന്തളത്ത് അയ്യപ്പഭക്തനെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതികൾക്ക് പാർട്ടി സ്ഥാനക്കയറ്റം നൽകിയാണ് ആദരിച്ചത്. കോടിയേരി ബാലകൃഷ്ണൻ വീടു കയറിയാലും ആയിരം വട്ടം പമ്പയിൽ മുങ്ങിയാലും സി. പി. എം ഗതിപിടിക്കുമെന്ന് കരുതേണ്ട. വീടു കയറുന്നതുകൊണ്ട് ദുർമ്മേദസ്സ്‌ കുറഞ്ഞു കിട്ടും. കയറുന്ന വീട്ടുകാരോട് കുടുംബവിശേഷങ്ങൾ ചോദിക്കാൻ നിൽക്കേണ്ട. തിരിച്ചുചോദിച്ചാൽ പണി കിട്ടും"
https://www.facebook.com/KSurendranOfficial/?

No comments:

Powered by Blogger.