കോടതിയിലെത്തിയ ജഡ്ജിയെ കാണാതായി: സംഭവം ചെങ്ങന്നൂരിൽ
കോടതിയിലെത്തിയ ജഡ്ജി ഒപ്പിടാതെ പോയി. കോടതി നടപടികൾ സ്തംഭിച്ചു. ജഡ്ജിയെ ഇതുവരെ കണ്ടെത്താനായില്ല.
ചെങ്ങന്നൂർ: ജുഡീഷ്യൽ ഫാസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനെയാണ് ഇന്ന് രാവിലെ കോടതിയിലെത്തിയ ശേഷം കാണാതായത്. രാവിലെ പതിവ് പോലെ കോടതിയിലെത്തുകയും, പിന്നീട് നടപടി ക്രമങ്ങൾ ആരംഭിക്കാതിരിക്കുകയും ചെയ്തതോടെയാണ് ജഡ്ജിയെ കാണ്മാനില്ലെന്ന വിവരം ഉദ്യോഗസ്ഥരും, പോലീസും അറിയുന്നത്. ഹരിപ്പാട് മുട്ടം രമ്യ നിവാസിൽ രേഷ്‌മ ശശിധരനെയാണ് (40) കാണാതായത്. ഇതോടെ കോടതി നടപടികൾ മുടങ്ങി. തുടർന്ന് ജാമ്യ ഹർജിക്കായി പരിഗണിക്കേണ്ടിയിരുന്നവർ ജാമ്യം കിട്ടാതെ ജയിലിലേക്ക് തന്നെ മടങ്ങേണ്ടി വന്നു. 50 ദിവസം വരെ ജയിൽവാസം അനുഭവിച്ചവരും കൂട്ടത്തിലുണ്ട്. രാവിലെ ജഡ്ജി കോടതിയിലെത്തിയെങ്കിലും ഹാജർ ബുക്കിൽ ഒപ്പിട്ടിട്ടില്ല.
സംഭവത്തെ തുടർന്ന് ജില്ലാ ജഡ്ജി ഉൾപ്പടെ കോടതിയിലെത്തി പരിശോധന നടത്തി. ചേമ്പറിൽ എത്താൻ കഴിയാതിരുന്നിട്ടും കോടതിയുടെ ചാർജ് ആർക്കും കൈമാറിയിരുന്നില്ല. ഇതോടെ നടപടി ക്രമങ്ങൾ എല്ലാം താറുമാറായി. തുടർന്ന് ഭർത്താവ് കെ ശാലിനിൽ പോലീസിൽ പരത്തി നൽകുകയായിരുന്നു. ശാലിനിൽ നിന്ന് മൊഴി രേഖപ്പെടുത്തിയ ശേഷം പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
അതിനിടെ 9000 കേസുകളാണ് പ്രസ്തുത കോടതിയിൽ പരിഹരിക്കാതെ കെട്ടി കിടക്കുന്നതെന്നു പരാതി ഉയർന്നിട്ടുണ്ട്.
No comments: