രാജ്യ സഭയിലും പ്രതിപക്ഷത്തിന് പണി പാളും. ബി ജെ പി ഭൂരിപക്ഷത്തിലേക്ക്

ലോക സഭയിൽ വലിയ ഭൂരിപക്ഷം ഉണ്ടായിട്ടും രാജ്യസഭയിലെ ബി ജെ പി യുടെ ഭൂരിപക്ഷമില്ലായ്മയായിരുന്നു ബി ജെ പി യെ പിടിച്ചു കെട്ടിയിരുന്ന ഏക ആയുധം. എന്നാൽ ഈ കാച്ചി തുരുമ്പും ഇനി പ്രതിപക്ഷത്തിന്റെ രക്ഷക്കില്ല. രാജ്യസഭയിൽ ഭൂരിപക്ഷമാകാൻ  ഇനി വെറും ആറു സീറ്റുകൾ മാത്രം മതി.  വരാനിരിക്കുന്നത് നിരവധി അപ്പോയ്ന്റ്മെന്റുകളാണ്.

ജനക്ഷേമകരമായ ബില്ലുകൾക്ക് രാജ്യസഭയിൽ തടയിടുന്ന പ്രതിപക്ഷ ശ്രമം ഇനി അധിക നാൾ നീണ്ടു നിൽക്കില്ലെന്നുറപ്പായി. നരേന്ദ്രമോദി സർക്കാരിൽ വിശ്വാസമർപ്പിച്ച് രാജ്യസഭയിലെ പ്രതിപക്ഷ എം.പിമാരിൽ അഞ്ചു പേർ ബിജെപിയിൽ ചേർന്നതോടെ സർക്കാരിന് രാജ്യസഭയിൽ ഭൂരിപക്ഷമാകാൻ  ഇനി വെറും ആറു സീറ്റുകൾ മാത്രം മതി. നാല് ടിഡിപി എം.പി മാരും ഒരു ഐ.എൻ.എൽ.ഡി എം.പിയും ബിജെപിയിൽ ചേർന്നതാണ് സർക്കാരിന് തുണയായത്. ഇനിയും എം പി മാർ കൂറ് മാറി വരാൻ തായാറെടുക്കുന്നുവെന്ന സൂചനകളുമുണ്ട്.

പത്ത് സീറ്റുകൾ ഒഴിഞ്ഞു കിടക്കെ നിലവിൽ 235 അംഗങ്ങളുള്ള രാജ്യസഭയിൽ  111 അംഗങ്ങളുടെ പിന്തുണയാണ് സർക്കാരിനുള്ളത്. ജൂലൈ അഞ്ചോടെ ആറു സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ നാല് എം.പിമാർ കൂടെ സർക്കാരിനൊപ്പമെത്തും. ഇതോടെ അംഗസംഖ്യ 115 ലെത്തും. 

No comments:

Powered by Blogger.