കേരളത്തിലെ പ്രമുഖ ഓഹരി ദല്ലാൾ സ്ഥാപനമായ ഹെഡ്ജ് ഇക്വിറ്റീസ് ലിമിറ്റഡ് ഓഹരി വിപണിയിലെ ഇടപാടുകൾ അവസാനിപ്പിക്കുന്നതായി സൂചന

കേരളത്തിലെ പ്രമുഖ ഓഹരി ദല്ലാൾ സ്ഥാപനമായ ഹെഡ്ജ് ഇക്വിറ്റീസ് ലിമിറ്റഡ് ഓഹരി വിപണിയിലെ ഇടപാടുകൾ അവസാനിപ്പിക്കുന്നതായി സൂചന. ഓഹരി ഇടപാടുകൾ കൈകാര്യം ചെയ്യാനായി രജിസ്റ്റർ ചെയ്ത ഡെപ്പോസിറ്ററി പാർട്ടിസിപ്പന്റ് (DP) പ്രമുഖ ഓഹരി ഇടപാട് സ്ഥാപനമായ മോത്തിലാൽ ഓസ്വാളിന്  കൈമാറിയതായാണ് സൂചന ലഭിക്കുന്നത്.  തല്ക്കാലം നിലവിലുള്ള കസ്റ്റമേഴ്‌സുമായി മുന്നോട്ടു പോകുമെങ്കിലും അത് മോത്തിലാൽ ഓസ്വാളിന്റെ ഫ്രാഞ്ചൈസി മാത്രമാകും. ക്രമേണ ഓഹരി ഇടപാടുകൾ പൂർണമായും അവസാനിപ്പിക്കുമെന്നാണ് ഒടുവിൽ ലഭിക്കുന്ന റിപോർട്ടുകൾ.

നിലവിലുള്ള ഓഹരി വിപണി ബ്രാഞ്ചുകളെ ഒരു പേരിനു വേണ്ടി മാത്രമായാണ് നില നിർത്തിരയിരിയ്ക്കുന്നതെന്നു പറയാം.  അവ മോത്തി ലാൽ ഓസ്വാളിന്റെ ഫ്രാൻഞ്ചൈസി മാത്രമാണ്.  വാഹന ലോൺ, ബിസിനസ് ലോൺ എന്നിവ മാത്രമായി തുടരാനാണ് മാനേജുമെന്റ് ഉദ്ദേശിക്കുന്നത്.  ഹെഡ്ജ് ഇക്വിറ്റീസിന്റെ നിലവിലുള്ള ഏതാനും  ബ്രാഞ്ചുകൾ എൻ ബി എഫ് സി കാറ്റഗറിയിലുള്ള സ്ഥാപനങ്ങളായി തുടരും.

സാധാരണ ജങ്ങൾക്കു മികച്ച സാമ്പത്തിക സഹായം നൽകുകയാണ് പുതിയ സംരംഭത്തിന്റെ ഉദ്ദേശമെന്നാണ് ബന്ധപ്പെട്ടവർ അവകാശപ്പെടുന്നത്

No comments:

Powered by Blogger.